ശ്രീലങ്കൻ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരകരായ പിതാവിനെയും രണ്ടു സഹോദരന്മാരെയും സൈന്യം വധിച്ചു
സഹോദരന്മാരായ സൈനി ഹാഷിം, റിവ്വാൻ ഹാഷിം, ഇവരുടെ പിതാവ് മുഹമ്മദ് ഹാഷിംഎന്നിവരണ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ,ഈസ്റ്റര് ദിനത്തിലെ സ്പോടങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ ഇവർ മുസ്ലിം വിശ്വാസികൾക്കല്ലാത്തവർക്കെതിരെ യുദ്ധം ചെയ്യണമെന്ന് അഹ്വാനം ചെയ്തിരുന്നു വീഡിയോയിൽഅവിശ്വാസികൾക്കെതിരെ വിശ്വാസികളുടെ യുദ്ധം ഇവർ വിഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തിരുന്നു
കൊളംബോ ;ശ്രീലങ്കയിൽ ഈസ്റ്റർ സ്ഫോടനത്തിന്റെ സൂത്രധാരകാർന്നു കരുതുന്ന അച്ഛനും രണ്ടു സഹോദരന്മാരും ഉൾപ്പെടുന്ന സംഘത്തെ സുരക്ഷസേന വധിച്ചു. സുരക്ഷാസേന നടത്തിക്കൊണ്ടിരിക്കുന്ന റെയ്ഡിലാണ് ഇവരുടെ വീട് ആക്രമിച്ച ഭീകരരെ വധിച്ചത് സഹോദരന്മാരായ സൈനി ഹാഷിം, റിവ്വാൻ ഹാഷിം, ഇവരുടെ പിതാവ് മുഹമ്മദ് ഹാഷിംഎന്നിവരണ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ,ഈസ്റ്റര് ദിനത്തിലെ സ്പോടങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ ഇവർ മുസ്ലിം വിശ്വാസികൾക്കല്ലാത്തവർക്കെതിരെ യുദ്ധം ചെയ്യണമെന്ന് അഹ്വാനം ചെയ്തിരുന്നു വീഡിയോയിൽഅവിശ്വാസികൾക്കെതിരെ വിശ്വാസികളുടെ യുദ്ധം ഇവർ വിഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തിരുന്നു .ഇവരുടെ താമസസ്ഥലത്തു നിന്നും തീവ്ര വാദികളുടെ പതാകയും ജെലാറ്റിൻ സ്റ്റിക് ഉൾപ്പെടെ വൻ സ്ഫോടക വസ്തുക്കളുടെ ശേഖരവും പോലീസ് കണ്ടെടുത്തു .
ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ മുഖം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ക്കും വസ്തുക്കള്‍ക്കും നിരോധനമേര്‍പ്പെടുത്തി ഹോട്ടല്‍ അധികൃതര്‍. ‘എല്ലാ ഫ്ലവര്‍ ഗാര്‍ഡന്‍ എന്ന റിസോര്‍ട്ടിലാണ് മുഖം മൂടുന്ന രീതിയിലുള്ള വസ്തുക്കള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. മുസ്ലീം വിഭാഗങ്ങള്‍ ധരിക്കുന്ന ഹിജാബ്, ബുര്‍ഖ അടക്കമുള്ള വസ്ത്രങ്ങള്‍ക്കും ഹെല്‍മറ്റ് അടക്കമുള്ള വസ്തുക്കള്‍ക്കുമാണ് നിരോധനം.
ശ്രീലങ്കയില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ഏതെല്ലാം വസ്ത്രങ്ങള്‍ക്കും വസ്തുക്കള്‍ക്കുമാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കി ഹോട്ടല്‍ സൂചനാ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഹോട്ടലിന് മുന്നിലെ സൂചനാബോര്‍ഡുകളില്‍ ഹെല്‍മെറ്റ്, ബുര്‍ഖ, ഹിജാബ്, കണ്ണിനുമുകളിലിടുന്ന കവര്‍, തലകൂടി മറയുന്ന രീതിയിലുള്ള ജാക്കറ്റുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. ഹോട്ടലധികൃതരുടെ പ്രവര്‍ത്തികള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. മുസ്ലീം വിഭാഗം ധരിക്കുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കിയ നടപടി മതവിഭാഗത്തെയാകെ ഭീകരവാദികളായി ചിത്രീകരിക്കുന്നതാണെന്നാണ് വിമര്‍ശനം.