ലക്ഷകണക്കിന് കർഷകർ രാജ്യതലസ്ഥാനത്തേക്ക്.. റോഡും ടോള്‍ പിരിവും തടഞ്ഞു ; പിന്തുണച്ച് എൻ.ഡി.എ ഘടകകക്ഷി ആർഎൽപി

മാസങ്ങൾ നീണ്ടു നിൽക്കുന്ന സമരത്തിന് വേണ്ട സന്നാഹങ്ങളുമായാണ് കർഷകർ ഡൽഹി ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നത് രാജസ്ഥാൻ, യുപി, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹി ലക്ഷ്യമാക്കി നീങ്ങുന്നത്.

0

ഡൽഹി :പ്രധാനമന്ത്രി നരേന്ദ്രമോദി കാർഷിക ബില്ലുകൾ പിന്തുണച്ച്
വീണ്ടും രംഗത്തുവന്നതോടെ രാജ്യത്തെ കർഷക
പ്രക്ഷോപം കൂടുതൽ ശ്കതി പ്രാപിച്ചു .കർഷകർ രാജ്യതലസ്ഥാനത്തേക്കുള്ള കൂടുതൽ പാതകൾ സ്തംഭിപ്പിച്ചു സമരം കടുപ്പിച്ചു ജയ്പുർ-ഡൽഹി, ആഗ്ര-ഡൽഹി ദേശീയ പാതകളിലൂടെ ആയിരകണക്കിന് കർഷകർ മാര്സച്ചുമായി രാജ്യതലസ്ഥാനത്തേക്ക് നീങ്ങി തുടങ്ങി. ദേശീയ പാതകളിലെ ടോൾ പിരിവും കർഷകർ തടഞ്ഞു.

മാസങ്ങൾ നീണ്ടു നിൽക്കുന്ന സമരത്തിന് വേണ്ട സന്നാഹങ്ങളുമായാണ് കർഷകർ ഡൽഹി ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നത് രാജസ്ഥാൻ, യുപി, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹി ലക്ഷ്യമാക്കി നീങ്ങുന്നത്. രാത്രിയോടെ കർഷകർ ഡൽഹി അതിർത്തിയിലെത്തും കർഷകർ കടന്നു വരുന്ന കടന്നുവരുന്ന ഫരീദാബാദ്, ഗുരുഗ്രാം, ഗാസിപുർ അതിർത്തികളിൽ സമരക്കാരെ തടയാൻ മോദി സർക്കാർ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട് , ആറായിരത്തിലധികം സേനാംഗങളെ ഇവിടുങ്ങളിൽ വിന്യസിച്ചിട്ടുള്ളത് കർഷക മാർച്ചിനെത്തുടർന്നു . ജയ്പുർ-ഡൽഹി, ആഗ്ര-ഡൽഹി ദേശീയ പാതകളിൽ ഗതാഗതം ഭാഗീകമായി തടസപ്പെട്ടു . അർധരാത്രി മുതൽ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ ടോൾ പിരിവും കർഷകർ തടഞ്ഞു. തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിന് ഡൽഹി കൂടുതൽ സ്തംഭിപ്പിക്കുകയാണ് കർഷകരുടെ ലക്ഷ്യം.കർഷകർക്ക് പിന്തുണയുമായി ഹനുമാൻ ബേനിവാൾ എംപിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ ഘടകകക്ഷിയായ ആർഎൽപി പ്രത്യക്ഷ സമരത്തിനിറങ്ങി.

അതേസമയം,വിവാദ കാര്‍ഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകര്‍ നേരിടുന്ന പ്രശ്ങ്ങൾക്ക് പരിഹരിക്കുന്നതിനാണ് പുതിയമ്മ കൊണ്ടുവന്നതെന്നും രാജ്യത്തെ കര്‍ഷകര്‍ക്ക് പുതിയ വിപണി ഒരുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാർ കര്‍ഷകരുടെ സാമ്പത്തിക അവസ്ഥ മെച്ചപ്പെട്ടാലേ രാജ്യത്ത് പുരോഗതിയുണ്ടാകൂ പുതിയ നിയമം നടപ്പാക്കിയത് വഴി ഓരോ കര്‍ഷകന്റെയും വരുമാനത്തില്‍ വലിയ വര്‍ധന ഉണ്ടാകാന്‍ പോകുകയാണെന്നും മോദികൂട്ടിച്ചേർത്തു . ആത്മനിര്‍ഭര്‍ ഭാരത് ആണ് സര്‍ക്കാരിന്റെ ആത്യന്തിക ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഫിക്കി സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് കാര്‍ഷിക നിയമത്തെ ന്യായീകരിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശം.സമരത്തിൽ സാമൂഹിക വിരുദ്ധർ കടന്നു കൂടിയിട്ടുണ്ടെന്ന കേന്ദ്ര സർക്കാരിന്റെ ആരോപണം കർഷക സംഘടനകൾ തള്ളി. അങ്ങനെ ആരെങ്കിലുമുണ്ടെങ്കിൽ അറസ്റ്റു ചെയ്യണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.

You might also like

-