ഫാഷൻ ഗോൾഡ് തട്ടിപ്പ് പൂക്കോയ തങ്ങൾഒളിവിൽ
കേസിൽ അറസ്റ്റിലായ കമറുദീനെതിരെ കൂടുതൽ വകുപ്പുകൾ അന്വേഷണസംഘം ചുമത്തി. നേരത്തെ ചുമത്തിയ 420ന് പുറമെ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ തന്നെ 406ഉം, 409ഉം വകുപ്പുകളും ചുമത്തി.
കാസർകോട് :ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പു കേസിൽ ഒളിവിൽ പോയ ജ്വല്ലറി എം.ഡി. ടി.കെ.പൂക്കോയ തങ്ങൾക്കായി അന്വേഷണസംഘം തിരച്ചിൽ ഊർജിതമാക്കി. ഇന്നലെ എസ്.പി. ഓഫിസിലേക്ക് വരണമെന്ന് പോലീസ് നിർദ്ദേശം നൽകിയെങ്കിലും തങ്ങൾ മുങ്ങുകയായിരുന്നു ഹാജരായിരുന്നില്ല. ചന്തേരയിലാണ് പൂക്കോയ തങ്ങളുടെ വീട് എവിടെയും തിരക്കി പോലീസ് എത്തിതിരച്ചിൽ നടത്തുകയുണ്ടായി
അതിനിടെ കേസിൽ അറസ്റ്റിലായ കമറുദീനെതിരെ കൂടുതൽ വകുപ്പുകൾ അന്വേഷണസംഘം ചുമത്തി. നേരത്തെ ചുമത്തിയ 420ന് പുറമെ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ തന്നെ 406ഉം, 409ഉം വകുപ്പുകളും ചുമത്തി. നിക്ഷേപകരുടെ സ്വത്ത് ദുരുപയോഗം ചെയ്തെന്നും പൊതു പ്രവർത്തകൻ എന്ന നിലയിൽ വിശ്വാസ വഞ്ചന നടത്തിയെന്നുമാണ് ഈ വകുപ്പുകൾ. എംഎൽഎയുടെ അറസ്റ്റിനു ശേഷവും കേസിൽ പുതിയ പരാതിക്കാരുടെ എണ്ണം കൂടുകയാണ്. ഇന്നലെയും രണ്ട് കേസുകൾ കൂടി വിവിധ പൊലീസ് സ്റ്റേഷനുകളിലായി റജിസ്റ്റർ ചെയ്തു. ഇതോടെ നിക്ഷേപ തട്ടിപ്പുകേസിൽ പൊലീസ് എടുത്ത കേസുകളുടെ എണ്ണം 117 ആയിമതപണ്ഡിതൻ എന്നരീതിയിൽ ആളുകളുടെ വിശ്വാസ്യത നേടിയിരുന്നു പൂക്കോയ തങ്ങൾ ആളുകളിൽ നിന്നും പണം തട്ടിയെടുത്തത്
എം.സി കമറുദ്ദീന്‍ എംഎല്‍എ അറസ്റ്റിലായതിനെ തുടര്‍ന്നുള്ള രാഷ്ട്രീയസാഹചര്യങ്ങള്‍ വിലയിരുത്താന്‍ മുസ്ലീംലീഗ് നേതൃയോഗം കോഴിക്കോട് ചേരും. മധ്യസ്ഥ ശ്രമം പാളിയ സാഹചര്യത്തില്‍ രാജി വാങ്ങാനുള്ള സാധ്യത പാര്‍ട്ടി നേതൃത്വം തള്ളിക്കളയുന്നില്ല. വെള്ളിയാഴ്ച ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഈ വിഷയത്തില്‍ തീരുമാനമായിരുന്നില്ല. കാസര്‍കോട് നിന്നുള്ള ലീഗ് നേതാക്കളെ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാണക്കാട്ടേക്ക് വിളിപ്പിച്ചിരുന്നെങ്കിലും കൂടികാഴ്ച നടന്നില്ല.