ചിന്നക്കനാലിൽ കർഷകന്റെ ഭൂമി പിടിച്ചെടുത്ത് കയ്യേറ്റം ഒഴിപ്പിക്കൽ ,പിടിച്ചെടുത്തത് 80 വര്ഷം പഴക്കമുള്ള കൃഷി ഭൂമി
ചിന്നക്കനായിൽ ആയിരകണക്കിന് ഏക്കർ കൈയേറ്റം ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാനുണ്ടെന്നിരിക്കെയാണ് റവന്യൂ സംഘം കൃഷിക്കാരന്റെ ഭൂമി പിടിച്ചെടുത്തു കൈയേറ്റം ഒഴിപ്പിക്കൽ നാടകം ആരഭിച്ചിട്ടുള്ളത് .ചിന്നക്കനാലിലെ ആദ്യകാല കുടിയേറ്റ കർഷകനും സിങ് കണ്ടം എന്നസ്ഥലപ്പേരിന് കരണഭൂതനുമായ തേജസിങ് കൈവശം വച്ചിരുന്നതും പിന്നീട് തേജസിങ്ങിനെ മകൻ ലക്ഷമാണ തേവർ എന്നയാൾക്ക് വിൽക്കുകയും ലക്ഷ്മണ തേവർ കുറുപ്പ് സ്വാമിക്ക് വില്പന നടത്തിയ ഭൂമി 2003 ലാണ് ഇപ്പോഴത്തെ ഉടമ അടിമാലി സ്വദേശി റ്റിജു കുര്യാക്കോസ് വാങ്ങുന്നത് .
മൂന്നാർ | കയ്യേറ്റം ഒഴിപ്പിക്കലിൽ സാധാരണക്കാരനെ ഉപദ്രവിക്കില്ലെന്ന് ഉറപ്പു നൽകിയ സർക്കാർ ചിന്നക്കനാലിൽ 80 വർഷത്തിലധികമായി കൈവശം വച്ച കൃഷി ഇറക്കുകയും വീട് വച്ച് താമസിക്കുകയുംചെയ്തുവന്നിരുന്ന ചെറുകിട കർഷകന്റെ ഭൂമി പിടിച്ച്ചെടുത്ത കയ്യേറ്റം ഒഴിപ്പിക്കൽ നടപടി ആരംഭിച്ചു . ചിന്നക്കനായിൽ ആയിരകണക്കിന് ഏക്കർ കൈയേറ്റം ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാനുണ്ടെന്നിരിക്കെയാണ് റവന്യൂ സംഘം
കൃഷിക്കാരന്റെ ഭൂമി പിടിച്ചെടുത്തു കൈയേറ്റം ഒഴിപ്പിക്കൽ നാടകം ആരഭിച്ചിട്ടുള്ളത് .ചിന്നക്കനാലിലെ ആദ്യകാല കുടിയേറ്റ കർഷകനും സിങ് കണ്ടം എന്നസ്ഥലപ്പേരിന് കരണഭൂതനുമായ തേജസിങ് കൈവശം വച്ചിരുന്നതും പിന്നീട് തേജസിങ്ങിനെ മകൻ ലക്ഷമാണ തേവർ എന്നയാൾക്ക് വിൽക്കുകയും ലക്ഷ്മണ തേവർ കുറുപ്പ് സ്വാമിക്ക് വില്പന നടത്തിയ ഭൂമി 2003 ലാണ് ഇപ്പോഴത്തെ ഉടമ അടിമാലി സ്വദേശി റ്റിജു കുര്യാക്കോസ് വാങ്ങുന്നത് . ചിന്നക്കനാലിൽ 40 വർഷത്തിലധികമായി പട്ടയത്തിനായി അപേക്ഷ നൽകി കാത്തിരിക്കുന്ന കർഷകരുടെ ഭൂമിയാണ് ജില്ലാ ഭരണകൂടം കൈയേറ്റക്കാരുടെ ലിസ്റ്റിൽ പുതി നടപടി ആരഭിച്ചിട്ടുള്ളത് . അതേസമയം ചിന്നക്കനായിലെ നൂറുകണക്കിന് ഏക്കർ റവന്യൂ ഭൂമി കയ്യേറി റിസോർട്ട് നിർമ്മിക്കുയും ഏലകൃഷിനടത്തുകയും ചെയ്തു വരുന്ന രാഷ്ട്രീയപാർട്ടി നേതാക്കളുടെയും . ഇടതു വലതു മുന്നണികളുടെ പ്രിയങ്കരനായ ചിന്നക്കലിലെ പ്രമുഖനായ കയ്യേറ്റക്കാരനെയും ദൗത്യസംഘം തിരിഞ്ഞു നോക്കിയിട്ടില്ല .
രാവിലെ ആറ് മണിയോടെ തന്നെ കയ്യേറ്റം ഒഴിപ്പിക്കാനുളള നടപടികള്‍ സംഘമാരംഭിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അപ്രതീക്ഷിത ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടന്നത്. എന്നാല്‍ ദൗത്യസംഘത്തിന് നേരെ കര്‍ഷകരുടെ പ്രതിഷേധം ശക്തമായി. വന്‍കിടക്കാരെ ഒഴിപ്പിക്കാതെ ചെറുകിട കര്‍ഷകര്‍ക്ക് നേരെയാണ് കയ്യേറ്റം നടക്കുന്നതെങ്കില്‍ അനുവദിക്കാനാകില്ലെന്ന് നിലപാടിലാണ് കര്‍ഷകര്‍.
മൂന്നാറിലെ കയ്യേറ്റ ഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ചിരിക്കുന്നത് 50ലധികം വന്‍കിട കെട്ടിടങ്ങളാണ്. സ്റ്റോപ്പ് മെമ്മോ പോലും അവഗണിച്ചാണ് പല കെട്ടിടങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വന്‍കിട കമ്പനികള്‍ മുതല്‍ രാഷ്ട്രീയ പ്രമുഖരുടെ ബന്ധുക്കള്‍ വരെ ഈ പട്ടികയില്‍ ഉണ്ട്. മൂന്നാറിലേക്ക് ദൗത്യസംഘം മലകയറുന്നതിലെ അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് പുലര്‍ച്ചെയുണ്ടായ അപ്രതീക്ഷിത നീക്കം.
കളക്ടറുടെ പട്ടികയില്‍ 7 റിസോര്‍ട്ടുകളാണ് കയ്യേറ്റ ഭൂമിയില്‍ അനധികൃതമായി കെട്ടിപ്പൊക്കിയത്. ആനവരട്ടി വില്ലേജ്, കെ ഡി എച്ച്, പള്ളിവാസല്‍, കീഴാന്തൂര്‍, ചിന്നക്കനാല്‍ എന്നിവിടങ്ങളിലായി 50 ലധികം വന്‍കിട നിര്‍മ്മാണങ്ങളാണ് ഏക്കര്‍ കണക്കിന് കയ്യേറ്റം ഭൂമിയില്‍ നടന്നിരിക്കുന്നത്. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായി മുമ്പ് സ്‌പെഷ്യല്‍ താലൂക്ക് ഓഫീസ് മൂന്നാറില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇത് പിന്നീട് ദേവികുളത്തേക്ക് മാറ്റിയത് പോലും അട്ടിമറിയുടെ ഭാഗമാണെന്ന് ആരോപണമുണ്ട്. കളക്ടര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ മൂന്നാര്‍ മേഖലയിലെ മൊത്തം കയ്യേറ്റം 390 ഏക്കര്‍ മാത്രമാണ്. എന്നാല്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത നിരവധി കയ്യേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും മൂന്നാറിലുണ്ട്. പട്ടയം പോലുമില്ലാത്ത സ്ഥലത്ത് കെട്ടിപ്പൊക്കിയിരിക്കുന്നത് നിരവധി കെട്ടിടങ്ങളാണ്. ഈ കയ്യേറ്റങ്ങള്‍ കളക്ടറുടെ ലിസ്റ്റില്‍ നിന്ന് എങ്ങനെ ഒഴിവായി എന്നും, മറ്റു ചിലത് എങ്ങനെ ഉള്‍പ്പെട്ടു എന്നും ജില്ലാഭരണകൂടം വ്യക്തമാക്കേണ്ടതുണ്ട്.ജില്ലയിൽ ഒരു ലക്ഷത്തിലധികം പേർ വര്ഷങ്ങളായി കൈവശം വച്ച് കൃഷിയിറക്കുന്ന ഭൂമിക്ക് പട്ടയത്തിനായി അപേക്ഷവച്ചു കാത്തിരിക്കുമ്പോഴാണ് പട്ടയമില്ലെന്ന പേരിൽ ചിന്നക്കനാലിൽ കർഷകന്റെ ഭൂമി ജില്ലാ ഭരണകൂടം പിടിച്ച്ചെടുക്കുന്നത് . ദേവികുളം താലൂക്കിൽ കഴിഞ്ഞ 25 വർഷത്തിലധികമായി അപേക്ഷകർക്കാർക്കും പട്ടയം വിതരണം ചെയ്യുന്നുമില്ല