രാജ്യതലസ്ഥാനം കർഷക പ്രക്ഷോപത്തിൽ വീർപ്പുമുട്ടി ആവശ്യങ്ങൾ അംഗീകരിക്കുമ വരെ ഡൽഹിയിൽ സമരം തുടരും

ഡൽഹിയിൽ പ്രവേശിപ്പാക്കാൻ അനുവദിച്ചത് ഉത്തര്‍ പ്രദേശ്, ഹരിയാണ, പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ്ഡല്‍ഹി യിൽ എത്തിച്ചേർന്നിട്ടുള്ളത്

0

ഡല്‍ഹി: മാറി നേരത്തെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ഡല്‍ഹി ലക്ഷ്യമാക്കി എത്തിയ പ്രതിഷേധക്കാരെ പോലീസ് അതിര്‍ത്തിയില്‍ തടയുകയും കണ്ണീർ വാതകവും ജലഭീരങ്കിയും മറ്റു പ്രയോഗിച്ചിരുന്നു സർക്കാരിന്റെ മർദ്ധന മുറകൾ കണ്ടു പിന്തിരിയാൻ തയ്യാറാകാത്ത പ്രക്ഷോപകരെ ഒടുവിൽ അറസ്റ്റ് ചെയ്ത ജയിലിൽ അടക്കാൻ സർക്കാർ നീക്കം നടത്തി ജയിലുകളിൽ സ്‌തമില്ലാത്തതോതിനാൽ അറസ്റ്റു ചെയ്യുന്ന പ്രക്ഷോപകരെ ഡൽഹിയിലെ സ്റ്റേഡിയങ്ങൾ കേന്ദ്രികരിച്ചു അടച്ചിടാനും സർക്കാർ നീക്കം നടത്തിയിരുന്നു എന്നാൽ ഡൽഹി സർക്കാർ കർഷകരെ തടങ്കലിൽ പാർപ്പിക്കാൻ സ്റ്റേഡിയങ്ങൾ വിട്ടുനൽകില്ലെന്ന് അറിയിച്ചതോടെയാണ് മോദി സർക്കാർ കർഷകരെ ഡൽഹിയിൽ പ്രവേശിപ്പാക്കാൻ അനുവദിച്ചത് ഉത്തര്‍ പ്രദേശ്, ഹരിയാണ, പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ്ഡല്‍ഹി യിൽ എത്തിച്ചേർന്നിട്ടുള്ളത്

ബുറാഡിയിൽ പൊലീസ് അനുവദിച്ച നിരംകാരി മൈതാനത്തേക്ക് പോകാതെ ഡൽഹി അതിർത്തികളിൽ പ്രക്ഷോഭം കടുപ്പിക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു. ഇതിനകം ബുറാഡിയിൽ എത്തിയ കർഷകർ അവിടെ തുടരും. മൂന്നാം ദിവസവും ഡൽഹി അതിർത്തികൾ സ്തംഭിച്ചു. പൊലീസും സമരക്കാരും ഏറ്റുമുട്ടി പൊലീസിന്‍റെ സമവായ നീക്കം അംഗീകരിച്ച് ഒരു വിഭാഗം കർഷകർ വടക്കൻ ഡൽഹി യിലെ ബുറാഡിയിലുള്ള മൈതാനത്തേക്ക് ഇന്നലെ രാത്രി പോയി. എന്നാൽ അത് അംഗീകരിക്കാതെ ആയിരക്കണക്കിന് കർഷകർ ഇപ്പോഴും ദില്ലി അതിർത്തികളിൽ തുടരുകയാണ്.രാജ്യതലസ്ഥാനത്തേക്ക് കർഷകർ ഇപ്പോഴും പ്രവഹിച്ചുകൊണ്ടിരിക്കുകയാണ് .

അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരേ നടക്കുന്ന സമരത്തിൽ കര്ഷക്കുനേരെ പ്രവർത്തിപ്പിച്ച ജലപീരങ്കി ഓഫ് ചെയ്ത യുവാവിന്‍റേത്. പ്രക്ഷോഭത്തിനിടയില്‍ പൊലീസിന്റെ ജലപീരങ്കിയിലേക്ക് ചാടികയറി ടാപ്പ് ഓഫ് ചെയ്ത യുവാവിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. കര്‍ഷകരുടെ സമരത്തോട് ഐക്യപ്പെട്ട് സാഹസത്തിന് മുതിര്‍ന്ന യുവാവിനെതിരെ ഇന്ന് ഡൽഹി പൊലീസ് കൊലപാതകശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ഹരിയാനയിലെ അംബാലയില്‍ നിന്നുളള നവ്ദീപ് സിങ്ങിനെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കര്‍ഷക സംഘടന നേതാവ്‌ ജയ് സിങ്ങിന്റെ മകനാണ് 26-കാരനായ നവ്ദീപ്.

ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന ജെമൈമില്ല വകുപ്പുകൾ പ്രകാരമാണ് നവ്ദീപിനെതിരേ പോലീസ് കേസ് ചുമത്തിയിട്ടുള്ളത് കൂടാതെ . കലാപം, കോവിഡ് 19 നിയമലംഘനം തുടങ്ങിയ കുറ്റങ്ങളും നവ്ദീപിനെതിരേ ചുമത്തിയിട്ടുണ്ട് ‌. കര്‍ഷകരുടെ ‘ഡല്‍ഹി ചലോ മാര്‍ച്ചിനെ’ ഹരിയാനയിലും ഡല്‍ഹിയിലും കടുത്ത നടപടികളിലൂടെയാണ് പൊലീസ് നേരിട്ടത്. റോഡുകളില്‍ തീര്‍ത്ത കുഴികളും പൊലീസ് ജലപീരങ്കികളെയും തകര്‍ത്താണ് കര്‍ഷകര്‍ തലസ്ഥാനത്തെത്തി ചേര്‍ന്നത്. പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്കെതിരേ പൊലീസ് ജലപീരങ്കി ഉപയോഗിക്കവെയാണ് നവ്ദീപ് ജലപീരങ്കിക്ക് മുകളില്‍ കയറി ടാപ്പ് ഓഫ് ചെയ്തത്. ഈ ദൃശ്യങ്ങള്‍ പിന്നീട് വന്‍ തോതില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കര്‍ഷക സമരത്തിലെ ഹീറോ എന്ന വിശേഷണവും സമൂഹ മാധ്യമങ്ങള്‍ ഇദ്ദേഹത്തിന് നല്‍കിയിരുന്നു.

You might also like

-