25 ദിനങ്ങൾ പിന്നിടുമ്പോഴും ഡൽഹിയിലെ കൊടുത്തണുപ്പിലും കത്തികളി കർഷക സമരം

0

ഡൽഹി ; കർഷക ദ്രോഹ നടപടികൾ ഉൾക്കൊണ്ടിട്ടുള്ള വിവാദ
കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഡൽഹിയിലെ കർഷക പ്രക്ഷോപം 25-ാം ദിവസത്തിലേക്ക് കടന്നു. നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷകർ നിലപാടിലാണ് കർഷകർ ഡൽഹി അതിർത്തികളെല്ലാം കർഷക പ്രക്ഷോപത്താൽ അടയപ്പെട്ടിരിക്കുകയാണ് .
പഞ്ചാബ് ഹരിയാന ഉത്തര്പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ ലക്ഷകണക്കിന് കർഷകർക്ക് പുറമെ രാജ്യത്തെ
മറ്റു സംസ്ഥാനങ്ങളിൽ നിന്നും ആയിരകണക്കിന് കർഷകർ
ഡൽഹിയിൽ സമരമുഖത്തുണ്ട് .നിയമത്തിൽ കാർഷിക ഉൽപ്പന്നങ്ങളുടെ താങ്ങു വില ഉൾപ്പെടെ മാറ്റം വരുത്താമെന്നു പ്രധാനമന്ത്രി കർഷകക്ക് വാഗ്ദാനം നൽകിയെങ്കിലും ഇന്ത്യൻ കാർഷിക മേഖലയെ കുത്തുകകൾക്ക് തീറെഴുതുന്ന നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന തീരുമാനത്തിലാണ് കർഷക സംഘടനകൾ . പ്രധാനമന്ത്രിയുടെ പ്രതികരണത്തിന് കർഷകർ രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയതോടെ കേന്ദ്രസർക്കാറും കർഷകരും തങ്ങളുടെ നിലപാട് കടുപ്പിക്കുകയാണ്. ഇന്നലെ രാത്രി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായി കൂടിക്കാഴ്ച നടത്തി.
ഹരിയാനയിൽ നിന്നുള്ള ബിജെപി നേതാവ് ചൗധരി ബിജേന്ദ്ര സിംഗ് കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹരിയാന മുഖ്യമന്ത്രി കേന്ദ്രകൃഷിമന്ത്രിയെ കണ്ടത്. മൂന്നു ദിവസത്തിനകം കർഷകരുമായി വീണ്ടും കേന്ദ്ര സർക്കാർ ചർച്ച നടത്തുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മനോഹർ ലാൽ ഖട്ടർ പറഞ്ഞു. സുപ്രിംകോടതിയിലെ കേസിൽ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് അഭിഭാഷകരുമായി കർഷക സംഘടനകളുടെ ചർച്ച തുടരുകയാണ്. ഡൽഹി- ആഗ്ര , ഡൽഹി -രാജസ്ഥാൻ ദേശീയപാത ഉപരോധവും, തിക്രി, ഗാസിപൂർ, ചില്ല അതിർത്തികളിൽ സമരവും ശക്തമായി തുടരുകയാണ്.
ഇതിനിടെ ബിജെപി അനുകൂല കർഷക സംഘടനകളെ സമരത്തിൽ എത്തിച്ചു സമരം അട്ടിമറിക്കാനുള്ള ശ്രമവും സർക്കാർ നടത്തുന്നതായി ആരോപണമുണ്ട് .

You might also like

-