ഒടുവില്‍ ഒത്തുതീര്‍പ്പ് ;ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം കേരളാ കോണ്‍ഗ്രസ്സ് പങ്കുവെയ്ക്കും
രമേഷ് ചെന്നിതല,ഉമ്മന്‍ചാണ്ടി ,മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചയില്‍ ധാരണയായില്ലെങ്കിലും ഇന്ന് പുലര്‍ച്ചയോടെ തീരുമാനം ഇരു വിഭാഗത്തേയും അറിയിക്കുകയായിരുന്നു.
കോട്ടയം:ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അധ്യക്ഷ സ്ഥാനം പങ്കുവെയ്ക്കാനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസ്സ്. ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങളോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടാന്‍ കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.
രമേഷ് ചെന്നിതല,ഉമ്മന്‍ചാണ്ടി ,മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചയില്‍ ധാരണയായില്ലെങ്കിലും ഇന്ന് പുലര്‍ച്ചയോടെ തീരുമാനം ഇരു വിഭാഗത്തേയും അറിയിക്കുകയായിരുന്നു.
അനുരഞ്ജനത്തിന്റെ പാതയിലേക്ക് നീങ്ങാന്‍ ഇരുകൂട്ടരും തയ്യാറായിരുന്നില്ല.അതിനാല്‍ രാവിലെ തീരുമാനം പറയാമെന്ന് കോണ്‍ഗ്രസ്സ് അറിയിക്കുകയായിരുന്നു.
ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വെവേറെ സ്ഥാനാര്‍ത്ഥികളുമായി മാണി വിഭാഗവും ജോസഫ് വിഭാഗവും രംഗത്തെത്തിയതോടെയാണ് തര്‍ക്കം മുറുകിയത്.
ഇതിനെ തുടര്‍ന്നാണ് അനുരഞ്ജനത്തിന് നേതാക്കള്‍ മുന്‍കൈയ്യെടുത്തത്. ജോസ് കെ മാണി വിഭാഗം സെബാസ്റ്റിയന്‍ കളത്തുങ്കലിനെയും, ജോസഫ് വിഭാഗം അജിത്ത് മുതിരമലയേയും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിക്കുകയായിരുന്നു. കോണ്‍ഗ്രസ്സ് അംഗമായിരുന്ന സണ്ണി പാമ്പാടി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പ്രസിഡന്റെ് തെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. 22 അംഗങ്ങളുള്ള ജില്ലാ കമ്മറ്റിയില്‍ കേണ്‍ഗ്രസ്സിന് എട്ടും കേരള കോണ്‍ഗ്രസ്സിന് ആറും അംഗങ്ങളാണ് ഉളളത്.