ക്രിസ്ത്യൻ അഭയാർത്ഥികൾക്ക് അഭയ വിസകൾ നൽകണമെന്ന് യു എസ് കോൺഗ്രസിനോട് ഫിയകോന

ഇന്ത്യൻ ക്രിസ്ത്യൻ സമൂഹത്തിനുണ്ടായ നഷ്ടം കണക്കാക്കുകയും അക്രമത്തിന് ഇരയായവർക്ക് ഇന്ത്യൻ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് തുടർന്നു റിപ്പോർട്ടിൽ ആവശ്യപ്പെട്ടു

0

ന്യൂയോർക് |മതപരമായ അക്രമത്തിന് ഇരയായ ക്രിസ്ത്യൻ അഭയാർത്ഥികൾക്ക് 10,000 അഭയ വിസകൾ നീക്കിവെക്കണമെന്നും ,മതപരമായ അക്രമത്തിന് ഇരയായവർക്കും വ്യാജ പോലീസ് കേസുകൾ ചുമത്തപ്പെട്ടവർക്കും ഇന്റർനാഷണൽ നിയമത്തിനു വിധേയമായി അമേരിക്കൻ കോടതികളിൽ പോലീസിനും സർക്കാർ ഉദ്യോഗസ്ഥർക്കും എതിരെ കേസ് ഫയൽ ചെയ്യാൻ അനുവദിക്കുന്ന ഒരു നിയമം പാസാക്കണമെന്നും ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻ ജനുവരി 30 നു പുറത്തിറക്കിയ വാർഷീക റിപ്പോർട്ടിൽ യുഎസ് കോൺഗ്രസിനോട് ആവശ്യപ്പെട്ടു

ഇന്ത്യൻ ക്രിസ്ത്യൻ സമൂഹത്തിനുണ്ടായ നഷ്ടം കണക്കാക്കുകയും അക്രമത്തിന് ഇരയായവർക്ക് ഇന്ത്യൻ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് തുടർന്നു റിപ്പോർട്ടിൽ ആവശ്യപ്പെട്ടു പൗരന്മാരെ സംരക്ഷിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടതിന്റെ ഫലമാണ് ഈ നഷ്ടം സംഭവിച്ചതെന്ന് ഫിയകോന വിലയിരുത്തി . ഇന്ത്യയിൽ ഇതുവരെ ആരും ഇത് ഉന്നയിച്ചിട്ടില്ല. USAID അല്ലെങ്കിൽ DoS പോലുള്ള യുഎസ് ഏജൻസികൾ ഈ വിഷയത്തിൽ കൂടുതൽ പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ വിശദമായ പഠനം നടത്താനും ഫിയകോന തയാറാണെന്നും പ്രസിഡന്റ് കെ ജോർജ് (ന്യൂയോർക് )പറഞ്ഞു

You might also like

-