കേരളത്തിൽ സി പി ഐ ക്കെതിരെ കർഷക പട !..കർഷക വിരുദ്ധ ഉത്തരവുകളിൽ സി പി ഐ യുടെ പങ്ക് തുറന്നുകാട്ടി ജില്ലകൾതോറും കർഷക ഉച്ചകോടി

സി പി ഐ പാർട്ടി നാളിതുവരെ കൈകൊണ്ട് നിലപാടുകൾ തുറന്നു കാണിക്കാൻ കർഷക ഉച്ചകോടിക്ക് സാധിക്കുന്നു എന്നതാണ് കർഷക ഉച്ചകോടിയുടെ പ്രതികതകൾ . ദേശിയ തലത്തിൽ സി പി ഐ കർഷക സമരങ്ങളിൽ മുന്നണി പോരാളികൾ ആകുകയും കേരളത്തിൽ കർഷക ദ്രോഹനയങ്ങൾ സ്വീകരിക്കുന്നതായാണ് കർഷക സംഘടനകൾ കുറ്റപ്പെടുത്തുന്നത്

0

കർഷകർ എന്തിന് സി പി ഐ യെ തോൽപിക്കണം ?

തൃശൂർ | മാർച്ച് മാസം 17 തിയതി തൃശ്ശൂരിൽ നടന്ന സ്വതന്ത്ര കർഷക സംഘടനകളുടെ ഉച്ചകോടി തെരെഞ്ഞെടുപ്പ് വേളയിൽ സംസ്ഥാന സർക്കാരിനെയും ഇടതുപക്ഷത്തെയും പ്രതിസന്ധിയിലാക്കുമെന്ന് സൂചന . കർഷക വിരുദ്ധ നിലപാടുകളും ഉത്തരവുകളും ഇറക്കുന്നതിൽ സി പി ഐ യുടെ പങ്ക് തുറന്നു കാണിക്കുന്നതാണ് ഓരോ കർഷക ഉച്ചകോടികളും . സി പി ഐ പാർട്ടി നാളിതുവരെ കൈകൊണ്ട് നിലപാടുകൾ തുറന്നു കാണിക്കാൻ കർഷക ഉച്ചകോടിക്ക് സാധിക്കുന്നു എന്നതാണ് കർഷക ഉച്ചകോടിയുടെ പ്രതികതകൾ . ദേശിയ തലത്തിൽ സി പി ഐ കർഷക സമരങ്ങളിൽ മുന്നണി പോരാളികൾ ആകുകയും കേരളത്തിൽ കർഷക ദ്രോഹനയങ്ങൾ സ്വീകരിക്കുന്നതായാണ് കർഷക സംഘടനകൾ കുറ്റപ്പെടുത്തുന്നത് . കേരളത്തിൽ സിപി ഐ നേതാക്കളായ പി പ്രസാദ് , ബിനോയ് വിശ്വം തുടങ്ങിയവർ തീവ്വ്ര പരിസ്‌ഥിവാദം ഉന്നയിക്കുകയും , സിപിഐ പാർട്ടി ഭരണത്തിൽ പങ്കാളിയാവുന്ന സമയങ്ങളിലെല്ലാം കർഷക വിരുദ്ധ ഉത്തരവുകൾ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നതായാണ് കർഷക സംഘടനകൾ ചൂണ്ടികാണിക്കുന്നത് .

1970 സി അച്യുതമേനോൻ മുഖ്യമന്ത്രിയായിരിക്കെ കേരളത്തെ കുടുക്കിയ മുല്ലപെരിയർ കരാർ പുതുക്കൽ മുതൽ 2023 ലെ ഭൂപതിവ് നിയമ ഭേദഗതി ഉൾപ്പെടെ ഉള്ള വിഷയങ്ങളിൽ സി പി ഐ സ്വീകരിക്കുന്ന നിലപാട് കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുന്നതും ജനവിരുദ്ധവുമെന്നാണ് കർഷക സംഘടനകൾ പറയുന്നത് . സി അച്യുതമേനോൻ സപ്തകഷി മുന്നണി വിട്ട് കോൺഗ്രസിനൊപ്പം ചേർന്ന് 1969 ൽ മുഖ്യമന്ത്രിയായത് ദേശീയതലത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമാണ് .സപ്തമുന്നണിക്കൊപ്പം നിലകൊണ്ടിരുന്ന അച്യുതമേനോനും സി പി എയെയും ദേശിയ തലത്തിൽ പിളർപ്പിലായിരുന്ന കോൺഗ്രസ്സ് പാർട്ടിയിലെ ഇന്ദിര ഗാന്ധി വിഭാഗവുമായി സന്ധിയുണ്ടാക്കുകയും . മുഖ്യമന്ത്രിയാവാൻ സി പി ഐ ദേശിയ തലത്തിൽ ഗൂഢാലോചന നടത്തുകയുംചെയ്തു . ഈ ഗൂഢാലോചനയുടെ ഫലമായാണ് കാലഹരണപ്പെട്ട മുല്ലപെരിയാർ കരാർ തമിഴ്‌നാടിന് അനുകൂലമായി പുതുക്കപ്പെടുന്നത്.ബ്രിട്ടീഷ് ഭരണത്തിന് കിഴിൽ നാട്ടു രാജാവ് ഉണ്ടാക്കിയ കരാർ ജനാതിപത്യ ഗവർമെന്റുകൾക്ക് പാലിക്കാൻ യാതൊരു ഉത്തരവാദിത്തവും എല്ലന്നിരിക്കെയാണ് . അധികാരത്തിലുണ്ടായിരുന്ന അന്നത്തെ ഇ എം ശങ്കരൻ നമ്പുതിരി പാടിന്റെ നേതൃത്തത്തിലുള്ള സപ്തകഷി മന്ത്രി മന്ത്രിസഭയെ വലിച്ചു താഴെയിട്ട് സി അച്ചുതാമേനോൻ കോൺഗ്രസിന്റെ പിന്തുണയോടെ മുഖ്യമന്ത്രിയാവുന്നത്, സി പി ഐ പാർട്ടിയും സി അച്യുതമേനോനും ഭരണത്തിലേറാൻ ദേശിയ തലത്തിലുണ്ടാക്കിയ രഹസ്യ ധാരണപ്രകാരം കേരളത്തിലെ മുഴുവൻ ജനങ്ങളെയും തീരാദുരിതത്തിലാക്കിയ മുല്ലപെരിയാർ കരാർ പുതുക്കി നൽകുകയുണ്ടായി.കരാർ മുൻകാല പ്രാബല്യത്തോടെ പുതുക്കി നൽകുന്നതിനൊപ്പം വൈദുതി ഉല്പാദിപ്പിക്കുന്നത്തിന് തമിഴ് നാടിനെ അനുവദിച്ചുകൊണ്ടും സി അച്യുതമേനോൻ കരാറിൽ ഒപ്പുവച്ചു . അച്യുതമേനോൻ കരാർ പുതുക്കി നൽകിയില്ലായിരുന്നു എങ്കിൽ കേരളം ഇന്ന് നേരിടുന്ന മുല്ലപെരിയാർ വിഷയം നമുക്കൊരിക്കലും ഒരു കീറാമുട്ടിആകുമായിരുന്നില്ല .കേരളത്തിൽ സി അച്യുതമേനോൻ മുഖ്യമന്ത്രിയത്തിന് പുറമെ തമിഴ്‌നാട്ടിൽ അണികൾ ഇല്ലാത്ത സി പി ഐ പാർട്ടിക്ക് ഒരു എം പി യെ തമിഴ്‌നാട്ടിൽ ലഭിക്കുകയുണ്ടായി .

സി എച് ആർ വനമാക്കിയതിൽ സി പി ഐ യുടെ പങ്ക്

മലയോര മേഖലയിലെ മറ്റൊരു പ്രശ്‌നമായി മാറിയ സി എച് ആർ ഭൂമി വിഷയം വിവാദമാകുന്നത് 1987 ലെ നായനാർ മന്ത്രിസഭയുടെ കാലത്താണ് അന്ന് റവന്യൂ വകുപ്പ് കൈകാര്യം ചെയ്തിരുന്ന സി പി ഐ മന്ത്രി പി എസ് ശ്രീനിവാസന്റെ ഒത്താശയോടെ.അന്ന് വനം വകുപ്പ് കൈകാര്യം ചെയ്തിരുന്ന എം ബി വീരേന്ദ്രകുമാറും , എൻ എം ജോസഫും ചേർന്ന് പ്രസർവ്വേഷൻ ഓഫ് ട്രീസ് ആക്റ്റ് ( THE KERALA PRESERVTION OF TREES ACT, 1986 )സെക്ഷൻ അഞ്ച് ഉപയോഗിച്ച് സി എച് ആർ എന്നത് പ്രത്യക പാരിസ്ഥിക പ്രാധാന്യ പ്രദേശമായി വിജ്ഞാപനം ചെയ്യുന്നത് . അതുവരെ കൃഷിഭൂമി മാത്രമായി പരിഗണിച്ചിരുന്ന പ്രദേശം വനം വകുപ്പിന്റെ ആതിപത്യത്തിലേക്ക് മാറി. ഇതോടെ ഉടുമ്പൻചോലയിലെ 15721 ഏക്കർ പ്രദേശത്തുമാത്രമുണ്ടായിരുന്ന സി എച് ആറിനെ 215721ഏക്കർ വരുന്ന ദേവികുളം ഉടുമ്പൻചോല പ്രദേശങ്ങളിൽ വരുന്ന 28 വില്ലേജ്ജ് പ്രദേശമായി മാറ്റി .

2007 ബിനോയി വിശ്വം ഭൂപരിഷകന നിയമം ആട്ടി മറിക്കുന്നു

1999 ൽ കണ്ണന്ദേവൻ ഭൂമി വീണ്ടെടുക്കൽ നിയമ പ്രകാരം ടാറ്റ കമ്പനിയിൽ നിന്നും ഏറ്റെടുത്തതും ഭൂ രഹിത കർഷകർക്ക് നല്കാൻ വേണ്ടി മാത്രം മാറ്റിയിട്ടിരുന്നതുമായ ഭൂമി. 5189 ഏക്കർ മുന്ന് തവണകളായി മാങ്കുളം മേഖലയിൽ മുന്ന് തവണകളായി വിതരണം ചെയ്യുകയുണ്ടായി .1999 ലാണ് 1016 പേർക്ക് അസൈമെന്റ് ഓഡർ മാത്രം നൽകുകയും ഭൂമി അളന്നുതിരിച്ചുനൽകാതെ ഭൂ വിതരണം ആട്ടി മരിച്ചു വസാനമായി ഭൂമി വിതരണം ചെയ്യുന്നത് .1999 ൽ ഭൂ രഹിതാരായ വിതരണം ചെയ്യാൻ നായനാർ മാതൃസഭ തീരുമാനിക്കുകയും . നിരവധി പേർക്ക് അസൈമെന്റ് ഓഡർ മാത്രം നൽകി വഞ്ചിക്കുകയും ചെയ്തു . സി പി ഐ മന്ത്രി കെ ഇ ഇസ്മയിലിന്റെ നേതൃത്തത്തിലായിരുന്നു ഭൂമി വിതരണം നടന്നത് . നാളിതുവരെ ആയിട്ടും അർഹതപ്പെട്ട ആളുകൾക്ക് ഭൂമി അളന്നുതിരിച്ചുനക്കിയിട്ടില്ല . 2007 ൽ വി എസ് മന്ത്രിസഭയിൽ വനം വകുപ്പ് കൈകാര്യം ചെയ്ത ബിനോയി വിശ്വവും റവന്യൂ വകുപ്പ് മന്ത്രി വകുപ്പ് കൈകാര്യം ചെയ്തിരുന്ന കെ പി രാജേന്ദ്രനനും ചേർന്ന് , ഭൂപരിഷകരണ നിയമമവും സുപ്രിം കോടതി ഉത്തരവുകളും ലംഘിച്ചുകൊണ്ട് . വിതരണം ചെയ്ത ഭൂമി ഉൾപ്പെടെ വനമായി വിജ്ഞാപനം ചെയ്തു, 1971 ൽ കണ്ണൻ ദേവൻ ഭൂമി വീണ്ടെക്കാൾ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് കണ്ണൻ ദേവൻ കമ്പനി സുപ്രിം കോടതിയെ സമീപിച്ചപ്പോൾ .കേരളത്തിൽ ലക്ഷകണക്കിന് ആളുകൾക്ക് സ്വന്തമായി ഭൂമിയില്ലന്നും സംസ്ഥാന വികസനത്തിനും ഭക്ഷ്യോത്പാദനത്തിന് ആവശ്യമാണെന്ന് ബോധ്യപെടുത്തിയതിനെതുടന്നു ഭൂരാകിത കർഷകരെ പുനരധിവസിപ്പിക്കുന്നതാണയാണ് 70450 .61 ഏക്കർ ഭൂമി കണ്ണന്ദേവൻ കമ്പനിയിൽ നിന്നും ഏറ്റെടുക്കുന്നത് .എന്നാൽ 1977 ൽ ഏറ്റടുത്ത ഭൂമിയുടെ ഉപയോഗം സംബന്ധിച്ചു ലാൻഡ് ബോർഡ് തീരുമാനം വന്നപ്പോൾ കർഷകക്ക് നൽകാനുള്ള ഭൂമിയുടെ അളവ് 5189 .ഏക്കറായി കുറഞ്ഞു .2007 ൽ എങ്ങനെ പതിച്ചുകൊടുത്ത ഭൂമിയാണ് ബിനോയി വിശ്വം വനമായി വിജ്ഞാപനം ചെയ്ത ഉത്തരവിറക്കിയത് .

മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കലും വനവൽക്കരണവും

2007 കാലത്ത് തന്നെയാണ് മുന്നേറുമായി ബന്ധപ്പെട്ട ഭൂമി കൈയ്യേറ്റവിഷയം സജീവമാകുന്നതും . രവീന്ദ്രൻ പട്ടയം, വൃന്ദാവൻ പട്ടയം തുടങ്ങിയ വ്യാജപട്ടയങ്ങളുടെ നിർമ്മിതികളും നടക്കുന്നത്.കെ ഡി എച് വില്ലേജ്‌ജിൽ ജില്ലാകളക്ട്ടർക്ക് മാത്രമേ പട്ടയം നല്കാൻ അധികാരം ഉള്ളൂവെന്നിരിക്കെ അന്നത്തെ റവന്യൂ മന്ത്രി സി പി ഐ യുടെ കെ ഇ ഇസ്മായിൽ തനിക്ക് ലഭിച്ച നിയമ ഉപദേശം പോലും മറികടന്ന്‌ പട്ടയം നല്കാൻ അധികാരമില്ലാതിരുന്ന ഡെപ്യുട്ടി തഹസിൽദാർ എം ഐ രവീന്ദ്രനെ ചുമതല പെടുത്തി . സർക്കാർ വരുത്തിയ ഗുരുതരമായ ചട്ടലംഘനത്തെത്തുടർന്ന് ഇടുക്കിജില്ലയിലെ മുഴുവൻ പേരെയും കയ്യേറ്റക്കാരും വ്യാജപട്ടയക്കാരുമായി മാറ്റാൻ ഈ സംഭവങ്ങൾ കാരണമായി അധികാരമില്ലാത്ത രവീന്ദ്രൻ കൊടുത്ത പട്ടയങ്ങൾ ഇപ്പോഴു നിയമ കുരുക്കിൽപെട്ട് ചുവപ്പ് നടയിൽ കുടുങ്ങി കിടക്കുകയാണ് .

2006 ൽ അധികാരത്തിൽ വന്ന വി എസ് ഗവർമെന്റിന്റെ കാലത്ത് സി പി ഐ കൈകാര്യം ചെയ്തിരുന്ന റവന്യൂ വകുപ്പും വനം വകുപ്പ് ചേർന്ന് കെ പി രാജേന്ദ്രനും ബിനോയി വിശ്വം വും ചേർന്ന് കേരളത്തിലെ 50 കാർഷിക വില്ലേജ്‌ജുകളെ പരിസ്ഥിതി പ്രാധാന്യമുള്ള വില്ലേജ്‌ജുകൾക്കായി മാറ്റി വിജ്ഞാപനം ചെയ്തു ഇതിൽ ഏഴു വില്ലേജ്‌ജുകൾ ഇടുക്കിയിലാണ് , ഈ വില്ലേജുകൾക്ക് മേൽ റവന്യൂ നിയമങ്ങൾക്ക് പുറമെ വനം വകുപ്പിന്റെ നിയന്ത്രണം കൊണ്ടുവന്നതോടെ കർഷകർ നാട്ടു വളർത്തിയ മരങ്ങൾ മുറിച്ചു നീക്കുന്നതിന് വിലക്കുണ്ടായി . ഇതിന്റെ കെടുതി ഇന്നും മലയോരത്തെ ഈ വില്ലേജുകൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് .

2001 ൽ എ കെ ആന്റണി മന്ത്രിസഭയുടെ കാലത്ത് ചില വൻകിട എസ്റ്റേറ്റുകളിലെ മരം മുറിയുമായി ബന്ധപെട്ട് (മെർക്കിസ്റ്റൺ എസ്റ്റേറ്റ് ) കൊണ്ടുവന്ന , ഇ എഫ് എൽ നിയമം 2006 ൽ ബിനോയി വിശ്വം സാധാരണ കർഷകരുടെ ഭൂമി പിടിച്ചെടുക്കാൻ ഉപയോഗിക്കുകയും ഇതിനായി ആറോളം വിജ്ഞാപനങ്ങൾ തന്നെ ഇറക്കുകയുണ്ടായി , ഇതുവഴി മലബാർ പ്രദേശങ്ങളിൽ ഉൾപ്പെടെ 50000 ഏക്കർ കർഷകരുടെ പിടിച്ചെടുത്ത വനമാക്കി ,

2005 ൽ കെ എം മാണി റവന്യൂ മന്ത്രിയായിരിക്കെ കൊണ്ടുവന്ന വൃക്ഷം വളർത്തൽ പ്രോഹത്സാഹനനിയമം ( Kerala Promotion of Tree Growth in Non-Forest Areas Act, 2005 ) കർഷകർക്ക് ഏതൊരു മരവും കൃഷിചെയ്യാനും യഥേഷ്ടം മുറിച്ചു നീക്കി വിൽക്കുന്നതിനും ഉപകാരപെട്ടിരുന്നു . നിയമത്തിന് 2007 വനം വകുപ്പ് മന്ത്രിയായിരുന്ന ബിനോയിവസ്വം ജന വിരുദ്ധ ചട്ടം ഉണ്ടാക്കുകയൂം നിയമം തന്നെ ഭേദഗതി ചെയ്യുകയുണ്ടായി ഇതോടെ വനം വകുപ്പിന് കർഷകരുടെ ഭൂമി വീണ്ടും അവകാശം സ്ഥാപിച്ചു നൽകുകയും.മരമുറിക്ക് നിയന്ത്രണം വീണ്ടും കൊണ്ടുവരുകയും ചെയ്തു .

കർഷകരുടെ ഭൂമി പിടിച്ച്ചെടുത്ത് നീലക്കുറിഞ്ഞി ഉദ്യാനം

2006 ൽ കേരള തമിഴ് നാട് അതിർത്തി ഗ്രാമമായ വട്ടവടയിൽ ൪൦൦ വർഷത്തിലധികം പഴക്കമുള്ള 6000 ഏക്കർ അധികം കൃഷിഭൂമി നീലക്കുറിഞ്ഞി സ്വാൻച്വറിയായി വിജ്ഞാപനം ചെയ്ത് പിടിച്ചെടുത്തു . വട്ടവട കൊട്ടാക്കമ്പൂർ കോവില്ലൂർ തുടങ്ങിയ ഗ്രാമീണ പട്ടങ്ങൾ ഇന്നും നീലക്കുറിഞ്ഞി വിജ്ഞാപനത്തിന്റെ കെടുതിയിൽപെട്ട് നട്ടം തിരിയുകയാണ് .

റബ്ബർ കൃഷിക്കായി പതിച്ചുകൊടുത്ത ഭൂമിയിലെ വനവൽക്കരണം

1961-1965 കാലത്ത് പൊതു ലേലത്തിലൂടെ വിലയിടക്കി റബ്ബർ കൃഷിക്കായി സർക്കാർ വില്പന നടത്തിയ കർഷകരുടെ ഭൂമി ,2007ൽ ബിനോയി വിശ്വം വനമന്ത്രിയും കെ പി രാജേന്ദ്രൻ റവന്യൂ മന്ത്രിയുമായിരിക്കെ മറ്റു ആവശ്യങ്ങൾക്കായി വിനിയോഗിച്ചതിന്റെ പേരിൽ ഈ ഭൂമി നിയമ വിരുദ്ധമായിപ്രഖ്യപിക്കപെട്ടു . പതിനായിരക്കണക്കിന് കർഷകരാണ് ഇതിന്റെ പേരിൽ ദുരിതം അനുഭവിക്കുന്നത് .

പെരിയാർ വന്യജീവി സങ്കേതത്തിന്റെ വിസ്തൃതി വർദ്ധിപ്പിച്ച് ജനവാസമേഖല വനമാക്കി

2007 ൽ വനത്തിനുള്ളിൽ മാത്രം അതിർത്തി നിശ്ചയിച്ചിരുന്ന പെരിയാർ വന്യജീവി സങ്കേതത്തിന്റെ അതിർത്തി ജനവാസ മേഖലയിലേക്ക് കുടി വ്യപിപ്പിച്ച് 720 ചാ കി മി വിസ്തൃതി ഉണ്ടായിരുന്ന കടുവ സങ്കേതത്തെ
925 ച. കി മി യി വർദ്ധിപ്പിച്ചു വിജ്ഞാപനം ചെയ്തു. ഇതുവഴി നിരവധി ആദിവാസി കുട്ടികളും മറ്റു ജനവാസ കേന്ദ്രങ്ങളും വനത്തിനുള്ളിലായി. ഇതിനോട് അനുബദ്ധമായി തേക്കടി മുതൽ 80കിലോമീറ്റർ ദൂരം വരുന്നതും 28 ഗ്രാമങ്ങളെ കുടി ഒഴിപ്പിക്കേണ്ടതും ചിന്നക്കനാലിൽ അസാനിക്കുന്നതുമായ എലിഫന്റ് കോറിഡോറും , ചിന്നക്കനാലിൽ ഭൂരഹിത ആദിവാസികളെ കുടിയിരുത്തിയ ഭൂമിയടക്കം പിടിച്ചെടുത്തുള്ള 4000 ഏക്കർ ഭൂമിലെ എലിഫന്റ് പാർക്കും സൃഷിട്ടിക്കുന്നതു ബിനോയി വിശ്വം മുൻകൈയെടുത്താണ് ഇതിനു വേണ്ട ഒത്താശ അന്നത്തെ റവന്യൂ മന്ത്രി കെ പി രാജേന്ദ്രൻ കേന്ദ്ര വനം വന്യജീവി വകുപ്പിന് നൽകിയിട്ടുണ്ട് .
മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിന്റെ മറവിൽ നിരവധി പട്ടയഭൂമികളിലെ നിർമ്മാണ പ്രവർത്തങ്ങൾ തച്ചു തകർത്തതും ഇക്കാലത്താണ് , ഇത്‌ സംബന്ധിച്ച കോടതി വിധികളുടെ പശ്ചാത്തലത്തിൽ ഭരിച്ച നഷ്ടപരിഹാരം സംസ്ഥാനം നൽകേണ്ട ഗതികേടിലാണ് ,മൂന്നാർ ഒഴിപ്പിക്കൽ നടപടിയുമായി ബന്ധപെട്ടു നടന്ന രാഷ്ട്രീയ പണം കൊള്ള സംബന്ധിച്ചുള്ള അന്വേഷണം ഉണ്ടായാൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാകും പുറത്തു വരിക. മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ നടപടിയിൽ 2000 കൊടിയുടെയെങ്കിലും അഴിമതി നടന്നതായാണ് വിവരം .

മൂന്നാർ ട്രിബ്യുണൽ 8 വില്ലേജിലെ ജനങ്ങളുടെ സിവിൽ അവകാശം കവർന്നു

മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ മറവിൽ സ്ഥാപിതമായ മൂന്നാർ ട്രിബ്യുണൽ പ്രവർത്തനം ആരംഭിച്ചതോടെ 8 വില്ലേജ്ജ് പ്രദേശത്തെ സാധാരണ ജനങ്ങളുടെ സിവിൽ അവകാശം .മുന്നാറിൽ സർക്കാർ ഭൂമിയിലെ ൻകയ്യേറ്റത്തിനെതിരെ നടപടിയെടുക്കുന്നതിനായി രൂപംകൊണ്ട ട്രൈബുണൽ പത്തു വർഷകാലം തടയപ്പെടുകയും ചെയ്തതിന് പുറമെ 25 കോടി ചിലവിട്ടതിന് ശേഷം ആർക്കും പ്രയോജനമില്ലാത്ത ട്രിബ്യുണൽ 2021 പിരിച്ചു വിടുകയുണ്ടായി .
കോടികൾ ചിലവഴിച്ചുള്ള മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ രാജ്യാന്തര ശ്രദ്ധ തേടിയെങ്കിലും .നാമമാത്ര കൈയേറ്റങ്ങൾക്കെതിരെ മാത്രമാണ് നടപടി സ്വീകരിക്കാൻ സർക്കാരിന് സാധിച്ചിട്ടുള്ളത് .
മൂന്നാറിൽ കൈയേറ്റം ഒഴിപ്പിക്കളത്തിന്റെ മറവിലാണ് അതുവരെ യാതൊരു നിയമ പ്രശ്ങ്ങളും ഇല്ലാതിരുന്ന 1960 ലെ ലാൻഡ് അസിമെൻറ് പട്ടയങ്ങളിൽ ക്രമവിരുദ്ധത ചൂണ്ടിക്കാട്ടി വൻകിട നിർമ്മാണങ്ങൾ ഇടിച്ചുപൊളിച്ചു . പിന്നീട് സർക്കാർ ഭൂമിയിലെ നിർമ്മാണങ്ങൾ കണ്ടെത്തനും തടയനുമെന്ന പേരിൽ മുന്നാറിൽ എൻ ഓ സി നിർബന്ധമാക്കി കോടതിയെകൊണ്ട് ഉത്തരവ് ഇറക്കിക്കുയുണ്ടായി
സാക്കിർ ഭൂമിയിലെ കണ്ടെത്തുന്നതിനായി കോടതിയിൽ നിന്നും സർക്കാർ ചോദിച്ചുവാങ്ങിയ എൻ ഓ സി 2016 വരെ മുന്നാറിൽ മാത്രമായിരുന്നു നടപ്പാക്കിയിരുന്നത് .

നിർമ്മാണ നിരോധനംറവന്യൂവകുപ്പിന്റെ കള്ളക്കളികളും

2016 ൽ മൂന്നാറിലെ മാത്രം നിലനിന്നിരുന്ന എൻ ഓ സി പിന്നീട് 8 വില്ലേജ്ജ് പ്രദേശത്തു വ്യപിപ്പിക്കുകയും സംപൂർണ്ണ നിർമ്മാണ നിരോധനകൊണ്ടുവന്നത് ഒന്നാം പിണറായി സർക്കാരിലെ സി പി ഐ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനാണ്‌ .
ഇതേ തുടർന്ന് 8 വില്ലേജ്ജ്പ്രദേശത്ത് കാർഷിക ആവശ്യങ്ങൾക്ക് വൈദുതി നൽകുന്നത് പോലും സർക്കാർ വിലക്കി ,. വീണ്ടും കൈയേറ്റം ആരോപിച്ച രണ്ടാം ദൗത്യ സംഘം നിയോഗിക്കപ്പെടുകയും പട്ടയ ഭൂമിയിൽ എല്ലാവിധ നാലുമതിയോടെയും നടത്തി വന്ന 300 ലധികം നിർമ്മാണങ്ങൾ തടയപ്പെടുകയും ചെയ്തു .ഇതോടെ മൂന്നാറിന്റെ വ്യവസായ മേഖലക്ക് കോടികളുടെ നഷ്ടം ഉണ്ടാക്കിയതിന് പുറമെ നിക്ഷേപകർ ഭരിച്ച കടക്കെണിയിൽ പെടുകയും ചെയ്തു . ഇതിന്റെ ചുവട് പിടിച്ച വന്യ ജീവി സങ്കേതങ്ങൾക്കും ദേശിയ ഉദ്യാനങ്ങൾക്ക് ചുറ്റും 10 കിലോമീറ്റർ ബഫർസോൺ പ്രഖ്യപിക്കണമെന്നും ഇടുക്കിജില്ലയിലെ തൊടുപുഴ താലൂക്ക് ഒഴുകെയുള്ള പ്രദേശങ്ങൾ ഇ എസ് എ അകക്കണമെന്നും ആവശ്യപ്പെട്ടു രണ്ടാം പിണറായി മന്ത്രിസഭയിലെ സി പി ഐ യുടെ കൃഷിമന്ത്രി പി പ്രസാദ് ചെന്നൈ ഗ്രീൻ ട്രൈബ്യുണലിൽ ഭീമ ഹർജി നൽകുകയും അഞ്ചു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ ഹർജി ട്രൈബ്യുണൽ 2022 ൽ തള്ളുകയും ചെയ്തു

ഏലം പട്ടയ ,പാട്ട ഭൂമികളിൽ വീട് നിർമ്മിക്കുന്നത് നിരോധിച്ചു

2019 ൽ സി പി ഐ യുടെ മന്ത്രി ഇ ചന്ദ്രശേഖരൻ ഏലംകൃഷി നടത്തിയ വന്നിരുന്ന പട്ടയ പട്ട ഭൂമികളിൽ വീട് നിർമ്മിക്കുന്നത് നിരോധിച്ചു ഉത്തരവിറക്കി . ഉത്തരവ് വഴി 35000 ഏക്കറിൽ സാധാരണ നാമമാത്രകര്ഷകര്ക്ക് വീട് നിർമ്മാണം തടയപ്പെട്ടതിന് പുറമെ ആയിരക്കണക്കിന് ആളുകളുടെ ലൈഫ് ഭാവന പദ്ധതി പ്രകമുള്ള ഗ്രഹ നിർമ്മാണങ്ങളും തടയപ്പെട്ടു .
2017 ലെ ഫോറെസ്റ്റ് സർവ്വേ റിപ്പോർട്ടിലും ഭരണ നിർവ്വഹണ റിപ്പോർട്ടിലും റവന്യൂ ഭൂമിയായിരുന്നു സി എച് അറ മേഖലയെ വനഭൂമിയുടെ ഗണത്തിൽ പെടുത്തി നിയന്ത്ഗരണം കൊണ്ടുവന്നു .
മലയോരത്ത് ഈ നിയമ പ്രയോഗിക്കപ്പെട്ടതോടെ ഒട്ടനവധി റോഡുകളും കുടിവെള്ള പദ്ധതികളും തടയപ്പെട്ടു .
2018 ലുണ്ടായ പ്രളയത്തെ മുതലെടുത്ത് സംരക്ഷിത പ്രദേശത്തു ഒരു കിലോമീറ്റർ ബഫേഴ്സൺ വേണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് റിപ്പോർട് സമർപ്പിക്കപ്പെട്ടു , ഇതേ തുടർന്ന് പ്രാഥമിക വിജ്ഞാപനം ഇറക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലം കേരളത്തിലദായമായി മതികെട്ടാൻ ചോല ദേശിയ ഉദ്യാനത്തിന് ഒരുകിലോമീറ്റർ ബഫേഴ്സൺ നിശ്ചയിച്ചു അന്തിമ വിജ്ഞാപനം ഇറക്കുകയും ചെയ്തു .
വട്ടവടയിൽ ബ്ലോക്ക് 59 ൽ കേവലം 600 ഏക്കർ വനം ഉണ്ടായിരുന്നിടത്ത്
ജനവാസമേഖലകളെക്കൂടി ഉൾപ്പെടുത്തി 2200 ഏക്കർ പ്രദേശം വനമായി പ്രഖ്യപിച്ചതും സി പി ഐ മന്ത്രി കെ രാജുവാണ് .
1964 മുതൽ 2017വരെ സർക്കാരിന്റെ വിവിധവകുപ്പുകളുടെ അനുമതികളോടെ ലാൻഡ്ന അസൈമെന്റ്ട പട്ടയങ്ങളിൽ നടത്തിയ എല്ലാ നിർമ്മിതികളും നിയവിരുദ്ധമെന്ന് പ്രഖ്യപിച്ച്‌ ഭൂമിയും നിർമ്മിതികളും പിടിച്ചെടുക്കാൻ 22 8 2019 ൽ ഉത്തരവ് ഇറക്കിയത് സി പി ഐ യുടെ മന്ത്രി ഇ ചന്ദ്രശേഖരനാണ് .

2020 ൽ ബി ടി ആർ രജിസ്റ്ററിൽ തോട്ടം എന്ന് രേഖപ്പെടുത്തിയത് മൂലം സംസ്ഥാനത്തെ ലക്ഷകണക്കിന് പട്ടയ ഉടമകളുടെ ഭൂമിയിലെ നിർമ്മിതികൾ നിയമ വിരുദ്ധമായി പ്രഖ്യപിച്ച് ഭൂമി പിടിച്ചെടുക്കാൻ ഉത്തരവിട്ടത് സിപി ഐ മന്ത്രി ഇ ചന്ദ്രശേഖരനാണ് .

റീ ബിൽഡ് കേരളയും വനവൽക്കരണവും

2021 ൽ മലയോരത്തെ മുഴുവൻ ഭൂ പ്രശ്ങ്ങളും പരിഹരിക്കുമെന്ന് പറഞ്ഞ അധികാരത്തിൽ എത്തിയ രണ്ടാം പിണറായി സർക്കാർ റീ ബിൽഡ് കേരളാ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ നൽകി മലയരത്തെ കുടിയൊഴിപ്പിക്കാനാണ് ആദ്യശ്രമം നടത്തിയത് . പിന്നീട് മലനാട് ഇടനാട് തീരാ പ്രദേശം ഉൾപ്പെടെ ഒഴുവായികിടന്ന റവന്യൂ ഭൂമിയും ജനവാസകേന്ദ്രങ്ങളും ഉൾപ്പെടെ വനമായി വിജ്ഞാപനം ചയ്തു .എൻ സി പി മന്ത്രിയുടെ ജനവിരുദ്ധ ചെയ്തികൾക്ക് സി പി ഐ റവന്യൂ മന്ത്രി കെ രാജൻ ഒത്താശ നൽകി

2006 മുതൽ 2024 കളയവിൽ സി പി ഐ യുടെ ഗവർമെന്റ് പ്ലീഡറേയു വനവകുപ്പിലെ ഉദ്യോഗസ്ഥർക്ക് വേണ്ടി കേസുനടത്തുന്ന ഒരു പരിസ്ഥി സംഘടനയെയും ഉപയോഗിച്ച് മലയോരമേഖലയെ കുടിയറക്കാൻ ഉദ്ദേശിച്ചുള്ള ആസൂത്രിത പദ്ധതികൾക്ക് രൂപകൊടുക്കയും കോടതികളിൽനിന്നും അടക്കം 43 ജനവിരുദ്ധ ഉത്തരവുകൾ ഇറക്കിയത് ഇടതുപക്ഷം സർക്കാരിലെ സി പി ഐ മന്ത്രിയമാരാണ് . മൂന്നാർ അതോറിറ്റി വിജ്ഞാപനം ,13 പഞ്ചായത്തുകളിൽ ദുരന്ത നിവാരണ നിയമ അടിച്ചേൽപ്പിച്ചതും ഇടുക്കിജില്ലയിലെ ചിന്നക്കനാൽ , മാങ്കുളം വട്ടവട ആനച്ചാൽ മൂന്ന് വില്ലേജിലെ ഉദ്യോഗസ്ഥ വേട്ടക്ക് നിരന്തരം ഇരയാക്കുന്നതും 80 വർഷക്കാലമായി പൂപ്പാറയിലെ വാഴോയോരക്കച്ചവടക്കാരെ കുടിയിറക്കി വഴിയാധാരമാക്കിയതും ഈ സർക്കാരിലെ സി പി ഐ മന്ത്രിമാർ തന്നെയാണ് ,
ഓരോ ജനവിരുദ്ധ ഉത്തരവുകൾ പുറപ്പെടുവിക്കുമ്പോഴും മന്ത്രിമാർക്കും സി പി ഐ പാർട്ടിക്കുമെതിരെ കടുത്ത ആരോപണങ്ങളും കടന്നാക്രമണങ്ങളും ഉണ്ടായിട്ടും ഇവർക്ക് കുലുക്കമില്ലാത്തതും വീണ്ടും ഇവർ അധികാര കസേരയിൽ എത്തുന്നതും എന്തുകൊണ്ടാണ് ?
എന്നത് ലോകത്ത് ഇപ്പോൾ നടക്കുന്ന കോടികൾ മറയുന്ന കാർബൺ ട്രെഡ്നേ കുറിച്ച് നിങ്ങൾ അറിയണം ലോകത്ത്ഏറ്റവുംഎന്ന് നടക്കുന്ന വലിയ കച്ചവടം പരിസ്ഥി സംരക്ഷണത്തിന്റെ പേരിലുള്ള കാർബൺ ട്രെഡ് ആണ് കാർബൺ ട്രെഡിന്റെ പിന്നാമ്പുറ കടകൾ അടുത്ത ലക്കത്തിൽ.

You might also like

-