വിലത്തകർച്ച : നിരോധാജ്ഞ മറികടന്നു പഞ്ചാബിൽ കർഷകർ ഗോതമ്പ് പടങ്ങൾക്ക് തീയിട്ടു ; മെയ് ഇരുപത്തിയൊന്ന് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 9784 കേസുകള്‍

വേനല്‍ കടുത്തതുംകൃഷിക്ക് ആവശ്യത്തിന് വെള്ള ലഭിക്കാത്തതും , കാലം തെറ്റി പെയ്ത മഴയും, വിളകള്‍ക്ക് പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതുമാണ് കര്‍ഷകരെ ഇത്തരമൊരു കടുംകൈയ്യിലേക്ക് നയിച്ചത്

0

ലുധിയാന (പഞ്ചാബ്): നിരോധനാജ്ഞ മറികടന്ന് പഞ്ചാബിലെ കര്‍ഷകര്‍ ഗോതമ്പു പാടങ്ങള്‍ തീയിട്ടു നശിപ്പിക്കുന്നത് തുടരുന്നു. ഏപ്രില്‍ അഞ്ച് മുതല്‍ മെയ് ഇരുപത്തിയൊന്ന് വരെയുള്ള ദിവസങ്ങളില്‍ 9784 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഗോതമ്പിന് കടുത്ത വിലത്തകർച്ചയും കൃഷിച്ചിലവ് വൻതോൽ വർധിക്കുകയും കടക്കെണി മൂലം കർഷകർ ആത്‍മഹത്യ ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് കർഷകർ വിളഞ്ഞ ഗോതമ്പുപാടങ്ങൾ കൊയ്തെടുക്കാനാവാതെ തീയിട്ട് നശിപ്പിക്കുന്നത്പാടശേഖരങ്ങളില്‍ ഏതെങ്കിലും സാഹചര്യത്തില്‍ തീ പടര്‍ന്നതാകാമെന്നായിരുന്നു മലിനീകരണ ബോര്‍ഡിന്റെ ആദ്യ നിഗമനം. എന്നാല്‍ കേസുകള്‍ തുടര്‍ക്കഥയായതോടെ കര്‍ഷകര്‍ മനഃപൂര്‍വം ചെയ്യുന്നതാണെന്ന് കണ്ടെത്തുകയായിരുന്നു. വേനല്‍ കടുത്തതുംകൃഷിക്ക് ആവശ്യത്തിന് വെള്ള ലഭിക്കാത്തതും , കാലം തെറ്റി പെയ്ത മഴയും, വിളകള്‍ക്ക് പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതുമാണ് കര്‍ഷകരെ ഇത്തരമൊരു കടുംകൈയ്യിലേക്ക് നയിച്ചത്

പഞ്ചാബ് റിമോട്ട് സെന്‍സിങ് ഡിപ്പാര്‍ട്‌മെന്റിന്റെ കണക്കനുസരിച്ചു ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അമൃത്സറിലും കുറവ് മോഹാലി ജില്ലയിലുമാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളെ അപേക്ഷിച്ചു ഇത്തവണ കേസുകള്‍ കുറവാണെന്നു അഗ്രോ ഇക്കോ സിസ്റ്റം തലവന്‍ ഡോ. അനില്‍ സൂദ് പറഞ്ഞു.

ദേശീയ ഹരിത കര്‍മ്മ സേനയുടെ നിയമം അനുസരിച്ചു ജില്ലാ മേധാവികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും കേസില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ക്ക് പിഴ ഈടാക്കുകയും ചെയ്യുമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.വിലത്തകർച്ചയും കർഷക ആത്മഹത്യകളും തുടരുന്ന സാഹചര്യത്തിൽ കൂടുതൽ കർഷകർ സർക്കാരിനോടുള്ള പ്രേഷിക്ഷേധം അറിയിച്ചു  മറ്റ് ഉപജീവന മാര്‍ഗങ്ങളില്ലാത്തതിനാല്‍ കൃഷി തുടരാനാവാതെവടക്കേ ഇന്ത്യയിലെ കര്‍ഷകര്‍ ഇതേ പ്രവര്‍ത്തി ഇനിയും തുടരുമെന്നാണ് ഭരണകൂടങ്ങളുടെ വിലയിരുത്തൽ

You might also like

-