സെക്രട്ടേറിയറ്റിലെ തീപിടിത്തം : അട്ടിമറി സാധ്യത അന്വേഷണ പരിധിയില്‍ ഫയലുകൾ നഷ്ടമായിട്ടില്ലന്ന് സർക്കാർ
സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ വിശദികരവുമായി സർക്കാർ രംഗത്തെത്തി തീപിടിത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ടെന്ന് മന്ത്രി ഇ.പി.ജയരാജന്‍ .
തിരുവനതപുരം : സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിനു പിന്നിൽ അട്ടിമറി സാധ്യതയുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കും. തീപിടിക്കാനുള്ള കാരണം, നഷ്ടത്തിന്‍റെ കണക്ക്, സ്വീകരിക്കേണ്ട മുന്‍കരുതല്‍, നഷ്ടപ്പെട്ട ഫയലുകള്‍ എന്നിവ സംബന്ധിച്ച അന്വേഷിക്കാൻ ചീഫ് സെക്രട്ടറി അന്വേഷണസംഘത്തിന് നിർദ്ദേശം നൽകി . ഡിസാസ്റ്റർ മാനേജ്‌മെന്റ് കമ്മിഷണര്‍ എ.കൗശിഗന്റെ നേതൃത്വത്തിലുള്ള സംഘം ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും അന്വേഷണം തുടങ്ങി. തീപിടിത്തമുണ്ടായ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ പരിശോധന. സ്പെഷ്യല്‍ സെല്‍ എസ്പി വി.അജിത്ത്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ പരിശോധിക്കുന്നു.
അതേസമയം, സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ വിശദികരവുമായി സർക്കാർ രംഗത്തെത്തി തീപിടിത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ടെന്ന് മന്ത്രി ഇ.പി.ജയരാജന്‍ . ജിഎഡി പൊളിറ്റിക്കൽ വിഭാഗത്തിൽ ചെറിയ തീപിടുത്തമാണ് ഉണ്ടായത്. മുൻപ് പല തവണയും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. എൻ ഐ എയ്ക്ക് വേണ്ട ഫയലുകളെല്ലാം കൈമാറിയിട്ടുണ്ടെന്നും കത്തിപോയ എല്ലാ ഫയലുകളുടെയും പകർപ്പ് കമ്പ്യൂട്ടറിൽ ലഭ്യമാണെന്നും ജയരാജൻ പറഞ്ഞു. തീപിടുത്തം ഉണ്ടായ ഉടനെ ബിജെപി കോൺഗ്രസ് നേതാക്കൾ സ്ഥലത്തെത്തിയത് ദുരൂഹമാണെന്നും ജയരാജൻ ആരോപിച്ചു.
തീപിടിച്ചാല്‍ കത്തിപ്പോകുന്നതല്ല ഇ–ഫയലുകള്‍ എന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. അവിശ്വാസത്തില്‍ പരാജയപ്പെട്ടപോലെ പ്രതിപക്ഷം ഈ ആരോപണത്തിലും പരാജയപ്പെടുമെന്ന് കടകംപള്ളി ഫെയ്സ്ബുക്കില്‍ കുറിച്ചു. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ തീപിടിത്തതില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സെക്രട്ടേറിയറ്റിന്റെയടക്കം ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എന്‍ജിനിയറോടാണ് റിപ്പോര്‍ട്ട് തേടിയത്.കാളപെറ്റു എന്നുകേട്ടപ്പോൾ പ്രതിപക്ഷം കയറെടുത്തിരിക്കുകയാണെന്നു ജി സുധാകരൻ ആരോപിച്ചു