ഫാസ്റ്റ്ബെൽ കേൾക്കാതെ ഇടുക്കിയിലെ ആദിവാസിമേഖല വൈദുതിയും ഇന്റർനെറ്റും മൊബൈൽ ഫോണും ടി വി കാണാത്തവർ നിരവതി
ഇന്റർ നെറ്റും മൊബൈൽ ഫോണും കടന്നുചെല്ലാത്തവനമേഖലകളിൽ കേബിളും ഡിഷ് ടി വി ഒന്നും നിലവില്ല. ,മിക്ക കുടികളിലും വൈദുതി പോലും എത്തതിനാൽ ഇത്തരം കുടികളിൽ മൊബൈൽ ഫോണും ടി വി യു ഇന്നും അന്യമാണ് അതിനാൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ ഓൺലൈൻ ക്‌ളാസ്സുകൾ ഇടുക്കിയിലെ ആദിവാസി മേഖലയിലെ ആളുകൾക്ക് ആദ്യഘട്ടത്തിൽ അപ്രാപ്യമായി
മൂന്നാർ :സംസ്ഥാന സർക്കാരിന്റെ ഫാസ്റ്റ് ബെൽ ഓൺലൈൻ വിദ്യാഭ്യാസം വഴി അധ്യയനം ആരംഭിക്കാനാകാതെ ഇടുക്കിയിൽ ആദിവാസി മേഖലയിലെ .കുട്ടികൾ,ജില്ലയിൽ ഒട്ടുമിക്ക ആദിവാസികുടികളും മൊബൈൽ റേഞ്ചും ടി വി യും കേബിൾ ശൃംഖലയും ഇല്ലാത്തതിനാൽ സംസ്ഥാനത്ത് മറ്റിടങ്ങളിൽ ഓൺലൈനായി അധ്യയനം ആരംഭിച്ചപ്പോഴും ഇടുക്കിയിൽ ഒരു ആദിവാസി മേഖലയിൽ പോലും അധ്യയനം തുടങ്ങാനായില്ല. ഇടുക്കിയിൽ ഏറ്റവും കൂടുതൽ ആദിവാസികൾ പഠിക്കുന്ന ദേവികുളം താലൂക്കിൽ 2218 ആദിവാസികൾകളുടെ ആദ്യദിനം അധ്യയനം മുടങ്ങിയത്
ഇടുക്കി ജില്ലയിലെ മുഴുവൻ ആദിവാസികുടികളിലെയും കുട്ടികളുടെ പൊതുസ്ഥിഇതാണ് . ഇന്റർ നെറ്റും മൊബൈൽ ഫോണും കടന്നുചെല്ലാത്തവനമേഖലകളിൽ കേബിളും ഡിഷ് ടി വി ഒന്നും നിലവില്ല. ,മിക്ക കുടികളിലും വൈദുതി പോലും എത്തതിനാൽ ഇത്തരം കുടികളിൽ മൊബൈൽ ഫോണും ടി വി യു ഇന്നും അന്യമാണ് അതിനാൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ ഓൺലൈൻ ക്‌ളാസ്സുകൾ ഇടുക്കിയിലെ ആദിവാസി മേഖലയിലെ ആളുകൾക്ക് ആദ്യഘട്ടത്തിൽ അപ്രാപ്യമായി.
ഇന്ത്യയിലെ ആദ്യ സംപൂർണ്ണ ഗോത്ര വർഗ്ഗ പഞ്ചായത്തായ ഇടമക്കുടിയിലെ
ആദ്യദിനത്തിൽ ഒരിടത്തു ക്‌ളാസ്സുകൾ നടന്നില്ല നാനൂറിലധികം വരുന്ന വിദ്യാര്‍ത്ഥികളാണ് ആധുനിക സാങ്കേതിക വിദ്യയുടെ അഭാവത്തില്‍ പഠനം വഴിമുട്ടി പ്രതിസന്ധിയിലായിരിക്കുന്നത്.ഇരുപത്തിയാറ് കുടികളുള്ള പഞ്ചായത്തില്‍ മൂന്ന് കുടികളില്‍ മാത്രമാണ് വൈദ്യുതിയുള്ളത്. സ്വസൈറ്റി കുടിയില്‍ മാത്രമാണ് മൊബൈല്‍ നെറ്റ് വര്‍ക്ക് ലഭ്യമാകുക. അതുകൊണ്ട് തന്നെ ഇവിടെയുള്ള കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളെ കുറിച്ച് അറിഞ്ഞിട്ട് പോലുമില്ല. പഞ്ചായത്ത് അധികൃതര്‍ അടക്കമുള്ളവര്‍ ഇവിടേയ്ക്ക് തിരിഞ്ഞ് നോക്കിയിട്ടുമില്ല.
ജില്ലയിലെ വിവിധ സ്‌കൂളുകളിലായി പഠിക്കുന്ന നാനൂറിലധികംവിദ്യാര്‍ത്ഥികളാണ് ഇടമലകുടിയിലുള്ളത് ഇവരുടെ തുടര്‍പഠനം ഈ അധ്യായന വര്‍ഷത്തില്‍ പാടേ നിലച്ചെന്ന് പറയാം. ബദൽ സംവിധാനങ്ങള്‍ ഒരുക്കുമെന്ന് അധികൃതർ ആവര്‍ത്തിച്ച് പറയുണ്ടെങ്കിലും ഓണ്‌ലൈന്‍ ക്ലാസ്സുകളെ കുറിച്ച് അറിയുകപോലും ചെയ്യാത്ത ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ഇടുക്കി ജില്ലയിൽ ഏറ്റവും കൂടതൽ ആദിവാസികുട്ടികൾ അധ്യയനം ആരംഭിക്കാത്തതിനാൽ മുടങ്ങിയിട്ടുള്ളത് ദേവികുളം താലൂക്കിലാണ് താലൂക്കിൽ എട്ടാം തരത്തിൽ പഠിക്കുന്ന 118 കുട്ടികളുടെയും ഒൻപതാം തരത്തിൽ പഠിക്കുന്ന 112 കുട്ടികളുടെയും പത്താം തരത്തിൽ പഠിക്കുന്ന 122 പേർക്കും അദ്ധ്യാനം മുടങ്ങിയിട്ടുണ്ട് ,ഒന്നാതരം മുതൽ പന്ത്രണ്ടാം തരാം വരെയുള്ളവരുടെ എണ്ണം പരിശോധിച്ചാൽ 2800 ലധികം ആദിവാസികുട്ടികൾക്ക് സംസ്ഥാനസർക്കാരിന്റെ ഓൺലൈൻ ക്‌ളാസ്സുകൾ അപ്രാപ്യം എന്നാണ് സ്ഥിവിവരകണക്കുകൾ സൂചിപ്പിക്കുന്നത് കൂടാതെ മലയോരങ്ങളിൽ താമസിക്കുന്ന , സാധാരണക്കാരുടെ മക്കൾക്കും അധ്യയനം ഇന്ന് തുടങ്ങാനായിട്ടല്ല .ഓൺലൈനിലൂടെ അധ്യയനം തിരിച്ചുപിക്കുവാൻ വിദ്യാഭ്യാസവകുപ്പ പദ്ധതി തയ്യാറാക്കിയെങ്കിലും ഇടുക്കിയിൽ സങ്കിർണ്ണം പ്രശനം പരിഹരിക്കാൻ വിദ്യാഭ്യാസ വകുപ്പും ആദിവാസി പിന്നാക്ക ക്ഷേമ വകുപ്പും യാതൊരു മുന്നൊരുക്കങ്ങളും ചെയ്തട്ടില്ല എന്നത് പ്രശനം കൂടുതൽ സങ്കിർണമാക്കിയിട്ടുള്ളത്