ഛത്തീസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി;57 ശതമാനമാണ് പോളിങ്.
90 നിയമസഭ സീറ്റുകളുള്ള ഛത്തീസ്ഗഢില്‍ അതീവ മാവോയിസ്റ്റ് സ്വാധീനമുള്ള 10 എണ്ണമടക്കം 18 സീറ്റിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് മന്ദഗതിയിലായിരുന്നു പോളിങ്ങ്. 57 ശതമാനം പോളിങാണ് ഇത്തവണ രേഖപ്പെടുത്തിയത്.
ഛത്തീസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. പുറത്ത് വന്ന കണക്കുകള്‍ പ്രകാരം 57 ശതമാനമാണ് പോളിങ്. ശക്തമായ സുരക്ഷക്കിടെയും ദണ്ഡെവാഡയിലും ബീജാപൂരിലും സൈന്യത്തിന് നേരെ മാവോയിസ്റ്റ് ആക്രമണമുണ്ടായി.
90 നിയമസഭ സീറ്റുകളുള്ള ഛത്തീസ്ഗഢില്‍ അതീവ മാവോയിസ്റ്റ് സ്വാധീനമുള്ള 10 എണ്ണമടക്കം 18 സീറ്റിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് മന്ദഗതിയിലായിരുന്നു പോളിങ്ങ്. 57 ശതമാനം പോളിങാണ് ഇത്തവണ രേഖപ്പെടുത്തിയത്.
ഒരു ലക്ഷം സുരക്ഷ ഉദ്യോഗസ്ഥരെ സംസ്ഥാനത്ത് നിയോഗിച്ചിരുന്നെങ്കിലും ഇന്നും മാവോയിസ്റ്റ് ആക്രമങ്ങളുണ്ടായി. ദണ്ഡെവായില്‍ സൈന്യത്തിനുനേരെ ഐഇഡി ആക്രമണമുണ്ടായി. ബിജാപൂരിലുണ്ടായ ഏറ്റമുട്ടലില്‍ 5 മോവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു, രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. സുഖ്മ, ജഗ്ദല്‍പൂര്‍ എന്നിവിടങ്ങളില്‍ ബൂത്തുകള്‍ക്ക് സമീപത്തുനിന്ന് ഐഇഡി കണ്ടെത്തി.
നില്‍വായ മാവോയിസ്റ്റ് ആക്രമണത്തിന് ശേഷം വെല്ലുവിളി ശക്തമായി. വോട്ട് ചെയ്യുന്നത് തടയാന്‍ ജനങ്ങളെ ഭീഷണിപ്പെടിത്താന്‍ തുടങ്ങി. സുരക്ഷിതമായി വോട്ട് ചെയ്യാനുള്ള സാഹചര്യം ഞങ്ങള്‍ ഒരുക്കി. രാജ്‌നന്ദ്ഗാവ് മണ്ഡലത്തില്‍ നിന്നും മുഖ്യമന്ത്രി രമണ്‍ സിങും ജനവിധി തേടി. മുന്‍ പ്രധാനമന്ത്രി എബി വാജ്‌പെയുടെ അനന്തരവള്‍ കരുണ ശുക്ലയാണ് എതിരാളി. 190 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടിയത്.
പോരാട്ടം ശക്തമായ ഛത്തീസ്ഗഢില്‍ ഇത്തവണ കോണ്‍ഗ്രസ്, ബി.ജെ.പി എന്നിവര്‍ക്കൊപ്പം അജിത് ജോഗി ബി.എസ്.പി സഖ്യവുമുണ്ട്. 77 ശതമാനം പോളിങ് രേഖപ്പെടുത്തിയ 2013ലെ തെരഞ്ഞെടുപ്പില്‍ 18 മണ്ഡലത്തില്‍ 12ലും കോണ്‍ഗ്രസിനായിരുന്നു ജയം.