എടുത്താൽപൊങ്ങാത്ത മീൻകിട്ടിയതിൽ ഒരു വിഹിതം പ്രളയബാധിതർക്ക്
17508 കിലോയുടെ മത്സ്യത്തിന് 43,7500 രൂപ ലഭിച്ചിട്ടുണ്ട്.
ഇടുക്കി : മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി മത്സ്യാരണ്യകം ഫിഷര്‍മെന്‍ ഗ്രുപ്പ്. മത്സ്യ വില്‍പ്പനയിലൂടെ സ്ഥിര വരുമാനം ലഭിച്ചതോടെ തങ്ങള്‍ക്ക് കിട്ടിയതില്‍ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് നല്‍കുകയായിരുന്നു ഇവര്‍. പതിനായിരം രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍ ഏറ്റുവാങ്ങി. ഫിഷര്‍മെന്‍ സബ് ഗ്രൂപ്പ് കൊലുമ്പന്‍ ഇ.ഡി.സിയില്‍ 10 അംഗങ്ങളാണ് ഉള്ളത്. മത്സ്യാരണ്യകം സെക്രട്ടറി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എസ്.വിജയകുമാര്‍, ചെയര്‍മാന്‍ രാജേഷ് രവി മറ്റ് അംഗങ്ങളും ചേര്‍ന്ന് കളക്ടര്‍ക്ക് ചെക്ക് കൈമാറി.
വനത്തെ ഉപജീവനത്തിന് ആശ്രയിക്കുന്ന ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി ഇടുക്കി വനം വന്യജീവി സങ്കേതത്തിന്റെ നേതൃത്തത്തില്‍ മെയ് മാസത്തില്‍ ആരംഭിച്ച സംരംഭമാണ്’ മത്സ്യാരണ്യകം ‘ പദ്ധതി. വെള്ളാപ്പാറ കേന്ദ്രീകരിച്ചാണ് മത്സ്യവില്പന . ഇതുവരെ ഇവര്‍ക്ക് 17508 കിലോയുടെ മത്സ്യത്തിന് 43,7500 രൂപ ലഭിച്ചിട്ടുണ്ട്.