“ആദ്യം അക്രമം അവസാനിപ്പിക്കൂ, അപ്പോൾ മാത്രമേ ഞങ്ങൾ വിഷയം പരിഗണിക്കൂ, സുപ്രിം കോടതി

വിദ്യാർഥികളാണെന്ന് കരുതി നിയമം കയ്യിലെടുക്കരുതെന്നും അക്രമം അവസാനിപ്പിച്ചാൽ പൊലീസ് അതിക്രമത്തിനെതിരായ ഹർജി നാളെ തന്നെ പരിഗണിക്കാമെന്നും സുപ്രീം കോടതി. സമാധാനപരമായ പ്രതിഷേധങ്ങളോട് യോജിക്കും. പൊതുമുതല്‍ നശിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ വ്യക്തമാക്കി

0

ഡൽഹി: വിദ്യാർഥികളാണെന്ന് കരുതി നിയമം കയ്യിലെടുക്കരുതെന്നും അക്രമം അവസാനിപ്പിച്ചാൽ പൊലീസ് അതിക്രമത്തിനെതിരായ ഹർജി നാളെ തന്നെ പരിഗണിക്കാമെന്നും സുപ്രീം കോടതി. സമാധാനപരമായ പ്രതിഷേധങ്ങളോട് യോജിക്കും. പൊതുമുതല്‍ നശിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ വ്യക്തമാക്കി.ജാമിയ മിലിയ, അലിഗഢ് സര്‍വകലാശാലകളിലെ പൊലീസ് നടപടിയില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന ആവശ്യപ്പെട്ടുള്ള നോട്ടീസിലാണ് ചീഫ് ജസ്റ്റിസിന്റെ അഭിപ്രായപ്രകടനം
“ആദ്യം അക്രമം അവസാനിപ്പിക്കൂ, അപ്പോൾ മാത്രമേ ഞങ്ങൾ വിഷയം പരിഗണിക്കൂ. ഇതുപോലെ ഞങ്ങളെ ഭീഷണിപ്പെടുത്താൻ കഴിയില്ല. പൊതു മുതൽ നശിപ്പിക്കുന്നതും ബസുകൾ കത്തിക്കുന്നതും അംഗീകരിക്കാനാകില്ല,” ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.മുതിർന്ന അഭിഭാഷകൻ ഇന്ദിര ജെയ്‌സിംഗാണ് സുപ്രീം കോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകനായ കോലിന്‍ ഗോണ്‍സാല്‍വസും ജാമിയ വിഷയം ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ ഉന്നയിച്ചു. ജാമിയയിലുണ്ടായ സംഘര്‍ഷത്തില്‍ റിട്ട.സുപ്രീം കോടതി ജഡ്ജി അന്വേഷണം നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.”കോടതികൾക്ക് കൂടുതലായി ഒന്നും ചെയ്യാനാകില്ല. ഇത് ക്രമസമാധാന പ്രശ്‌നമാണ്. പൊലീസാണ് ഇത് കൈകാര്യം ചെയ്യേണ്ടത്. സമാധാനം പുനസ്ഥാപിച്ചാൽ വിഷയം പരിഗണിക്കാം. വിദ്യാർഥികളാണെന്നു കരുതി നിയമം കയ്യിലെടുക്കരുത്” ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.അക്രമവും പൊതുമുതൽ നശിപ്പിക്കുന്നതും തുടർന്നാൽ വിഷയം പരിഗണിക്കില്ലെന്നും ചീഫ് ജസ്റ്റിസ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി

You might also like

-