ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് . എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ എം സി ഖമറുദ്ദീനെ ഇഡി അറസ്റ്റ് ചെയ്തു
രുവരെയും വിശദമായി ചോദ്യം ചെയ്യുവാനായി കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്.മലബാര്‍ ഫാഷന്‍ ഗോള്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് ഇരുവർക്കുമെതിരെ 210 കേസുകളാണ് കേരളത്തിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി നിലവിലുള്ളത്
കാസര്‍കോട്| ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ കമ്പനി ചെയര്‍മാനും മുന്‍ എംഎല്‍എയുമായ എം സി കമറുദ്ദീനും മാനേജിങ് ഡയറക്ടര്‍ ടി കെ പൂക്കോയ തങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍. തിങ്കളാഴ്ചയാണ് ഇരുവരേയും ഇ ഡി കസ്റ്റഡിയില്‍ എടുത്തത്. ഫാഷൻ ഗോൾഡ് എംഡി പൂക്കോയ തങ്ങളെയും അറസ്റ്റ് ചെയ്തു. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുവാനായി കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്.മലബാര്‍ ഫാഷന്‍ ഗോള്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് ഇരുവർക്കുമെതിരെ 210 കേസുകളാണ് കേരളത്തിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി നിലവിലുള്ളത്. ജ്വല്ലറി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് 700-ഓളം പേരില്‍ നിന്നാണ് നിക്ഷേപം സ്വീകരിച്ചത്. പിന്നീട് നിക്ഷേപ തുക തിരികെ നല്‍കിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് 268 പേരാണ് സംസ്ഥാനത്ത് പരാതി ഉന്നയിച്ചത്. ഇതില്‍ 168 കേസുകള്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
പിന്നീട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സമാന്തരമായി അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിനിടയിലാണ്. ഇരുവരെയും അറസ്റ്റ് ചെയ്തത്. 150 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് ഇഡിയുടെ നിഗമനം. സംസ്ഥാനത്ത് നാല് ഇടങ്ങളിൽ ഫാഷൻ ഗോൾഡ് പ്രവർത്തിക്കുന്നത്. ഏഴാം തീയതിയായിരുന്നു അറസ്റ്റ്. ഇന്നലെ ഇരുവരെയും കോഴിക്കോട് കോടതിയില്‍ ഹാജരാക്കി. മുസ്ലിം ലീഗിന്റെ മുന്‍ മഞ്ചേശ്വരം എംഎല്‍എയും ലീഗിന്റെ സംസ്ഥാന കമ്മിറ്റി അംഗവുമാണ് എം.സി. കമറുദീന്‍.
നേരത്തേ കേസില്‍ കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടേയും അടക്കം സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടിയിരുന്നു. 19.6 കോടി രൂപയുടെ സ്വത്തുക്കളായിരുന്നു കണ്ടുകെട്ടിയത്. കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടേയും പുറമേ ഇവരുടെ കുടുംബാംഗങ്ങള്‍, ബിസിനസ് പങ്കാളികള്‍ എന്നിവരുടെ പലയിടത്തായുള്ള ഭൂമിയും കെട്ടിടങ്ങളുമടക്കമുള്ള സ്വത്തുക്കളും ഇ ഡി കണ്ടുകെട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമായിരുന്നു നടപടി.
കേരള പൊലീസ് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത 168 കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം തുടങ്ങിയത്. പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാന്‍ ഫാഷന്‍ ഗോള്‍ഡിന് അധികാരമില്ലെന്ന് ഇ ഡി കണ്ടെത്തയിരുന്നു. ഓഹരിയായും വായ്പയായുമാണ് പണം സ്വരൂപിച്ചത്. പ്രതികള്‍ ഈ പണമെടുത്ത് സ്വന്തം പേരില്‍ സ്വത്തുക്കള്‍ വാങ്ങുകയും പിന്നീട് അവ വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്‌തെന്നുമാണ് ഇ ഡിയുടെ കണ്ടെത്തി