ട്വിറ്ററിനെതിരെ എഫ്ഐആർ.

കേന്ദ്ര ബാലാവകാശ കമ്മീഷന്റേതാണ് നടപടി.

0

ട്വിറ്ററിനെതിരെ എഫ്ഐആർ. കേന്ദ്ര ബാലാവകാശ കമ്മീഷന്റേതാണ് നടപടി. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ട്വിറ്റർ തെറ്റായതും കുട്ടികളെ വഴിതെറ്റിക്കുന്നതുമായ വിവരങ്ങൾ നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ നടപടി.

പതിമൂന്ന് വയസിന് മുകളിലുള്ള കുട്ടികൾക്ക് ട്വിറ്ററിൽ അക്കൗണ്ട് എടുക്കാം. അതുകൊണ്ട് തന്നെ പോണോ​ഗ്രാഫിക് കണ്ടന്റുകൾ പ്ലാറ്റ്ഫോമിൽ ഉണ്ടാകരുതെന്ന് ട്വിറ്ററിനോട് കേന്ദ്രം വ്യക്തമാക്കി. മാത്രമല്ല സിഎസ്എഎം ഉള്ള വാട്ട്സ് ആപ്പ് ​ഗ്രൂപ്പിലേക്കുള്ള ലിങ്കുകളും ട്വിറ്ററിൽ ലഭ്യമാണ്. പോക്സോ ആക്ട് പ്രകാരം സിഎസ്എഎം നീക്കം ചെയ്യാൻ ടെക്ക് കമ്പനികൾ ബാധ്യസ്ഥരാണെന്നും കേന്ദ്ര ബാലാവകാശ കമ്മീഷൻ പറഞ്ഞു.

കേന്ദ്രസർക്കാർ അവതരിപ്പിച്ച പുതിയ ഐ.ടി ഭേഭഗതി നിയമം പാലിക്കാൻ സമൂഹമാധ്യമങ്ങൾ ബാധ്യസ്ഥരാണെന്നും ഇതിനായി മൂന്ന് മാസം സമയവും കേന്ദ്രം നൽകിയിരുന്നു. മാർച്ച് 25നായിരുന്നു അവസാന ദിവസം. തുടർന്ന് മാർച്ച് 26ന് വാട്ട്സ് ആപ്പ്, ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ കേന്ദ്രത്തിന് മറുപടി നൽകി. എന്നാൽ ട്വിറ്റർ മുഖം തിരിച്ച് നിൽക്കുകയായിരുന്നു. തുടർന്ന് ട്വിറ്ററിനെതിരായ നടപടികളിലേക്ക് സർക്കാർ കടന്നിരുന്നു.

You might also like

-