കർഷകരെ തടങ്കലിലാക്കാൻ സ്റ്റേഡിയങ്ങൾ ജയിലുകളാകാൻ നീക്കം സ്റ്റേഡിയങ്ങൾ വിട്ടുനല്കില്ലെന്നു ഡൽഹി സർക്കാർ
ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകരെ സ്റ്റേഡിയങ്ങൾ ജയിലുകളാക്കാൻ അനുവദിക്കില്ലന്നു ഡൽഹി സർക്കാർ ഡൽഹി പോലീസിനെ അറിയിച്ചു
ഡൽഹി :കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷകരുടെ ഡല്‍ഹി ചലോ പ്രതിഷേധ മാര്‍ച്ച അക്രമാസക്തമാവുന്നു. പ്രതിഷേധ റാലിയുമായെത്തിയ കര്‍ഷകര്‍ക്കുനേരെ ദല്‍ഹി പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയാണ്.നിരവധി പ്രദേശങ്ങളിൽനിന്നും ആളുകൾ രാജ്യതലസ്ഥാനത്തേക്ക് കൂട്ടമായി എത്താൻ ആരംഭിച്ചതോടെ വിറളിപൂണ്ട ഭരണകൂടം പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിപ്പിച്ചിരിക്കുകയാണ്.തുടര്‍ച്ചയായ രണ്ടാം ദിവസവും ഡല്‍ഹി-ഹരിയാന അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്. ട്രാക്ടറിലും കാല്‍നടയുമായി എത്തിയ കര്‍ഷകര്‍ വിവിധ സ്ഥലങ്ങളിലൂടെ ഡല്‍ഹിയിലേക്ക് കടക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.
പ്രക്ഷോപം കണക്കുന്ന സാഹചര്യത്തിൽ സമരക്കാരെ അറസ്റ്റ് ചെയ്‌തത് ജയിലിൽ അടക്കാനാണ് മോഡി സർക്കാർ നീക്കം നടത്തുന്നത് ഡല്‍ഹിയിലെ ഒമ്പത് സ്റ്റേഡിയങ്ങളെ ജയിലുകളാക്കി മാറ്റാനാണ് പൊലീസ് ശ്രമം. ഇതിനായി പൊലീസ് സര്‍ക്കാരിനോട് അനുമതി തേടി. അതിര്‍ത്തിയില്‍ ബാരിക്കേഡുകളും മുള്ളുവേലികളും കൊണ്ട് തടഞ്ഞിരിക്കുകയാണ്.യുപി, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് പ്രതിഷേധവുമായി രാജ്യതലസ്ഥാനത്തേക്ക് നീങ്ങുന്നത്. അഞ്ഞൂറോളം കര്‍ഷക സംഘടനകളാണ് പ്രതിഷേധത്തിലുള്ളത്. പൊലീസിന്റെ പ്രതിരോധങ്ങളെ എതിര്‍ത്ത് ഏത് വിധേനയും മാര്‍ച്ച് പൂര്‍ത്തിയാക്കുമെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കുന്നത്.
അതേസമയം ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകരെ സ്റ്റേഡിയങ്ങൾ ജയിലുകളാക്കാൻ അനുവദിക്കില്ലന്നു ഡൽഹി സർക്കാർ ഡൽഹി പോലീസിനെ അറിയിച്ചു , കർഷകരെ അറസ്റ്റുചെയ്തു താത്കാലിക മായി പാർപ്പിക്കാൻ സ്റ്റേഡിയങ്ങൾ തുറന്നു നൽകണമെന്ന് ഡൽഹി പോലീസ് എല്ലി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു . ഒന്‍പത് സ്റ്റേഡിയങ്ങള്‍ താത്കാലിക ജയിലുകളാക്കാന്‍ പൊലീസ് സര്‍ക്കാരിനോട് അനുമതി തേടിയിരുന്നു.
പൊലീസും പ്രക്ഷോഭകരും അങ്ങോട്ടുമിങ്ങോട്ടും കല്ലേറിയുകയാണ്. ഹരിയാന- ഡല്‍ഹി അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷമുണ്ടാകുന്നുണ്ട്. മാര്‍ച്ചിന് നേരെ വീണ്ടും പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രക്ഷോഭകരെ ഇന്നും ഡല്‍ഹിയില്‍ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് പൊലീസ്.കര്‍ഷക പ്രതിഷേധം കടുത്തതിന് പിന്നാലെ കേന്ദ്ര കൃഷിമന്ത്രി ഡിസംബര്‍ മൂന്നിന് പ്രതിനിധികളുമായി ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചിരുന്നെങ്കിലും സമവായങ്ങള്‍ക്ക് തയ്യാറല്ലെന്നാണ് കര്‍ഷകരുടെ നിലപാട്. മുമ്പ് പലതവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍ ഒരിക്കല്‍പോലും വാക്കുപാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും കര്‍ഷകര്‍ തുറന്നടിച്ചു.