സാമ്ബത്തിക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

എട്ട് മേഖലകളിലാണ് സാമ്ബത്തിക പാക്കേജ് പ്രഖ്യാപിക്കുകയെന്ന് മന്ത്രി അറിയിച്ചു

0

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക സാമ്ബത്തിക പാക്ക് ഉടന്‍ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. എട്ട് മേഖലകളിലാണ് സാമ്ബത്തിക പാക്കേജ് പ്രഖ്യാപിക്കുകയെന്ന് മന്ത്രി അറിയിച്ചു.

കൂടാതെ ആദായനികുതി അടയ്ക്കാനുള്ള അവസാന തീയതി ജൂണ്‍ 30വരെ നീട്ടി. ആദായനികുതി വൈകിയാല്‍ പിഴ പന്ത്രണ്ടില്‍ നിന്ന് ഒമ്ബത് ശതമാനമാക്കി. അതോടൊപ്പം ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30വരെ നീട്ടി. സാമ്ബത്തിക അടിയന്തരാവസ്ഥ ആവശ്യമില്ലെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. കൂടാതെ എ.ടി.എമ്മുകളുടെ സര്‍വീസ് ചാര്‍ജ് ഒഴിവാക്കി. ഏത് ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്നും പണം പിന്‍വിലക്കാന്‍ സാധിക്കും. ഡെബിറ്റ് കാര്‍ഡുകളില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴയില്ലെന്നും ധനമന്ത്രി അറിയിച്ചു.

 

You might also like

-