കങ്കാരുക്കൾക്ക് ഡെന്മാർക്കിനേ മറികടക്കാനായില്ല ആസ്​ത്രേലിയ – ഡെൻമാർക്ക്​ പോരാട്ടം സമനിലയിൽ

ഏഴാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ എറിക്‌സന്റെ സൂപ്പര്‍ ഗോളിലൂടെ മുന്നിട്ട് നിന്ന ഡെന്മാര്‍ക്കിനെ 38ാം മിനിറ്റില്‍ കംഗാരുപ്പട തിരിച്ചടി നല്‍കി. സൂപ്പര്‍താരം മൈല്‍ ജെഡിനാകിന്റെ പെനാല്‍ട്ടി ഗോളാണ് ആസ്‌ത്രേലിയക്ക് തുണയായത്

0

മോസ്കൊ :ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയിലെ ആസ്‌ത്രേലിയ ഡെന്‍മാര്‍ക്ക് പോരാട്ടം സമനിലയില്‍. ഏഴാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ എറിക്‌സന്റെ സൂപ്പര്‍ ഗോളിലൂടെ മുന്നിട്ട് നിന്ന ഡെന്മാര്‍ക്കിനെ 38ാം മിനിറ്റില്‍ കംഗാരുപ്പട തിരിച്ചടി നല്‍കി. സൂപ്പര്‍താരം മൈല്‍ ജെഡിനാകിന്റെ പെനാല്‍ട്ടി ഗോളാണ് ആസ്‌ത്രേലിയക്ക് തുണയായത്. സ്‌കോര്‍: ഓസീസ് 1 – 1 ഡെന്‍മാര്‍ക്ക്. നേരത്തെ പെറുവിനെ പരാജയപ്പെടുത്തിയ ഡെന്മാര്‍ക്ക് നാല് പോയന്റോടെ ഗ്രൂപ്പ് സിയില്‍ ഒന്നാമതായി. സമനിലയായതിനാല്‍ ഓസീസിന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷ അവസാനിക്കുന്നുമില്ല. ഗ്രൂപ്പിലെ ഫ്രാന്‍സ് – പെറു പോരാട്ടം ഇന്ന് രാത്രി 8:30ന് നടക്കും.

വീഡിയോ അസിസ്റ്റന്റ് റഫറിയുടെ സഹായത്തോടെയായിരുന്നു (വാര്‍) ആസ്‌ത്രേലിയക്ക് പെനാല്റ്റി ലഭിച്ചത്. കോര്‍ണര്‍ കിക്കില്‍ നിന്നുള്ള പന്ത് ഡെന്മാര്ക്കിന്റെ യൂസഫ് യൂറാറിയുടെ കൈയില്‍ തട്ടുകയായിരുന്നു. ഉടന്ത്‌ന്നെ റഫറി ഓസ്‌ട്രേലിയക്ക് പെനാറ്റിയും യുരാരിക്ക് മഞ്ഞക്കാര്ഡും നല്കുകയായിരുന്നു.

നേരത്തെ ഫ്രാന്‍സിനെതിരെ ഓസീസിന്റെ ആശ്വാസ ഗോള്‍ നേടിയ ജെഡിനാക് തെന്റി രണ്ടാം ലോകകപ്പ് ഗോളാണ് ഇന്ന് നേടിയത്. രണ്ടും പെനാല്‍റ്റി ഗോളുകളാണ്. ക്രിസ്റ്റ്യന്‍ എറിക്‌സന്റെ അതിമനോഹരമായ ഒരു ഗോളിലൂടെയായിരുന്നു ഡെന്മാര്‍ക്ക് തുടക്കത്തില്‍ ലീഡ് നേടിയത്. ഇടത് ഭാഗത്ത് നിന്ന് നിക്കോളോയ് യോര്‍ഗളന്‌സെനനില്‍ നിന്ന് ലഭിച്ച പന്ത് ബോക്‌സിന്റെ മധ്യത്തില്‍ നിന്ന് ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.

You might also like

-