സാമ്പത്തിക പ്രതിസന്ധിക്കിടെ സാമ്പത്തിക ഉത്തേജന പാക്കേജുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.
70,000 കോടി രൂപ പൊതു മേഖല ബാങ്കുകൾക്ക് നൽകും.
സാമ്പത്തിക പ്രതിസന്ധിക്കിടെ സാമ്പത്തിക ഉത്തേജന പാക്കേജുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. 70,000 കോടി രൂപ പൊതു മേഖല ബാങ്കുകൾക്ക് നൽകും. ബാങ്കുകള്‍ പലിശ നിരക്ക് കുറക്കണം. വാഹന വിപണിയിലെ മാന്ദ്യം മറികടക്കാനും ധനമന്ത്രി സഹായം പ്രഖ്യാപിച്ചു. ആഗോളതലത്തിലുണ്ടായ സാമ്പത്തിക മാന്ദ്യമാണ് ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന്ധനമന്ത്രി നിര്‍മല സീതാരാമാന്‍ പറഞ്ഞു.
ആഗോളതലത്തിലുണ്ടായ സാമ്പത്തിക സാഹചര്യമാണ് ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യത്തിന് കാരണമെന്ന് ന്യായീകരിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. മറ്റ് ലോക രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥയെ അപേക്ഷിച്ച് മെച്ചമാണ് ഇന്ത്യയുടേത്. നിലവിലെ ആഗോള ജി.ഡി.പി 3.2 ആണെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഞായറാഴ്ച ജി.എസ്.ടി കൗണ്‍സില്‍ വിളിച്ച് ചേര്‍ത്ത് നിലവിലെ പ്രശ്‌നങ്ങള്‍ അവലോകനം ചെയ്യും. ജി.എസ്.ടി ഫയല്‍ ചെയ്യുന്നത് കൂടുതല്‍ ലളിതമാക്കും. രാജ്യത്ത് വ്യവസായം നടത്താന്‍ ഉള്ള സാഹചര്യം മെച്ചപ്പെട്ടു. റിപ്പോ നിരക്കിന്റെ കൂടി ഗുണഫലം ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാകണമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
70,000 കോടി രൂപ പൊതു മേഖല ബാങ്കുകള്‍ക്ക് നല്‍കുമെന്നും ഭവന വായ്പ കമ്പനികള്‍ക്ക് ഇരുപതിനായിരം കോടി നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞിരുന്നു. ഇത് വിവാദമായതോടെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്ന വിശദീകരണവുമായി രാജീവ് കുമാര്‍ രംഗത്തെത്തി. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ധനമന്ത്രിയുടെ വാര്‍ത്താസമ്മേളനം.