കാർഷിക നിയമത്തിൽ ലോക്സഭയിൽ പ്രത്യേക ചർച്ച പ്രതിപക്ഷ ആവശ്യം വഴങ്ങിസർക്കാർ

കേന്ദ്രത്തിന്റെ ഈ ഉപാധികളിൽ തീരുമാനമെടുക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ യോഗം വിളിച്ച് ചേർത്തിട്ടുണ്ട്

0

ഡൽഹി :കാർഷിക നിയമത്തിൽ ലോക്സഭയിൽ പ്രത്യേക ചർച്ചയെന്ന പ്രതിപക്ഷ ആവശ്യത്തിന് വഴങ്ങി കേന്ദ്ര സർക്കാർ. ഉപാധികളോടെ പ്രത്യേക ചർച്ചയാകാമെന്ന് കേന്ദ്രം വ്യക്തമാക്കി. വിഷയത്തിന്മേൽ വെള്ളിയാഴ്ച ലോക്സഭയിൽ ചർച്ച നടന്നേക്കും. കർഷക സമരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ലോക്സഭയിൽ പ്രതിപക്ഷം വലിയ പ്രതിഷേധം പുറത്തെടുത്തിരുന്നു. നന്ദിപ്രമേയ ചർച്ചയക്കമുള്ള നടപടിക്രമങ്ങൾ പ്രതിഷേധത്തെ തുടർന്ന് പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ഇതേ തുടർന്നാണ് ചില ഉപാധികൾ കേന്ദ്രം മുന്നോട്ട് വെച്ചത്.നന്ദിപ്രമേയ ചർച്ച പൂർത്തിയാക്കാനും ബജറ്റ് പാസാക്കാനും ചില ബില്ലുകൾ ചർച്ച ചെയ്ത് പാസാക്കാൻ അനുവദിക്കണമെന്നത് അടക്കമാണ് ഉപാധികൾ. കേന്ദ്രത്തിന്റെ ഈ ഉപാധികളിൽ തീരുമാനമെടുക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാജ്യസഭയിൽ നിലപാട് വ്യക്തമാക്കിയേക്കും.

അതിനിടെ റിപ്പബ്ലിക് ദിനത്തിലെ വലിയ കർഷക പ്രതിഷേധത്തിനും സംഘർഷത്തിനും ശേഷം രാജ്യം മറ്റൊരു വലിയ പ്രതിഷേധത്തിന് വേദിയാകുകയാണ്. ദില്ലി, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ദേശീയ, സംസ്ഥാന പാതകൾ 3 മണിക്കൂർ ഉപരോധിക്കാനാണ് കർഷക സംഘടനകളുടെ ആഹ്വാനം. ഉച്ചക്ക് 12 മുതൽ 3 മണി വരെയാണ് ഉപരോധത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഭാരത് ബന്ദല്ല പകരം റോഡ് ഉപരോധത്തിന് മാത്രമാണ് ആഹ്വാനമെന്നും ഒരു രീതിയിലും സംയമനം കൈവിടരുതെന്നും കർഷക സംഘടനകൾ ആവർത്തിച്ച് ആവശ്യപ്പെട്ടു. സംയുക്ത കിസാൻ മോർച്ച നൽകിയ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കണമെന്നും സംഘടനകൾ കർഷകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

You might also like

-