ഫാത്തിമയുടെ മരണം സി ബി ഐ അന്വേഷണം വേണം കേന്ദ്ര മന്ത്രി
മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തിഫ് മരിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കേന്ദ്ര സഹമന്ത്രി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്‍റും കേന്ദ്ര സാമൂഹ്യ നീതിവകുപ്പ് സഹമന്ത്രിയുമായ രാംദാസ് അത്തെവാലെയാണ് കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്
.ഡൽഹി : മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തിഫ് മരിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കേന്ദ്ര സഹമന്ത്രി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്‍റും കേന്ദ്ര സാമൂഹ്യ നീതിവകുപ്പ് സഹമന്ത്രിയുമായ രാംദാസ് അത്തെവാലെയാണ് കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.
ഇക്കാര്യം തമിഴ്നാട് മുഖ്യമന്ത്രി എടപടി പളനിസാമിയോട് ഇക്കാര്യം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി നാളെ ചെന്നൈയിൽ എത്തും. വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാൽ സെക്രട്ടറി ആർ സുബ്രഹ്മണ്യത്തോട് ആവശ്യപ്പെട്ടു.വിഷയത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി കേന്ദ്രസഹമന്ത്രി വി മുരളീധരനും ആശയ വിനിമയം നടത്തി. പെൺകുട്ടിയുടെ അച്ഛനുമായും മുരളീധരൻ സംസാരിച്ചു.സംഭവത്തില്‍ ആരോപണ വിധേയനായ മദ്രാസ് ഐ.ഐ.ടിയിലെ അധ്യാപകനായ സുദര്‍ശന്‍ പത്മഭനാഭന് ക്യാംമ്പസ് വിട്ടു പുറത്തു പോകരുതെന്ന് ക്രൈംബ്രാഞ്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇയാളെ ക്രൈംബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ക്യാമ്പസില്‍ പൊലീസിനേയും വിന്യസിച്ചിട്ടുണ്ട്.
ഫാത്തിമയുടെ ആത്മഹത്യയിൽ നീതി നേടി കുടുംബം നടത്തുന്ന പോരാട്ടത്തിന് നിരവധി പേരാണ് പിന്തുണയുമായി എത്തുന്നത്. രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് നിന്ന് നിരവധി പ്രമുഖ നേതാക്കൾ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പിന്തുണ അറിയിച്ച് കൊല്ലം രണ്ടാം കുറ്റിയിലെ ഇവരുടെ വീട്ടിലെത്തി. കൊല്ലം എംപി എൻ.കെ പ്രേമചന്ദ്രനും മേയർ വി രാജേന്ദ്രബാബുവും കുടുംബത്തിന് പിന്തുണയർപ്പിച്ച് രംഗത്തെത്തിയിരുന്നു.ഇന്നലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ രാവിലെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാത്രിയും കൊല്ലത്തെ വീട്ടിലെത്തി ഇവർക്ക് പിന്തുണ അറിയിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ അധീനതയിലുള്ള സ്ഥാപനങ്ങളിൽ സമീപകാലങ്ങളിയും ആവശ്യപ്പെട്ടു. കെഎസ്‌യു, എസ്എഫ്‌ഐ, എംഎസ്എഫ് തുടങ്ങിയ വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്താനങ്ങളുടെ സംസ്ഥാന പ്രതിനിധികളും ഫാത്തിമയുടെ വീട്ടിൽ നേരിട്ടെത്തി പിന്തുണ അറിയിച്ചു. സമൂഹ മാധ്യമങ്ങളിലും ഫാത്തിമ ലത്തീഫിന് നീതി തേടിയുള്ള ക്യാമ്പയിൻ സജീവമാണ്