മനുഷ്യന്റെ പല്ലുകളുമായി ഭീകര മൽസ്യം തീരത്ത് ചത്തുപൊങ്ങി

സെന്റ് സൈമൺസ് ദ്വീപിലെ കടൽത്തീരത്താണ് വായിൽ നിറയെ പല്ലുകളുള്ള ഒരു ഭീകര മീൻ ചത്ത് കരക്കടിഞ്ഞത്.

0

ജോർജിയ: ജോർജ്ജിയയിൽ കടൽത്തീരത്ത് അടിഞ്ഞ ഒരു മീനിന്റെ പല്ലുകൾ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രദേശവാസികൾ. സെന്റ് സൈമൺസ് ദ്വീപിലെ കടൽത്തീരത്താണ് വായിൽ നിറയെ പല്ലുകളുള്ള ഒരു ഭീകര മീൻ ചത്ത് കരക്കടിഞ്ഞത്. പ്രദേശവാസിയായ കരോലിന എന്ന 31കാരിയായ യുവതി തന്റെ മൂന്ന് വയസുകാരനായ മകനുമൊത്ത് കടൽത്തീരത്ത് നടക്കാനിറങ്ങിയപ്പോഴാണ് ചത്ത് കരക്കടിഞ്ഞ മീനിനെ കണ്ടെത്തിയത്. ഇവർ  അടുത്തേത്തി പരിശോധിച്ചപോഴാനാണ്  ഈ മീനിന്റെ പ്രത്യേകത   മനസിലായത്.

ഷീപ്‌സ്‌ഹെഡ് എന്നയിനം മീനുകളാണ് ഇവ. വായിൽ നിറയെ പല്ലുകളുള്ള ഈ മീനുകൾ ഇരകളെ ചവച്ചരച്ച് തിന്നാണ് ഇത്രയധികം പല്ലുകൾ. 15 മില്ലിമീറ്റർ മുതൽ 76 സെന്റിമീറ്റർ വരെ ഇവയുടെ പല്ലുകൾ വളരുമെന്നാണ് ജീവശാസ്ത്ര ലോകത്തെ വിദഗ്ദ്ധർ പറയുന്നത്

ആർക്കസാർഗസ് പ്രോബറ്റോച്ചെഫെലസ്ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇ മത്സ്യത്തിന് 76 സെന്റീമീറ്റർ (30 ഇഞ്ച്)മുതൽ , 30 മുതൽ 50 സെന്റീമീറ്റർ വരെ (10 മുതൽ 20 വരെ) വലിപ്പമുണ്ടക്കാറുണ്ട് . ചാരനിറത്തിൽ പ്രത്യക ശരീരത്തിന്റെ ആകൃതിയാണ് ശരീരവലുപ്പത്തിൽ മൂർച്ചയുള്ള ഡോർസൽ മുള്ളുകൾ ഉണ്ട്. ഇതിന്റെ ആഹാരത്തിൽ മുത്തുച്ചിപ്പികൾ, ക്ലോമുകൾ, എന്നിവ ഇവ ഭക്ഷിക്കുന്നത് മനുഷ്യന്റെ പല്ലുകൾക്ക് സാദൃശ്യം മുള്ളപല വരികളുമുണ്ട് ഇവക്കുണ്ട്

തെക്കുപടിഞ്ഞാറൻ അറ്റ്ലാന്റിക് തീരത്ത് നോവാ സ്കോട്ടിയ മുതൽ ബ്രസീലിലേക്ക് തീരദേശങ്ങളിൽ ഇവ കാണപ്പെടുന്നു,ഏറ്റവും കൂടതൽ ഇവയെ കണ്ടെത്തുക തെക്കുപടിഞ്ഞാറൻ ഫ്ലോറിഡയിലാണ്. ന്യൂ യോർക്ക് സിറ്റിയിലെ ബ്രൂക്ക്ലിനിലെ ഷെപ്സ്ഹെഡ് ബേ വിഭാഗം മത്സ്യത്തിന്റെ പേരിലാണ് അറിയപ്പെട്ടിരുന്നത്, ഇപ്പോൾ വളരെ അപൂർവ്വമായി മാത്രമേ വടക്കൻ പ്രദേശത്ത് ഇവ കാണപ്പെടുന്നുള്ളൂ ഭൂമുഖത്ത് വംശനാശ ഭീക്ഷണി നേരിടുന്ന മത്സ്യങ്ങളിൽ ഒന്നാണ് ഇവ .

You might also like

-