കർഷക ബന്ദ് അടിച്ചമർത്താൻ നേതാക്കൾ വീട്ടുതടങ്കലിൽ
ഇടതുപാർട്ടികളും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയുമുള്‍പ്പെടേ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചതിനാല്‍ ഡല്‍ഹിയുള്‍പ്പെടേയുള്ള സംസ്ഥാനങ്ങൾ നിശ്ചലമാകുമെന്നാണ് പ്രതിഷിക്കയുന്നത്
ഡൽഹി :രാജ്യത്ത് നടക്കുന്ന കർഷക പ്രക്ഷോപങ്ങളെ അടിച്ചമർത്താൻ തീരുമാനിച്ചു മോദിസർക്കാർ . കര്‍ഷകര്‍ പ്രഖ്യാപിച്ച നാളത്തെ ഭാരത ബന്ദിനെ കര്‍ശനമായി നേരിടുമെന്ന് ഡല്‍ഹി പൊലീസ്വ്യ്കതമാക്കി . വാഹനങ്ങള്‍ തടയാനോ, കടകള്‍ ബലംപ്രയോഗിച്ച് അടപ്പിക്കാനോ ശ്രമിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സാധാരണ ജീവിതം തടസ്സപ്പെടുത്താന് ആരും ശ്രമിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. ബന്ദ് പ്രഘ്യാപിച്ച സാഹചര്യത്തിൽ പ്രത്യേക ട്രാഫിക് നിര്‍ദേശങ്ങളും പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടതുപാർട്ടികളും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയുമുള്‍പ്പെടേ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചതിനാല്‍ ഡല്‍ഹിയുള്‍പ്പെടേയുള്ള സംസ്ഥാനങ്ങൾ നിശ്ചലമാകുമെന്നാണ് പ്രതിഷിക്കയുന്നത് .
ലഖ്നൗല്‍ റോഡില്‍ കുത്തിയിരുന്ന പ്രതിഷേധിച്ച സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള ധര്‍ണയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ പൊലീസ് വഴിയില്‍ തടയുകയായിരുന്നു.