ഫീസിളവിന് മെറിറ്റ് മാനദണ്ഡം സുപ്രിം കോടതി
ഫീസിളവിന് വിദ്യാർഥികളുടെ സാമ്പത്തകാവസ്ഥ പരിഗണിക്കണമെന്നാവശ്യപ്പെട്ട് എം.ഇ.എസ് ആണ് സുപ്രീം കോടതിയെ സമീപിച്ച
ഡൽഹി :സ്വാശ്രയ സ്ഥാപനങ്ങളിൽ സംവരണ വിദ്യാർഥികളുടെ ഫീസിളവിന് സാമ്പത്തികാവസ്ഥയല്ല പരിഗണിക്കേണ്ടതെന്ന് സുപ്രിം കോടതി.ഫീസിളവിന് മെറിറ്റ് പരിഗണിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരായ ഹരജിയിലാണ് ഉത്തരവ്. ഫീസിളവിന് വിദ്യാർഥികളുടെ സാമ്പത്തകാവസ്ഥ പരിഗണിക്കണമെന്നാവശ്യപ്പെട്ട് എം.ഇ.എസ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്.
പ്രൊഫഷണൽ കോളജുകളിലെ സംവരണ വിദ്യാർത്ഥികളുടെ ഫീസിളവിന് ഉയർന്ന മാർക്കാണ് മാനദണ്ഡമാക്കേണ്ടതെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തായിരുന്നു എം.ഇ.എസിന്റെ ഹരജി. ഫീസിളവിന് സാമ്പത്തികാവസ്ഥ മാനദണ്ഡമാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് ഹരജി തള്ളി. അതേസമയം ന്യൂനപക്ഷ പദവിയുള്ള പ്രൊഫഷണൽ സ്ഥാപനങ്ങളിൽ ഉപസംവരണം ആവശ്യപ്പെട്ട് ക്രിസ്ത്യൻ മാനേജ്മെന്റുകൾ നൽകിയ ഹരജിയിൽ പിന്നീട് വാദം കേൾക്കാനായി സുപ്രീം കോടതി മാറ്റിവെച്ചു. കോളേജുകൾ നടത്തിപ്പിന് നേതൃത്വം നൽകുന്ന സഭയിലെ വിദ്യാർഥികൾക്ക് ഉപസംവരണം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം. ക്രിസ്ത്യൻ മെഡിക്കൽ കോളജുകൾ നൽകിയ ഹരജിയിൽ ജസ്റ്റിസുമാരായ അരുൺ മിശ്ര, ഉദയ് ഉമേഷ് ലളിത് എന്നിവരടങ്ങിയ ബഞ്ച് പിന്നീട് വിശദമായി വാദം കേൾക്കും.