പനമായേ തോൽപ്പിച്ചു 3-0 ബെ​ല്‍ജി​യം

0

സോ​ച്ചി: ഗ്രൂ​പ്പ് ജി​യി​ല്‍ ആ​ദ്യ മ​ത്സ​ത്തി​ല്‍ ക​രു​ത്ത​രാ​യ ബെ​ല്‍ജി​യം ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു ഗോ​ളി​ന് ലോ​ക​ക​പ്പി​ലെ പു​തു​മു​ഖ​ങ്ങ​ളാ​യ പാ​ന​മ​യെ തോ​ല്‍പ്പി​ച്ചു. റൊ​മേ​ലു ലു​കാ​ക്കു ര​ണ്ടു ത​വ​ണ​യും ഒ​രു ത​വ​ണ ഡ്രൈ​സ് മെ​ര്‍ട്ട​ന്‍സു​മാ​ണ് പാ​ന​മ​യു​ടെ വ​ല​കു​ലു​ക്കി​യ​ത്. പു​തു​മു​ഖ​ങ്ങ​ളു​ടെ അ​ങ്ക​ലാ​പ്പൊ​ന്നു​മി​ല്ലാ​തെ​യാ​ണ് പാ​ന​മ ക​ളി​ച്ച​ത്. ക​ളി ഒ​രു മി​നി​റ്റി​ലെ​ത്തും മു​മ്പേ ബെ​ല്‍ജി​യം സ്‌​ട്രൈ​ക്ക​ര്‍ ലു​കാ​ക്കു​വി​ന്‍റെ മു​ന്നേ​റ്റം പാ​ന​മ​യു​ടെ ബോ​ക്‌​സി​ലെ​ത്തി.

ബോ​ക്‌​സി​ന്‍റെ ന​ടു​വി​ല്‍നി​ന്ന് ലു​കാ​ക്കു​വി​ന്‍റെ ഷോ​ട്ട് ബാ​റി​നു മു​ക​ളി​ലൂ​ടെ പ​റ​ന്നു. നാ​ലാം മി​നി​റ്റി​ല്‍ പാ​ന​മ​യു​ടെ എ​ഡ്ഗ​ര്‍ ബാ​ര്‍സെ​നാ​സി​ന്‍റെ ബോ​ക്‌​സി​നു പു​റ​ത്തു​നി​ന്നു​ള്ള ഷോ​ട്ടി​ന് വ​ല കാ​ണാ​നാ​യി​ല്ല. പി​ന്നീ​ട് ബെ​ല്‍ജി​യ​ത്തി​ന്‍റെ തു​ട​ര്‍ച്ച​യാ​യു​ള്ള മു​ന്നേ​റ്റ​മാ​യി​രു​ന്നു.

ര​ണ്ടു ഗോ​ള്‍ നേ​ടി ലു​കാ​ക്കു​വാ​ണ് ക​ളി​യി​ലെ താ​രം. തു​ട​ക്കം മു​ത​ലേ പാ​ന​മ ബോ​ക്‌​സി​ലേ​ക്കു ലു​കാ​ക്കു ഇ​ര​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഗോൾ വഴി ഗോ​ള്‍ 1 : ഡ്രൈ​സ് മെ​ര്‍ട്ട​ന്‍സ് ,
47-ാം മി​നി​റ്റ്(ബെൽജിയം) പെ​നാ​ല്‍റ്റി ബോ​ക്‌​സി​ന്‍റെ വ​ല​തു​വ​ശ​ത്തു​നി​ന്നു മെ​ര്‍ട്ട​ന്‍സ് വ​ല​തു​കാ​ലി​ല്‍ പാ​യി​ച്ച ഷോ​ട്ട് ഇ​ട​തു മു​ക​ള്‍ മൂ​ല​യി​ല്‍.

ഗോ​ള്‍ 2: റൊ​മേ​ലു ലു​കാ​ക്കു, 69-ാം മി​നി​റ്റ് (ബെൽജിയം) കെ​വി​ന്‍ ഡി ​ബ്രു​യി​ന്‍ ഉ​യ​ര്‍ത്തി​ക്കൊ​ടു​ത്ത പാ​സി​ല്‍ ബോ​ക്‌​സി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​നി​ന്ന് ലു​കാ​ക്കു ഹെ​ഡ​ര്‍ വ​ല​യു​ടെ താ​ഴ​ത്തെവ​ല​തു മൂ​ല​യി​ല്‍.

ഗോ​ള്‍ 3: റൊ​മേ​ലു ലു​കാ​ക്കു, 75-ാം മി​നി​റ്റ്. എ​ഡ​ന്‍ ഹ​സാ​ര്‍ഡി​ന്‍റെ ത്രൂ​ബോ​ള്‍ ലു​കാ​ക്കു​വി​ലേ​ക്ക്. മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് സ്‌​ട്രൈ​ക്ക​റു​ടെ ബോ​ക്‌​സി​ന്‍റെ ഇ​ട​തു​വ​ശ​ത്തു​നി​ന്നു​ള്ള ഇ​ടം​കാ​ല്‍ ഷോ​ട്ട് വ​ല​യു​ടെ ന​ടു​വി​ല്‍.

You might also like

-