തിരുച്ചിറപ്പള്ളിയില്‍ ജ്വല്ലറിയില്‍ വൻ കൊള്ള അമ്പത് കോടിയുടെ സ്വര്‍ണവും ഡൈമണ്ടുകളും കവർന്നു
സംഭവത്തിനു പിന്നില്‍ മൃഗങ്ങളുടെ രൂപ സാദൃശ്യമുള്ള മുഖംമൂടി ധാരികളായ ആറോളം ആളുകൾ ഉള്പെട്ടയതായാണ് വിവരം . ഇവരെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. പൊലിസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പുലർച്ചെ രണ്ടു മണിമുതൽ മൂന്നാമണിവരെ സമയത്തിനിടയിലാണ് മോക്ഷണ നടന്നിട്ടുള്ളത്
തൃച്ചി :തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. ഛത്രം ബസ്റ്റാന്‍റിന് സമീപമുള്ള ലളിത ജ്വല്ലറിയില്‍ നിന്ന് അമ്പത് കോടി വിലവരുന്ന ഡൈമണ്ടുകളും സ്വര്‍ണമാണ് മോഷ്ടിച്ചത്. ഇന്ന് രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. അന്‍പത് കോടി രൂപയുടെ വിലമതിക്കുന്ന സ്വര്‍ണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തിനു പിന്നില്‍ മൃഗങ്ങളുടെ രൂപ സാദൃശ്യമുള്ള മുഖംമൂടി ധാരികളായ ആറോളം ആളുകൾ ഉള്പെട്ടയതായാണ് വിവരം . ഇവരെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. പൊലിസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പുലർച്ചെ രണ്ടു മണിമുതൽ മൂന്നാമണിവരെ സമയത്തിനിടയിലാണ് മോക്ഷണ നടന്നിട്ടുള്ളത് . സ്വര്ണക്കടയുടെ പിൻവശത്തെ ഭിത്തി തുറന്നു അകത്തു പ്രവേശിച്ച മോഷ്ടാക്കൾ രണ്ടുനിലകളി സുഷിച്ചിരുന്ന സ്വനവും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും കൊള്ളയടിക്കുകയായിരുന്നു . മോഷ്ടാക്കളുടെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും മുഖമുടിയും മൃഗങ്ങളുടെ രൂപത്തിൽ വസ്ത്രങ്ങളും ധരിച്ചിരുന്നതിനാൽ ആളുകളെ സംബന്ധിച്ച് വിവരങ്ങൾ ഒന്ന് പൊലീസിന് ലഭിച്ചിട്ടില്ല മോഷണം നടന്ന കെട്ടടത്തിനു ചുറ്റുപാടും മോഷ്ടാക്കൾ മുളകുപൊടി വിതറിയാൽ ഡോഗ് സ്ഖണ്ഡിനെകൊടുള്ള അന്വേഷണവും വഴിമുട്ടിയിരിക്കുകയാണ്
സ്ഥാപനത്തിലെ ജീവനക്കാരായ 160 പേരെ പോലീസ് ചോദ്യത്തെ ചെയ്തു . സ്വർണക്കൊള്ള സംബന്ധിച്ചു അന്വേഷിക്കുവാൻ ഏഴു വിധക്ത ടീമിനെ തമിഴ് നാട് പോലീസ് ചുമതലപ്പെടുത്തി