മത്സ്യത്തൊഴിലാളികളുടെ സമരം തുടരും കരമാഗവും കടൽ മാഗവും തുറമുഖ പദ്ധതി പ്രദേശം സമരക്കാര്‍ വളഞ്ഞു
പ്രതിഷേധ സമരത്തിന്റെ ഏഴാം നാളായ ഇന്ന് കരമാഗവും കടൽ മാഗവും തുറമുഖ പദ്ധതി പ്രദേശം സമരക്കാര്‍ വളഞ്ഞു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തള്ളിമാറ്റിയ സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘം എല്ലാ ഗേറ്റുകളും മറികടന്ന് പദ്ധതി പ്രദേശത്ത് കടന്നപ്പോൾ സമരക്കാരിൽ ഒരു സംഘം കടൽ മാര്‍ഗവും നിർമ്മാണ സ്ഥലത്തേക്കെത്തി പ്രദേശം വളഞ്ഞു
തിരുവനന്തപുരം| വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരം തുടരും. മന്ത്രിസഭ ഉപസമിതി യോഗം ചേര്‍ന്ന് പുനരധിവാസമടക്കമുള്ള കാര്യങ്ങളില്‍ നിര്‍ണ്ണായക തീരുമാനം എടുത്തെങ്കിലും തുറമുഖ നിർമാണം നിർത്തിവെക്കുംവരെ സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത അറിയിച്ചു.മന്ത്രിസഭ ഉപസമിതി തീരുമാനങ്ങൾ സ്വാഗതാർഹമാണ്.സർക്കാർ തന്നെ വാടകയ്ക്ക് വീടെടുത്ത് നൽകണം.മുഖ്യമന്ത്രിയുമായുള്ള ചർച്ച വേഗത്തിൽ വേണമെന്നും ലത്തീന്‍ അതിരൂപത ആവശ്യപ്പെട്ടു.
പ്രതിഷേധ സമരത്തിന്റെ ഏഴാം നാളായ ഇന്ന് കരമാഗവും കടൽ മാഗവും തുറമുഖ പദ്ധതി പ്രദേശം സമരക്കാര്‍ വളഞ്ഞു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തള്ളിമാറ്റിയ സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘം എല്ലാ ഗേറ്റുകളും മറികടന്ന് പദ്ധതി പ്രദേശത്ത് കടന്നപ്പോൾ സമരക്കാരിൽ ഒരു സംഘം കടൽ മാര്‍ഗവും നിർമ്മാണ സ്ഥലത്തേക്കെത്തി പ്രദേശം വളഞ്ഞു. ബാരിക്കേഡുകളും ഗേറ്റുകളും മരികടന്ന സമരക്കാര്‍ പദ്ധതി പ്രദേശത്തെ ടവറിന് മുകളിൽ കൊടി നാട്ടി. പൂന്തുറ ഇടവകയുടെ നേതൃത്വത്തിലാണ് കടൽ വഴി തുറമുഖം വളഞ്ഞത്.
വിഴിഞ്ഞം സമരം ചര്‍ച്ച ചെയ്യുന്നതിന് മന്ത്രിസഭ ഉപസമിതി ഇന്ന് യോഗം ചേര്‍ന്നു പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.മുട്ടത്തറയിലെ 8 ഏക്കർ മത്സ്യ തൊഴിലാളി ഭവന പദ്ധതിക്ക് വിട്ട് നൽകും.3000 കുടുംബങ്ങൾക്ക് ഫ്ലാറ്റ് നിര്‍മ്മിച്ച് നല്‍കും.മൃഗസംരക്ഷണ വകുപ്പിന് ജയിൽ വകുപ്പിന്‍റെ ഭൂമി പകരം നൽകാൻ ധാരണയായി.നഗസരസഭയുടെ രണ്ടേക്കറും അടക്കം പത്ത് ഏക്കറിലായിരിക്കും ഭവന സമുച്ചയം. ചർച്ച നാളെയും തുടരും.ഭൂമി കൈമാറ്റത്തിൽ വകുപ്പ് സെക്രട്ടറിമാരുടെ റിപ്പോർട്ടിന് ശേഷം ഉപസമിതി യോഗം വീണ്ടും ചേരും.മുഖ്യമന്ത്രിയേയും യോഗ തീരുമാനം ധരിപ്പിക്കും.സമരക്കാരുമായും ചർച്ച നടത്തും.ക്യാപില്‍ കഴിയുന്ന 335 കുടുംബങ്ങൾക്ക് ആദ്യ പരിഗണന നല്‍കും. ഇവരെ വാടക വീടുകളിലേക്കു മാറ്റാൻ നടപടി ഉടൻ സ്വീകരിക്കും.മന്ത്രിമാരായ എം വി ഗോവിന്ദൻ,ആൻറണി രാജു അഹമ്മദ് ദേവർകോവിൽ വി.അബ്ദുറഹിമാൻ ,കെ രാജൻ ,ചിഞ്ചു റാണി എന്നിവരും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ചർച്ചയിൽ പങ്കെടുത്തു