യൂണിവേഴ്‌സിറ്റി അക്രമം ആസൂത്രിതം; നസീമും അമലും പിടിച്ചുനിർത്തി, നെഞ്ചില്‍ കത്തി കുത്തിയിറക്കിയത് ശിവരഞ്ജിത്

കൊല്ലുകയെന്ന ലക്ഷ്യത്തോടെ കൊലവിളിനടത്തി ആക്രോശിച്ചുപാഞ്ഞടുത്ത ശിവരഞ്ജിത്ത് (എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ) അഖിലിനെ കുത്തി. നസീമും അമലും ചേർന്ന് അഖിലിനെ പിടിച്ചുനിർത്തിയിരുന്നുവന്നു ഫ് ഐ ആർ ൽ പറയുന്നു

0

തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി കോളജിലെ അക്രമം ആസൂത്രിതമെന്ന് പൊലീസ്. എസ്എഫ്ഐ കോളജ് യൂണിറ്റ് ഭാരവാഹികളെ എതിര്‍ക്കുന്ന വിദ്യാര്‍ഥികളെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടാണ് സംഘര്‍ഷമുണ്ടാക്കിയതെന്ന് എഫ്ഐആറില്‍ പറയുന്നു. കുത്തേറ്റ വിദ്യാര്‍ഥിയെ ഉള്‍പ്പെടെ പ്രകോപിപ്പിച്ച് സംഘര്‍ഷത്തിലേക്ക് തള്ളിവിടുകയായിരുന്നു.കൊല്ലുകയെന്ന ലക്ഷ്യത്തോടെ കൊലവിളിനടത്തി ആക്രോശിച്ചുപാഞ്ഞടുത്ത ശിവരഞ്ജിത്ത് (എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ) അഖിലിനെ കുത്തി. നസീമും അമലും ചേർന്ന് അഖിലിനെ പിടിച്ചുനിർത്തിയിരുന്നുവന്നു ഫ് ഐ ആർ ൽ പറയുന്നു

വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ മറവിൽ യുണിവേസിറ്റി കോളജിൽ അക്രമഴിച്ചുവിട്ടവർ ഒളിവിൽനിന്ൻ പോലീസ് പറയുന്നത് ഒന്നാം പ്രതിയായ ശിവര​ഞ്ജിത്ത് ഉള്‍പ്പെടെ വധശ്രമക്കേസില്‍ പ്രതികളായ ഏഴുപേരെയും കണ്ടെത്താനായില്ല. ഇവര്‍ തിരുവനതപുരം വിട്ടതായാണ് പോലീസ് പറയുന്നത് വിവരം. ഇവരെ സംരക്ഷിക്കുന്നവരെ കേസില്‍ പ്രതിചേര്‍ക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.
ആറ്റുകാല്‍ എസ്എഫ്ഐ ലോക്കൽ കമ്മിറ്റിയംഗവും മൂന്നാം വർഷ പൊളിറ്റിക്സ് വിദ്യാർഥിയുമായ അഖിലിനെ കുത്തിയത് എസ്എഫ്ഐ നേതാവ് ശിവരഞ്ജിത്താണെന്ന് ദൃക്സാക്ഷികളായ വിദ്യാര്‍ഥികൾ മൊഴി നൽകി. യൂണിറ്റ് സെക്രട്ടറി നസീമിന്റെ പക്കലുണ്ടായിരുന്ന കത്തിയാണ് കുത്താന്‍ ഉപയോഗിച്ചതെന്നും വിദ്യാര്‍ഥികളുടെ മൊഴിയിൽ പറയുന്നു. പ്രതികളായ എസ്എഫ്ഐ നേതാക്കള്‍ ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. മുഖ്യപ്രതികളായ എസ്എഫ്ഐ നേതാക്കള്‍ രണ്ടുപേരും പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയിലുള്‍പ്പെട്ടവരാണെന്നും കണ്ടെത്തി.

നഗരമധ്യത്തിലെ കോളജില്‍ നൂറിലേറെ വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെ സഹപാഠിയുടെ നെഞ്ചത്ത് കത്തികുത്തിയിറക്കിയ പ്രതികളെ ഒരു ദിവസം പിന്നിടുമ്പോഴും പിടികൂടിയിട്ടില്ല. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എ.എന്‍.നസീമും പ്രസിഡന്റ് ശിവരജ്ഞിത്തും അടക്കം ആറു പേര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. സംഭവത്തിനുശേഷം ഒരു മണിക്കൂറിലേറെ കോളജില്‍ തന്നെ ചെലവഴിച്ച പ്രതികള്‍ ഇപ്പോൾ ഒളിവിലാണെന്നു പൊലീസ് പറയുന്നു.എന്നാൽ ആറു പേരല്ല ഇരുപതിലേറെപ്പേർ ആക്രമണത്തിൽ പങ്കാളികളാണെന്നാണു ദൃക്സാക്ഷികൾ പറയുന്നത്. കോളജിനു പുറത്തുള്ള ഹൈദര്‍, നന്ദകിഷോര്‍ എന്നീ എസ്എഫ്ഐ പ്രവര്‍ത്തകരും ആക്രമണത്തിനു നേതൃത്വം നല്‍കിയതായും പരാതിയുണ്ട്. അഖിലിനെ കുത്താനുള്ള കത്തിയുമായെത്തിയത് നസീമും ശിവര‍ഞ്ജിത്തുമാണ്. ഇതില്‍ ശിവരഞ്ജിത്താണ് കുത്തിയതെന്നുമാണ് മൊഴി ലഭിച്ചിരിക്കുന്നത്.

You might also like

-