കർഷക പ്രക്ഷോപം ഡൽഹിയെ നിശ്ചലമാക്കി ചെന്നൈയിൽ കർഷക നേതാവിനെ വിട്ടു തടങ്കലിലാക്കി,നോയിഡയിൽ 144

ഡൽഹിഅതിർത്തി നോയിഡയിൽ 144 പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം തടയാനെന്ന പേരിലാണ് ഗൗതം ബുദ്ധ നഗറിൽ നിരോധനാജ്ഞ

0

ഡൽഹി :കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിക്ഷേധിച്ച് രാജ്യത്തെ കർഷകരുടെ ഡൽഹിയിലേക്കുള്ള കർഷക പ്രവാഹം , ലക്ഷകണക്കിന് കർഷകർ രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും ഡൽഹിയിലേക്ക് എത്തുന്നതിനാൽ ഡൽഹിഅതിർത്തി നോയിഡയിൽ 144 പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം തടയാനെന്ന പേരിലാണ് ഗൗതം ബുദ്ധ നഗറിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയതെങ്കിലും ഫലത്തിൽ, ഡൽഹി അതിർത്തിയിലേക്ക് കൂടുതൽ കർഷകരെത്തുന്നത് തടയാൻ കേന്ദ്ര സർക്കാർ കണ്ടെത്തിയ മാർഗ്ഗം മാത്രമാണ് ഏതെന്നു കർഷക സംഘടനകൾ ആരോപിച്ചു . ജനുവരി രണ്ട് വരെ നിരോധനാജ്ഞ തുടരും. സമരക്കാർ നഗരത്തിനുള്ളിൽ കടക്കാതെയിരിക്കാൻ നടപടികൾ ഉറപ്പാക്കണം. സിംഗുവിൽ മാത്രം ക്രമസമാധാനത്തിന് പത്തു ഡി സി പിമാർക്ക് ചുമതല നൽകി. രാത്രികാല പരിശോധനകൾ ശക്തമാക്കണമെന്നും നിർദ്ദേശമുണ്ട്.

സി പി ഐ എം വും രാജയത്തെ ഇടതുപാർട്ടികളും കർഷക സമരത്തിന് പിന്തുണ പ്രഖ്യപിച്ചിട്ടുണ്ട് ,വൈകിയാണെങ്കിലും കർഷക സമരത്തിന് കോൺഗ്രസ് പിന്തുണ പ്രഖ്യപിച്ചിരുന്നു . കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ സിങ്കു അതിർത്തിയിലെത്തി കർഷക സമരത്തെ അഭിവാദ്യം ചെയ്തു . ഡൽഹിയിലെ മന്ത്രിമാരും കെജ്രിവാളിന് ഒപ്പമുണ്ടായിരുന്നു . പ്രക്ഷോപത്തിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർക്കായി ഡൽഹി സർക്കാർ ഒരുക്കിയ സൗകര്യങ്ങൾ മുഖ്യമന്ത്രി വിലയിരുത്തും.

സിങ്കു അതിർത്തിയിലും തിക്രി അതിർത്തിയിലുമാണ് കർഷകർ 12 ദിവസത്തിലേറെയായി സമരം തുടരുന്നത്. ഗാസിപൂർ അതിർത്തിയിലും സമരക്കാരുടെ എണ്ണം വർധിച്ചു. ഉത്തർപ്രദേശിൽ നിന്നുള്ള കർഷകരാണ് ഇവിടേക്ക് എത്തിയത്. ബുധനാഴ്ച വീണ്ടും സമരക്കാരും സർക്കാരും തമ്മിൽ ചർച്ച നടക്കും.അതേസമയം തമിഴ്നാട്ടിലെ കർഷക നേതാവ് അയ്യാകണ്ണ് പോലീസ് പിടികൂടി വീട്ടുതടങ്കലിൽ പാർപ്പിച്ചു . കർഷകസമരത്തിൽ പങ്കെടുക്കാൻ ഡൽഹിക്ക് പോകാനായി റെയിൽവേ സ്‌റ്റേഷിനിൽ നിക്കുമ്പോഴാണ് അദ്ദേഹത്തെ പോലീസ് പിടികൂടുന്നത് . അയ്യാകണ്ണിനൊപ്പം 140 കർഷകരെയും പോലീസ് കസ്റ്റഡിയിൽ എടുത്തട്ടുണ്ട് കർഷക പ്രക്ഷോപത്തിൽ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയുമേന്തി ഡൽഹിയിൽ പ്രതിഷേധിച്ച കർഷകരാണ് അയ്യാകണ്ണും അനുയായികളും.

You might also like

-