കപ്പൽ അപകടവുമായി ബന്ധപ്പെട്ട് നാല് ജില്ലകളിലെ പ്രശ്നബാധിതരായ മത്സ്യത്തൊഴിലാളികൾക്ക് 1000 രൂപയും 6 കിലോ അരിയും താത്കാലികാശ്വാസമായി നൽകും
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ പ്രശ്‌നബാധിതരായ മത്സ്യത്തൊഴിലാളികൾക്കാണ് താത്കാലികാശ്വാസമായി 1000 രൂപയും 6 കിലോ അരിയും വിതരണംചെയ്യുക.
തിരുവനന്തപുരം| കൊച്ചി തീരത്തുണ്ടായ കപ്പൽ അപകടം വലിയ ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കപ്പൽ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി കപ്പലിൻ്റെ സ്ഥാനം കണ്ടെത്താൻ സോണാർ സർവെ നടത്തുമെന്ന് അറിയിച്ചു. കപ്പലിൽ നിന്ന് ഇന്ധനം പുറത്തെടുക്കും വരെ മത്സ്യത്തൊഴിലാളികൾ ഈ ഭാഗത്ത് മത്സ്യബന്ധനം നടത്തരുതെന്ന് മുഖ്യമന്ത്രി അറിയിച്ചു.എംഎസ്‌സി എൽസ 3 കപ്പൽ അപകടവുമായി ബന്ധപ്പെട്ട് നാല് ജില്ലകളിലെ പ്രശ്നബാധിതരായ മത്സ്യത്തൊഴിലാളികൾക്ക് 1000 രൂപയും 6 കിലോ അരിയും താത്കാലികാശ്വാസമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ പ്രശ്‌നബാധിതരായ മത്സ്യത്തൊഴിലാളികൾക്കാണ് താത്കാലികാശ്വാസമായി 1000 രൂപയും 6 കിലോ അരിയും വിതരണംചെയ്യുക.
മത്സ്യത്തൊഴിലാളികൾ 20 നോട്ടിക്കൽ മൈൽ ഒഴിവാക്കി മത്സ്യ ബന്ധനം നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. പാരിസ്ഥിതിക ഭീഷണികൾ കണക്കിലെടുത്ത് കപ്പൽ അപകടത്തെ സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ സ്ഥിതി ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങുമായി ചര്‍ച്ചചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.
കപ്പലിൽ 643 കണ്ടെയ്‌നറുകളാണുണ്ടായിരുന്നത്. ഇതിൽ 73 എണ്ണം ശൂന്യമായ കണ്ടെയ്നറുകളായിരുന്നു.13 എണ്ണത്തില്‍ കാത്സ്യം കാര്‍ബൈഡാണുണ്ടായിരുന്നത്. ഹൈഡ്രാസിൻ എന്ന പ്ലാസ്റ്റിക് ഘടകങ്ങളാണ് 43 കണ്ടെയ്നറുകളിലുണ്ടായിരുന്നത്.തടി, പഴങ്ങള്‍, തുണി എന്നിവയും കണ്ടെയ്‌നറുകളിലുണ്ട്. നൂറോളം കണ്ടെയ്നറുകൾ കടലിൽ വീണെന്നാണ് അനുമാനം. 54 കണ്ടെയ്നർ തീരത്തടുത്തു.തിരുവനന്തപുരം തീരത്ത് ചെറിയ പ്ലാസ്റ്റിക് തരികൾ അടിഞ്ഞു കൂടിയിട്ടുണ്ട്. ഇത് മാറ്റാനുള്ള പ്രവർത്തനം ആരംഭിച്ചു. പരിസ്ഥിതി ആഘാതം ടൂറിസം നഷ്ടം എന്നിവയുടെ ചെലവ് കണക്കാക്കേണ്ടതുണ്ട്. 26-ന് അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും ഉദ്യോഗസ്ഥര്‍ അന്നുതന്നെ അന്താരാഷ്ട്രവിദഗ്ധരുമായി ചര്‍ച്ചനടത്തിയെന്നു മുഖ്യമന്ത്രി പറഞ്ഞു.ആകെ 643 കണ്ടെയ്നറുകൾ 73 എണ്ണം ശൂന്യമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 13 എണ്ണത്തിൽ കാൽസ്യം കാർബൈഡും ഒരെണ്ണം റബ്ബർ കോമ്പൗണ്ട് അടങ്ങിയതുമായിരുന്നു. തുണിയും പ്ലാസ്റ്റിക്കും അടക്കം കണ്ടെയ്നറുകളിൽ ഉണ്ടായിരുന്നു. 100 കണ്ടെയ്നറുകൾ കടലിൽ വീണെന്നാണ് കരുതുന്നത്. 54 കണ്ടെയ്നറുകൾ അലപ്പുഴ കൊല്ലം തിരുവനന്തപുരം തീരത്ത് അടിഞ്ഞു. നർഡിൽസ് എന്ന പ്ലാസ്റ്റിക് തരികൾ തിരുവനന്തപുരത്ത് അടിഞ്ഞിട്ടുണ്ട്. പരിസ്ഥിതി, തൊഴിൽ, ടൂറിസം നഷ്ടങ്ങൾ കണക്കാക്കാനും കപ്പൽ മാറ്റാനും എംഎസ് സി കമ്പനിയുമായി സർക്കാർ ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.