രാജ്യത്തെ ആദ്യ മൂക്കിലൊഴിക്കാവുന്ന കോവിഡ് വാക്സീൻ (Nasal vaccine) പരീക്ഷണം വിജയിച്ചു  

ഭാരത് ബയോടെക്കിന്റെ ഇൻട്രാനാസൽ വാക്സിൻ ഘട്ടം 2/3 പരീക്ഷണങ്ങൾക്ക് നിയന്ത്രണ അംഗീകാരം നേടി. അഡിനോവൈറൽ ഇൻട്രാനാസൽ വാക്സിൻ BBV154 ഇന്ത്യയിൽ മനുഷ്യരിലെ  പരീക്ഷണങ്ങൾക്ക്  വിധേയമാകുന്ന ഇത്തരത്തിലുള്ള ആദ്യ കോവിഡ് -19 പ്രതിരോധ മരുന്നാണ് .

0

ഡൽഹി :മൂക്കിലൊഴിക്കാവുന്ന കൊവിഡ് വാക്സീൻറെ ആദ്യഘട്ട പരീക്ഷണം വിജയം. അടുത്ത രണ്ട് ഘട്ട പരീക്ഷണത്തിന് അനുമതി ആയി.രാജ്യത്തെ ആദ്യ മൂക്കിലൊഴിക്കാവുന്ന വാക്സീൻ (Nasal vaccine) വികസിപ്പിച്ചത് ഭാരത്ബയോടെക്ക് ആണ്. 18 നും 60നും ഇടയിൽ പ്രായമുള്ളവരിലാണ് ആദ്യഘട്ട പരീക്ഷണം നടന്നത്.

ഭാരത് ബയോടെക്കിന്റെ ഇൻട്രാനാസൽ വാക്സിൻ ഘട്ടം 2/3 പരീക്ഷണങ്ങൾക്ക് നിയന്ത്രണ അംഗീകാരം നേടി. അഡിനോവൈറൽ ഇൻട്രാനാസൽ വാക്സിൻ BBV154 ഇന്ത്യയിൽ മനുഷ്യരിലെ  പരീക്ഷണങ്ങൾക്ക്  വിധേയമാകുന്ന ഇത്തരത്തിലുള്ള ആദ്യ കോവിഡ് -19 പ്രതിരോധ മരുന്നാണ് . ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 18 മുതൽ 60 വയസ്സുവരെയുള്ള പ്രായമുള്ള ആരോഗ്യമുള്ള സന്നദ്ധപ്രവർത്തകരുടെ ആദ്യഘട്ട പരീക്ഷണം നടത്തി  കോവിഡിനെ പ്രതിരോധിക്കുന്നതായി തെളിയുകയുണ്ടായി

ഇൻട്രാനാസൽ വാക്സിൻ സുരക്ഷിതവും ഇമ്മ്യൂണോജെനിക് ആണെന്നും ആദ്യഘട്ട ക്ലിനിക്കൽ പരിഷണങ്ങളിൽ  തെളിയിച്ചിട്ടുണ്ട്    മൃഗങ്ങളിൽ  നടത്തിയ പഠനങ്ങളിൽ ന്യൂട്രലൈസിംഗ് ആന്റിബോഡികൾ ഉയർന്ന തോതിൽ പുറത്തെടുക്കാൻ കഴിഞ്ഞുവെന്നും മന്ത്രാലയം പറഞ്ഞു. ആരോഗ്യമുള്ള സന്നദ്ധപ്രവർത്തകരിൽ കോവക്സിൻറെ രോഗപ്രതിരോധ ശേഷിയും സുരക്ഷിതത്വവും വിലയിരുത്തുന്നതിനായി സാർസ്- CoV-2 വാക്സിനുകളുടെ ഹെറ്ററോളജസ് പ്രൈം-ബൂസ്റ്റ് കോമ്പിനേഷന്റെ രണ്ടാം ഘട്ട റാൻഡമൈസ്ഡ് ക്ലിനിക്കൽ ട്രയൽ നടത്താൻ അംഗീകാരം അനുമതി നൽകിയിട്ടുണ്ട് .

You might also like

-