കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വത്സയുടെ കുടുംബത്തിന് ധനസഹായം നാളെ കൈമാറും
ഓടിയെത്തിയ ആനയെക്കണ്ട് ഓടിമാറാൻ വത്സയ്ക്ക് കഴിഞ്ഞിരുന്നില്ല. അടുത്തേക്ക് ഓടിയെത്തിയ ആന തുമ്പി കൈകൊണ്ട് വത്സയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. രക്തം വാർന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു.
തൃശൂർ | പെരിങ്ങൽക്കുത്തിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വത്സയുടെ കുടുംബത്തിന് ധനസഹായം നാളെ കൈമാറും. കുടുംബത്തിന് അടിയന്തര ധനസഹായമായി അഞ്ചു ലക്ഷം രൂപ നാളെ കൈമാറും. മകൾക്ക് ജോലി നൽകുന്നത് പരിഗണിക്കാമെന്ന് വനംവകുപ്പ് ഉറപ്പ് നൽകി.മരണാനന്തര ചടങ്ങുകൾക്കുള്ള മുഴുവൻ ചെലവും വനംവകുപ്പ് വഹിക്കും. കൂടുതൽ ഇടങ്ങളിൽ ഫെൻസിങ് സ്ഥാപിക്കാമെന്ന് ചർച്ചയിൽ വനംവകുപ്പ് ഉറപ്പ് നൽകി.വാച്ച്മരത്ത് കാടിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്നതിനിടെയാണ് വത്സയ്ക്കുനേരെ കാട്ടാന ആക്രമണം ഉണ്ടായത്
ഓടിയെത്തിയ ആനയെക്കണ്ട് ഓടിമാറാൻ വത്സയ്ക്ക് കഴിഞ്ഞിരുന്നില്ല. അടുത്തേക്ക് ഓടിയെത്തിയ ആന തുമ്പി കൈകൊണ്ട് വത്സയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. രക്തം വാർന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു. കാട്ടിൽ നിന്ന് പുറത്തേക്കെത്തിച്ച് ജീപ്പിൽ ആണ് വത്സയെ ആശുപത്രിയിലേക്ക് മാറ്റാൻ നടപടി ഉണ്ടായത്. എന്നാൽ വഴിമധ്യേ വത്സ മരിച്ചിരുന്നു.
സംഭവത്തിൽ ചാലക്കുടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. പോസ്റ്റ്മോർട്ടം ചാലക്കുടിയിൽ തന്നെ നടത്തണം, മതിയായ നഷ്ടപരിഹാരം വേണം, വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്ന ആദിവാസികൾക്ക് ആര്‍ആര്‍ടി സംരക്ഷണം വേണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ചാലക്കുടി എം.പി ബന്നി ബഹ്നാൻ ,എം എൽ എ സനീഷ് കുമാർ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഇതിനിടെ, സംഭവത്തിഷ പ്രതിഷേധിച്ച് ആതിരപ്പിള്ളിയില്‍ നാളെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ കരിദിനമായി ആചരിക്കും. കടകള്‍ അടച്ചിട്ടായിരിക്കും കരിദിനം ആചരിക്കുക.