ഇടുക്കിയിൽ കടബാധ്യതയെത്തുടർന്ന് രണ്ടുകാർഷകർകുടി ആത്മഹത്യചെയ്തു രണ്ടുമാസത്തിന്ടെ ഏഴു കർഷകർ ജില്ലയിൽ ജീവനൊടുക്കി

കടബാധ്യതയെത്തുടർന്നു കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ ചിന്നാർ സ്വദേശി ആത്മഹത്യാ ചെയ്തു . വരിക്കാനിക്കൽ ജെയിംസാണ് പെരിഞ്ചാംകുട്ടി തേക്ക് മുള പ്ലാനറ്റേഷനിൽ തൂങ്ങിമരിച്ചത് .

0

 

അടിമാലി :ഇടുക്കിയിൽ വീണ്ടും കർഷക ആത്മഹത്യ. മുരിക്കാശ്ശേരി വരിക്കാനക്കൽ ജയിംസ് (52), ഇരുന്നുറേക്കർ കുന്നത്ത് സുരേന്ദ്രൻ (76) എന്നിവരാണ് മരിച്ചത്. പെരിഞ്ചാംകുട്ടി വനത്തിലാണ് ജയിംസിന്റെ മൃതദേഹം കണ്ടെത്തിയത്. കൊന്നത്തടി സ്വദേശിയാണ്. വെള്ളത്തൂവൽ പൊലീസ് കേസെടുത്തു. ബാങ്ക് ജപ്തി നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് വിഷം കഴിച്ച സുരേന്ദ്രൻ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.പെൺമക്കളുടെ വിവാഹത്തിനായി ദേവികുളം താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നും എടുത്ത വായ്പ തിരിച്ചടക്കാൻ കഴിയാതെ വന്നതോടെയാണ് സുരേന്ദ്രൻ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു. ക്യഷി വിളകൾക്ക് ഉപയോഗിക്കുന്ന തുരിശ് കഴിച്ച് ആത്മഹത്യ ചെയ്ത്. 10 വർഷം മുൻപ് 3 ഘട്ടങ്ങളിലായി 6 ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നു. ഇപ്പോൾ പലിശ ഉൾപ്പെടെ തിരിച്ചടക്കണമെന്നു കാണിച്ചുള്ള നോട്ടീസ് ലഭിച്ചതായി ബന്ധുക്കൾ പറഞ്ഞു. ഒരേക്കർ കൃഷിഭൂമിയാണ് ഇദ്ദേഹത്തിനുള്ളത്. ഭൂമി വിറ്റ് കടം വീട്ടാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതിന്റെ മനോവിഷമത്തിലാണ് സുരേന്ദ്രൻ കഴിഞ്ഞ 18 ന് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ വൈകിട്ട് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സക്കിടെ മരിച്ചു. ഭാര്യ സരോജിനി. മക്കൾ ജിജി, വിനീത, ഷിജി, സിബി, അനിഷ്, അമ്പിളി. മരുമക്കൾ സുധാകരൻ, ജയൻ, സന്തോഷ് ,സജീവൻ, സൗമ്യ, സതീശൻ.
ഇതോടെ രണ്ട് മാസത്തിനിടെ കടബാധ്യത മൂലം ഇടുക്കിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം ഏഴായി
.
കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡായ ചിന്നാർ ഇരുമലകപ്പു അടിവാരം ഭാഗത്തു താമസക്കാരനായ വരിക്കാനിക്കൽ ജെയിംസ് കൃഷി ചെയ്താണ് കുടുംബം പുലർത്തിവന്നിരുന്നത് .നാലുപതിറ്റാണ്ടുകാലമായി ഇവിടെ താമസിക്കുന്ന ഇദ്ദേഹത്തിന്റെ മുഖ്യ കൃഷി കുരുമുളക് ആയിരുന്നു . കൃഷി നടത്തുന്നതിനായും മക്കളുടെ പഠനത്തിനുമായി വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഇദ്ദേഹം വായ്‌പ്പാ എടുത്തിരുന്നു . കാലാവസ്ഥ വ്യതിയാനത്തിലും കീടബാധയിലും കൃഷി തകർന്നതോടെ ലോണുകൾ തിരിച്ചടക്കാൻ കഴിയാതെ ഇദ്ദേഹം വലിയ കടക്കെണിയിൽ ആക്കുകയായിരുന്നു .

കടക്കെണി രൂക്ഷമായതോടെ കിടപ്പാടം അടക്കമുള്ള രണ്ടേക്കറോളം സ്ഥലം മറ്റൊരാൾക്ക് ഒറ്റി നൽകി .എന്നാൽ ഈ തുകകൊണ്ടും ബാധ്യതകൾ തീർക്കുവാൻ ഇദ്ദേഹത്തിന് കഴിഞ്ഞില്ല . ഒരു വർഷത്തോളമായി ജെയിംസും കുടുംബവും മുരിക്കാശേരിയിൽ വാടകയ്ക്കാണ് താമസിച്ചുവന്നിരുന്നത് .കഴിഞ്ഞ ദിവസം അടിമാലിയിലെ സൗത് ഇന്ത്യൻ ബാങ്കിൽ നിന്നും ഇദ്ദേഹത്തിന് നോട്ടീസ് വന്നിരുന്നു . ജയിംസിന്റെ സഹോദരൻ സിബിയാണ് നോട്ടീസ് കൈപ്പറ്റിയത് . (ബൈറ്റ് 1 വെള്ള ഷർട്ട് ) ജയിംസിന്റെ മകളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി രണ്ടായിരത്തി പന്ത്രണ്ടിലാണ് രണ്ടുലക്ഷത്തി അൻപതിനായിരം രൂപ ഇദ്ദേഹം വായ്‌പ്പാ എടുത്തത് .എപ്പോൾ പലിശ സഹിതം 464173 രൂപ അടയ്‌ക്കേണ്ട അവസ്ഥയിലായി .എടുത്ത പണത്തിന്റെ ഇരട്ടിയിലധികം രൂപ അടയ്‌ക്കേണ്ട അവസ്ഥയിലിലെത്തിയതോടെ ഈ കർഷകൻ മരണത്തിനു കീഴടങ്ങുകയായിരുന്നു . പാറത്തോട് സഹകരണ ബാങ്കിൽ അടക്കം വലിയൊരു തുക ബാധ്യതയായി ഈ കുടുംബത്തിനുണ്ട് . ഇതര സംസ്ഥാനങ്ങളിൽ മക്കൾ പഠനം നടത്തുന്നതിനാൽ ഭാര്യയും ജെയിംസും തനിച്ചായിരുന്നു മുരിക്കാശേരിയിലെ വാടകവീട്ടിൽ ഉണ്ടായിരുന്നത് . ഇന്നലെ വൈകിട്ട് ഭാര്യയെ സഹോദരന്റെ വീട്ടിലേക്കു പറഞ്ഞയച്ച ശേക്ഷമാണ് ആത്മഹത്യാ ചെയ്തതെന്ന് ഭാര്യ പറയുന്നു . (ബൈറ്റ് 5 ഭാര്യ ).പെരിഞ്ചാൻകുട്ടി തേക്ക് മുള പ്ലാനറ്റേഷനിലുള്ള തേരക മരത്തിലാണ് ജെയിംസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . വെള്ളത്തൂവൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു

 

You might also like

-