കോ​വി​ഡ് വാ​ക്‌​സി​ന് ജി​എ​സ്ടി ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ.

ജിഎസ്ടി ഒഴിവാക്കിയാൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ആനുകൂല്യം ലഭിക്കില്ല. അസംസ്കൃത വസ്തുക്കൾ വാങ്ങുമ്പോൾ വ്യവസായിക്കു നൽകുന്ന നികുതി ആനുകൂല്യമാണ് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്.

0

ഡൽഹി :കോ​വി​ഡ് വാ​ക്‌​സി​ന് ജി​എ​സ്ടി ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. കോവിഡ് വാക്സീന്റെ ജിഎസ്ടി ഒഴിവാക്കുന്നത് വിപരീതഫലമുണ്ടാക്കാനിടയുണ്ടെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. നിലവിൽ 5 ശതമാനം ജിഎസ്ടിയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ജിഎസ്ടി ഒഴിവാക്കിയാൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ആനുകൂല്യം ലഭിക്കില്ല. അസംസ്കൃത വസ്തുക്കൾ വാങ്ങുമ്പോൾ വ്യവസായിക്കു നൽകുന്ന നികുതി ആനുകൂല്യമാണ് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്. ഫലത്തിൽ വാക്സീന്റെ വില കൂടാൻ കാരണമായേക്കാമെന്നും കേന്ദ്രധനമന്ത്രി വ്യക്തമാക്കി.

വാക്സീന്റെ നികുതി വരുമാനത്തിൽ 70 ശതമാനവും സംസ്ഥാനങ്ങൾക്കാണ് ലഭിക്കുന്നതെന്നും നിർമല സീതാരാമൻ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ സൗജന്യമായി വിതരണം ചെയ്യുന്ന വാക്സീന്റെ ജിഎസ്ടി കേന്ദ്രസർക്കാർ തന്നെയാണ് വഹിക്കുന്നത്. റെംഡെസിവിർ മരുന്ന് അടക്കം കോവിഡ് ചികിൽസയുമായി ബന്ധപ്പെട്ട 23 ഉൽപന്നങ്ങൾക്ക് ഇറക്കുമതി തീരുവയും കസ്റ്റംസ് തിരുവയും ആരോഗ്യസെസും ഒഴിവാക്കിയിട്ടുണ്ടെന്നും കേന്ദ്രധനമന്ത്രി അറിയിച്ചു.കോവിഡ് ചികിൽസ ഉപകരണങ്ങളുടെ നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ കത്തിന് മറുപടി നൽകുകയായിരുന്നു നിർമല സീതാരാമൻ.

You might also like

-