കിതക്കാതെ മഞ്ഞപ്പട ..ബ്രസീൽ സെർബിയയെ  രണ്ടു ഗോളിന് തോൽപ്പിച്ചു

0

 ബ്രസീല്‍ കുതിപ്പ് തുടരുന്നു; സെര്‍ബിയക്കെതിരെ രണ്ട് ഗോളിന് മുന്നില്‍. പൗളീഞ്ഞോയ്ക്കു പിന്നാലെ തിയാഗോ സിൽവയുടെ ബുള്ളറ്റ് ഹെഡറും ബ്രസീസിന് ആശ്വസം പകര്‍ന്ന് ഗോള്‍ നേടി.

കളിയുടെ 36 ആം    മിനിറ്റിൽ  ബ്രസീലിന്റെ 15 നമ്പർ ഡിഫന്റർ  പൗലിന്റോ യാണ് ബ്രസീലിനെ വേണ്ടി ആദ്യ ഗോൾ  നേടിയത്  പിന്നീട്  68 മിനിറ്റിൽ    ബ്രസീലിന്റെ രണ്ടാം നമ്പർ  ഡിഫന്റർ  തൊടുത്ത പന്ത്  ഗോലിയായി മാറിയതയോടെ  ബ്രസീൽ  സ്വപനങ്ങൾക്ക്  നിറം വച്ചു പിന്നീട്  സെർബിയൻ താരങ്ങൾ തകർത്ത് പോരാടിയെങ്കിലും  ബ്രസീലിന്റെ മഞ്ഞ കരുത്ത് ഭേദിക്കാൻ ഇവർക്കായില്ല .

 

ടീം റാങ്കിങില്‍ രണ്ടാമതുള്ള ബ്രസീൽ 34 റാങ്കിങിലുള്ള സെർബിയയുമായി ഏറ്റുമുട്ടുമ്പോള്‍ നാലു പോയിന്റുള്ള ബ്രസീലിനു സെർബിയയ്ക്കെതിരെ ജയിച്ചാലും സമനിലയാണെങ്കിലും പ്രീക്വാര്‍ട്ടറിലെത്താന്‍ സാധ്യതയുണ്ട്.

 

ബ്രസീലിനെ കീഴടക്കിയാൽ സെർബിയ നോക്കൗട്ടിലെത്തും. സ്വിറ്റ്സർലൻഡ് കോസ്റ്ററിക്കയോടു തോൽവി ഏറ്റുവാങ്ങി ബ്രസീലിന് സ്വിസ് ടീമിനെക്കാൾ മെച്ചപ്പെട്ട ഗോൾവ്യത്യാസവുമുണ്ടായാല്‍ സെർബിയയോടു തോറ്റാലും പ്രീക്വാർട്ടറിലെത്താനുള്ള സാധ്യത ബ്രസീലിനുണ്ട്.

 

സ്വിറ്റ്സര്‍ലന്‍‍ഡിന്റെ സമനിലയില്‍ തളച്ച ബ്രസീല്‍ ഇഞ്ചുറി ടൈമില്‍ കോസ്റ്ററിക്കയുടെ പ്രതിരോധക്കോട്ട പൊളിച്ചാണ് മൂന്നാം മത്സരത്തില്‍ സെര്‍ബിയയെ നേരിടുന്നത്.

You might also like

-