കർഷക സമരവേദിക്ക് ചുറ്റും യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ച് കേന്ദ്ര സർക്കാർ കർഷകർക്കുമുന്നിൽ ഇന്ത്യ- പാക് അതിർത്തിവേലി

കർഷക സമരത്തെ നേരിടാൻ ഇതുവരെയില്ലാത്ത സുരക്ഷാ മുൻകരുതലുകളാണ് പൊലീസ് ഡൽഹി അതിർത്തിയിൽ ഒരുക്കിയിട്ടുള്ളത്. ബജറ്റ് നടക്കുന്ന വേളയിൽ കർഷകർ പാർലമെന്റിലേക്ക് മാർച്ച് ചെയ്യുമെന്ന ഭീതിയെ തുടർന്ന് കോട്ട പോലെയായിരുന്നു അതിർത്തി

0

ഡൽഹി: കർഷക സമരത്തെ നേരിടാൻ ഇതുവരെയില്ലാത്ത സുരക്ഷാ മുൻകരുതലുകളാണ് പൊലീസ് ഡൽഹി അതിർത്തിയിൽ ഒരുക്കിയിട്ടുള്ളത്. ബജറ്റ് നടക്കുന്ന വേളയിൽ കർഷകർ പാർലമെന്റിലേക്ക് മാർച്ച് ചെയ്യുമെന്ന ഭീതിയെ തുടർന്ന് കോട്ട പോലെയായിരുന്നു അതിർത്തി.കർഷക സമരത്തിന്റെ പ്രധാന കേന്ദ്രങ്ങളായ ഗാസിപ്പൂർ, തിക്രി, സിംഗു എന്നിവിടങ്ങളിലായിരുന്നു യുദ്ധസമാനമായ സാഹചര്യങ്ങൾ. കർഷകർ ബാരിക്കേഡുകൾക്ക് മുകളിലൂടെ കടക്കുന്നത് തടയാനായി അതിനു മുകളിൽ കമ്പി വേലികൾ സ്ഥാപിച്ചിരുന്നു.ബാരിക്കേഡുകൾക്ക് ശേഷം ദേശീയ പാതയിൽ മൂന്നു നിരയായി ഇരുമ്പാണികളും തറച്ചുവച്ചു. ഡ്രോൺ ക്യാമറകളും നിരീക്ഷണത്തിനുണ്ടായിരുന്നു.

Delhi: Latest visuals from Ghazipur border where farmers are protesting against #FarmLaws. Delhi Police fixed nails on the ground near barricades at Ghazipur, yesterday

Image

Image

Image

Image

അതിനിടെ, ഫെബ്രുവരി ആറിന് രാജ്യവ്യാപകമായി റോഡ് തടയൽ സമരം നടത്താൻ കർഷകർ തീരുമാനിച്ചിട്ടുണ്ട്. പകൽ പന്ത്രണ്ടു മുതൽ മൂന്നു മണിവരെ എല്ലാ ദേശീയ പാതകളും ഉപരോധിക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം

അതേസമയം കേന്ദ്ര സർക്കാരുമായി തത്കാലം ചർച്ച വേണ്ടെന്ന് കർഷക സംഘടനകൾ. സർക്കാർ സമരത്തെ നേരിടുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.പൊലീസിന്റെ കർഷകവിരുദ്ധ നടപടികൾ അവസാനിപ്പിക്കാതെ ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് കർഷകർ. കസ്റ്റഡിയിൽ ഉള്ള 122 പേരെ വിട്ടയ്ക്കണമെന്ന ആവശ്യവും സംഘടന മുന്നോട്ട് വച്ചിട്ടുണ്ട്.
റോഡിൽ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ഇന്റർനെറ്റ് വിച്ഛേദിച്ചതിലൂടെ അറിയാനുള്ള അവകാശം ഇല്ലാതാക്കാൻ ശ്രമിക്കുന്നതായും കിസാൻ മോർച്ച പറഞ്ഞു.ഫെബ്രുവരി 6 ന് ശേഷം സാഹചര്യം വീണ്ടും വിലയിരുത്തുമെന്നും സംഘം അറിയിച്ചു

You might also like

-