കാർഷിക നിയമങ്ങൾ പിനാവലിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത സിഖ് പുരോഹിതന്റെ മൃതദേഹം സംകരിക്കില്ലന്ന് കർഷക സംഘടനകൾ
തങ്ങൾക്ക് വേണ്ടി ജീവൻ വെടിയേണ്ടി വന്ന തങ്ങളുടെ ആത്മീയ ഗുരുവിന്റെ മൃതദേഹം കര്‍ഷക സമരം തീരാതെ മൃതദേഹം സംസ്‍കരിക്കില്ലെന്ന നിലപാടിലാണ് സംഘടനകള്‍ സ്വീകരിച്ചിട്ടുള്ളത് . ഹരിയാനയിലെ ഗുരുദ്വാരയില്‍ തന്നെ മൃതദേഹം സൂക്ഷിക്കും.
ഡൽഹി :കാർഷിക നിയമനകൾക്കെതിരെ ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് പിന്തുണ അറിയിച്ചു സ്വയം വെടിഉതിർത്തു ആത്മഹത്യാ ചെയ്ത സിഖ് പുരോഹിതന്റെ മൃതദേഹം സംകരിക്കില്ലെന്നു കർഷക സംഘടനാ നേതാക്കൾ അറിയിച്ചു സമരസ്ഥലത്തിനിടെ ആത്മഹത്യ ചെയ്ത സിഖ് പുരോഹിതന്‍ ബാബ രാംസിങ്ങാണ് ആത്മഹത്യ ചെയ്തത്. തങ്ങൾക്ക് വേണ്ടി ജീവൻ വെടിയേണ്ടി വന്ന തങ്ങളുടെ ആത്മീയ ഗുരുവിന്റെ മൃതദേഹം കര്‍ഷക സമരം തീരാതെ മൃതദേഹം സംസ്‍കരിക്കില്ലെന്ന നിലപാടിലാണ് സംഘടനകള്‍ സ്വീകരിച്ചിട്ടുള്ളത് . ഹരിയാനയിലെ ഗുരുദ്വാരയില്‍ തന്നെ മൃതദേഹം സൂക്ഷിക്കും.
അതേസമയം കാർഷിക ഭേദഗതി നിയമം കർഷകർക്ക് ഗുണകരമാണെന്ന് ചൂണ്ടിക്കാണിച്ച് കൃഷിമന്ത്രി നരേന്ദ്ര തോമര്‍ കര്‍ഷകര്‍ക്ക് തുറന്ന കത്തെഴുതി. ട്രെയിൻ തടയുകയും സൈനികർക്കുള്ള റേഷൻ തടസ്സപ്പെടുത്തുകയും ചെയ്യുന്നവർ കർഷകർ അല്ലെന്നും കത്തിൽ കൃഷിമന്ത്രി ആരോപിച്ചു .