കർഷക സമരം നാല്പതാംനാളിൽ കേന്ദ്ര സർക്കാരുമായി ഇന്ന് വീണ്ടും ചർച്ച
മഴ പെ്യതതോടെ ചളി പുതഞ്ഞു കിടക്കുകയാണ് സിംഘുവിലെ സമര ഭൂമി. മാലിന്യവും ചളിയും കാരണമുണ്ടാകുന്ന ഈച്ച ശല്യവും രൂക്ഷം. പക്ഷെ ഇതൊന്നും വകവെയ്ക്കാതെ കുടംബസമേതമാണ് ഇപ്പോൾ സമര വേദിയിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ എത്തുന്നത്.
ഡൽഹി :കർഷക സമരം നാല്പതാം ദിവസവും തുടരുന്ന കർഷകർക്ക് വെല്ലുവിളി ഇരട്ടിയാക്കുകയാണ് ദില്ലിയിലെ കാലാവസ്ഥ. എന്നാൽ ദിവസങ്ങൾ കൂടുന്തോറും കൂടുതൽ കർഷകർ സമരത്തിൽ പങ്കുചേരുന്ന കാഴ്ച്ചയാണ് അതിർത്തികളിൽ കാണുന്നത്. മഴ പെ്യതതോടെ ചളി പുതഞ്ഞു കിടക്കുകയാണ് സിംഘുവിലെ സമര ഭൂമി. മാലിന്യവും ചളിയും കാരണമുണ്ടാകുന്ന ഈച്ച ശല്യവും രൂക്ഷം. പക്ഷെ ഇതൊന്നും വകവെയ്ക്കാതെ കുടംബസമേതമാണ് ഇപ്പോൾ സമര വേദിയിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ എത്തുന്നത്. സമരപ്പന്തലുകളിലെല്ലാം കുട്ടികളെ കാണാം. കൊടി പിടിച്ചും മുദ്യാവാക്യം വിളിച്ചും അവർ മുതിർന്നവർക്കൊപ്പം കൂടുന്നു.
തുടക്കത്തിൽ സ്ത്രീകൾ കുറവായിരുന്ന സമരവേദി ഇപ്പോൾ സ്ത്രീകൾ കീഴടക്കിയ നിലയിലേക്ക് മാറി. മുതിർന്ന സ്ത്രീകളാണ് സമരത്തിന് മുന്നിൽ ഉള്ളവരിൽ അധികവും. തണുപ്പ് കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾക്കു പുറമെ, ഇപ്പോൾ മഴ നനഞ്ഞു കൊണ്ടാണ് സമരം തുടരുന്നത്. എന്നാൽ മഴയും കാറ്റും കനത്താലും നിയമം പിൻവലിക്കുന്നത് വരെ സമരം തുടരാനാണ് കർഷകരുടെ തീരുമാനം.
അതെ സമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ഒറ്റ ഉപാധി മുന്നില്‍വച്ചാകും കേന്ദ്രസര്‍ക്കാരുമായുള്ള ഇന്നത്തെ ചര്‍ച്ചയെന്ന് കര്‍ഷക സംഘടനകള്‍വ്യക്തമാക്കി . ചര്‍ച്ച പരാജയപ്പെട്ടാല്‍ പ്രക്ഷോഭം കടുപ്പിക്കും. നാല് ഉപാധികളാണ് കര്‍ഷക സംഘടനകള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍വച്ചിരുന്നത്. ഇതില്‍ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ പരിധിയില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കല്‍, വൈദ്യുതി ബില്ലിലെ ഭേദഗതി എന്നിവയില്‍ സമവായമുണ്ടായെന്നാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ നേരത്തെ വ്യക്തമാക്കിയത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കല്‍ എന്ന ഒറ്റ അജന്‍ഡയില്‍ ചര്‍ച്ച നടത്താനാകും കര്‍ഷക സംഘടനകള്‍ ഇന്ന് ശ്രമിക്കുക. നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.
അതേസമയം, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന് ഡല്‍ഹിയിലേക്ക് നീങ്ങാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി-ജയ്പൂര്‍ ദേശീയപാതയിലെ റേവാഡിയില്‍ ഏറെനേരം സംഘര്‍ഷാവസ്ഥയുണ്ടായി. പൊലീസ് നിരവധി തവണ കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. എന്നാല്‍, കര്‍ഷകര്‍ ട്രാക്ടറുകളില്‍ മുന്നോട്ടുനീങ്ങി. പ്രക്ഷോഭകരെ രാത്രിയോടെ ഹരിയാനയിലെ മസാനിയില്‍ തടഞ്ഞു. മേഖലയില്‍ സംഘര്‍ഷ സാധ്യത തുടരുകയാണ്.