വിപ്ലവം വിട്ടൊഴിഞ്ഞഭുമിയിൽ ഇനി കാൽപന്ത് വിപ്ലവം .ലോകകപ്പ് ഫുട്ബോളിന് നാളെ പന്തുരുളും

ഒട്ടനവധി സവിശേഷതകളുമായാണ് ഇത്തവണ ലോകകപ്പ് അരങ്ങേറുന്നത്.

0

ലോകകപ്പ് ഫുട്ബോളിന് നാളെ പന്തുരുളും. ആതിഥേയരായ റഷ്യയും സൌദി അറേബ്യയും തമ്മിലാണ് ഉദ്ഘാടന മത്സരം. മോസ്കോ യിലെ ലുഷ്നിക്കി സ്റ്റേഡിയത്തിലാണ് മത്സരം. ഒട്ടനവധി സവിശേഷതകളുമായാണ് ഇത്തവണ ലോകകപ്പ് അരങ്ങേറുന്നത്. കിനാക്കള്‍ കൊണ്ട് കെട്ടിയുയര്‍ത്തിയ കളി മുറ്റത്ത് നാളെ അങ്കം തുടങ്ങുകയാണ്. നല്ലൊരു നാളെ കിനാവ് കണ്ട് മുപ്പത്തിരണ്ട് കളി സംഘങ്ങള്‍ ആയുധങ്ങള്‍ രാഗി മിനുക്കുന്നു. അഞ്ചാം കപ്പെന്ന കിനാവ് പുലര്‍ന്നു കാണാന്‍ കാനറികള്‍ക്ക് നെയ്മറും ഗബ്രിയേല്‍ ജീസസും കുട്ടീഞ്ഞ്യോയുമുണ്ട്.

സിംഹാംസനം വിട്ടുകൊടുക്കാത്ത ജര്‍മ്മന്‍ കിനാക്കളിലെ രാജകുമാരന്മാര്‍ ഓസിലും മുള്ളറും വെര്‍ണറുമാണ്. അര്‍ജന്റീനക്കാരുടെ പകല്‍സ്വപ്നങ്ങളില്‍ വരെ കപ്പുമേന്തിനില്‍ക്കുന്ന മിശിഹായുണ്ട്. സ്പെയിനിന്റെയും ഫ്രാന്‍സിന്റെയും പോര്‍ച്ചുഗലിന്റെയുമൊക്കെ നിറങ്ങളണിഞ്ഞ ഒരായിരം കിനാക്കള്‍ വേറെയും. നാളെ രാത്രി എട്ടരയോടെ ആ കിനാക്കള്‍ക്ക് ചിറക് മുളക്കും. ആതിഥേയരായ റഷ്യയും ഏഷ്യന്‍ ശക്തികളായ സൌദി അറേബ്യയും ആദ്യ അങ്കത്തിനിറങ്ങും. ഒരു മാസക്കാലം മോസ്കോയുടെ ആകാശത്ത് കിനാക്കള്‍ ചിറകിട്ടടിച്ച് പാറിനടക്കും. ചിറക് തളരുന്നവര്‍ മുന്നോട്ടുള്ള വഴികളില്‍ ഇടറി വീഴും.
ലോകകപ്പിന്റെ ഭാഗമായി മോസ്‍കോയില്‍ ഫിഫ ഫാന്‍സ് ഫെസ്റ്റ് സോണ്‍ തുറന്നു. ഫുട്ബോള്‍ ആരാധകരെ ലക്ഷ്യമിട്ടാണ് ഈ പ്രത്യേക കേന്ദ്രം. വരും ദിവസങ്ങളില്‍ മറ്റ് നഗരങ്ങളിലും ഫാന്‍സോണ്‍ ആരംഭിക്കും.

ലോകകപ്പിനായി ലോകത്തെമ്പാടു നിന്നുമെത്തുന്ന ഫുട്ബോള്‍ ആരാധകര്‍ക്കായാണ് ഫിഫ പ്രത്യേക കേന്ദ്രങ്ങള്‍ഒരുക്കുന്നത്. ഉദ്ഘാടന മത്സരവും ഫൈനല്‍മത്സരവും നടക്കുന്ന മോസ്‍കോയിലെ പ്രധാന വേദിക്ക് സമീപമാണ് ആദ്യ സോണ്‍ തുറന്നത്
മോസ്‍കോ സര്‍വകലാശാലയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഫെസ്റ്റ് സോണിന് 25,000 ആളുകളശെ ഉള്‍ക്കൊള്ളാനാകും. മത്സരം ബിഗ് സ്ക്രീനില്‍ കാണുന്നതിനൊപ്പം, വിനോദങ്ങളില്‍ ഏര്‍പ്പെടാനും സംഗീതമാസ്വദിക്കാനുമെല്ലാം ഫാന്‍സോണില്‍ സൌകര്യമുണ്ട്.

You might also like

-