പനമായേ തോൽപ്പിച്ചു 3-0 ബെല്‍ജിയം
സോച്ചി: ഗ്രൂപ്പ് ജിയില്‍ ആദ്യ മത്സത്തില്‍ കരുത്തരായ ബെല്‍ജിയം ഏകപക്ഷീയമായ മൂന്നു ഗോളിന് ലോകകപ്പിലെ പുതുമുഖങ്ങളായ പാനമയെ തോല്‍പ്പിച്ചു. റൊമേലു ലുകാക്കു രണ്ടു തവണയും ഒരു തവണ ഡ്രൈസ് മെര്‍ട്ടന്‍സുമാണ് പാനമയുടെ വലകുലുക്കിയത്. പുതുമുഖങ്ങളുടെ അങ്കലാപ്പൊന്നുമില്ലാതെയാണ് പാനമ കളിച്ചത്. കളി ഒരു മിനിറ്റിലെത്തും മുമ്പേ ബെല്‍ജിയം സ്ട്രൈക്കര്‍ ലുകാക്കുവിന്റെ മുന്നേറ്റം പാനമയുടെ ബോക്സിലെത്തി.
ബോക്സിന്റെ നടുവില്‍നിന്ന് ലുകാക്കുവിന്റെ ഷോട്ട് ബാറിനു മുകളിലൂടെ പറന്നു. നാലാം മിനിറ്റില്‍ പാനമയുടെ എഡ്ഗര്‍ ബാര്സെനാസിന്റെ ബോക്സിനു പുറത്തുനിന്നുള്ള ഷോട്ടിന് വല കാണാനായില്ല. പിന്നീട് ബെല്‍ജിയത്തിന്റെ തുടര്‍ച്ചയായുള്ള മുന്നേറ്റമായിരുന്നു.
രണ്ടു ഗോള്‍ നേടി ലുകാക്കുവാണ് കളിയിലെ താരം. തുടക്കം മുതലേ പാനമ ബോക്സിലേക്കു ലുകാക്കു ഇരച്ചുകയറുകയായിരുന്നു. ഗോൾ വഴി ഗോള്‍ 1 : ഡ്രൈസ് മെര്‍ട്ടന്‍സ് ,
47-ാം മിനിറ്റ്(ബെൽജിയം) പെനാല്‍റ്റി ബോക്സിന്റെ വലതുവശത്തുനിന്നു മെര്‍ട്ടന്‍സ് വലതുകാലില്‍ പായിച്ച ഷോട്ട് ഇടതു മുകള്‍ മൂലയില്‍.
ഗോള്‍ 2: റൊമേലു ലുകാക്കു, 69-ാം മിനിറ്റ് (ബെൽജിയം) കെവിന് ഡി ബ്രുയിന് ഉയര്‍ത്തിക്കൊടുത്ത പാസില്‍ ബോക്സിന്റെ മധ്യഭാഗത്തുനിന്ന് ലുകാക്കു ഹെഡര്‍ വലയുടെ താഴത്തെവലതു മൂലയില്‍.
ഗോള്‍ 3: റൊമേലു ലുകാക്കു, 75-ാം മിനിറ്റ്. എഡന്‍ ഹസാര്‍ഡിന്റെ ത്രൂബോള്‍ ലുകാക്കുവിലേക്ക്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്ട്രൈക്കറുടെ ബോക്സിന്റെ ഇടതുവശത്തുനിന്നുള്ള ഇടംകാല് ഷോട്ട് വലയുടെ നടുവില്‍.