മോദി പ്രതികാരം കർഷക സംഘടന നേതാവിന് നോട്ടീസ് നൽകി എൻഐഎ

സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബത്തിനും കർഷക സംഘടനകൾക്കും ഫണ്ട്​ കൈമാറിയവർക്ക്​​ എൻ.ഐ.എ നോട്ടീസ്​ അയച്ചിരിക്കുകയാണെന്ന്​ രാഷ്​ട്രീയ കിസാൻ മഹാസംഘ്​ നേതാവ്​ അഭിമന്യൂ കോഹർ പറഞ്ഞു.

0

ഡൽഹി ;കർഷക സമരം ശക്തമായി മുന്നോട്ട് പോകുന്നതിനിടെ കർഷക സംഘടന നേതാവിന് നോട്ടീസ് നൽകി എൻഐഎ. ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. സംയുക്ത കർഷക മോർച്ച നേതാവ് ബൽദേവ് സിംഗ് സിർസയ്ക്കാണ് നോട്ടീസ് നൽകിയത്. സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനക്കെതിരെ എടുത്ത കേസിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്.കഴിഞ്ഞ ദിവസം കര്‍ഷകരുമായി കേന്ദ്രം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. നിയമം പിന്‍വലിക്കുക എന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ച് നിന്നതോടെ തീരുമാനമാകാതെ പിരിയുകയായിരുന്നു. ഇതിനുപിന്നാലെയാണ് ബല്‍ദേവ് സിംഗ് സിര്‍സയ്ക്ക് നോട്ടീസ് നല്‍കിയത്.

സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബത്തിനും കർഷക സംഘടനകൾക്കും ഫണ്ട്​ കൈമാറിയവർക്ക്​​ എൻ.ഐ.എ നോട്ടീസ്​ അയച്ചിരിക്കുകയാണെന്ന്​ രാഷ്​ട്രീയ കിസാൻ മഹാസംഘ്​ നേതാവ്​ അഭിമന്യൂ കോഹർ പറഞ്ഞു. ചർച്ചയിൽ ഈ വിഷയം ഉയർത്തികൊണ്ടു വന്നതായും വിയോജിപ്പുകൾ പരിഹരിക്കാൻ സർക്കാർ ആഗ്രഹിക്കുന്നതായി കേന്ദ്രം പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.യു.എസ്​ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഖ്​ ഫോർ ജസ്റ്റിസുമായി ബന്ധമുള്ള പഞ്ചാബ്​ സ്വദേശികൾക്കെതിരെയാണ്​ എൻ.ഐ.എ ​എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തത്​. ഇതിൽ വിനോദ യാത്ര ബസ്​ ഓപ്പ​റേറ്റർ, ചെറുകിട വ്യവസായികൾ, കേബിള്‍ ടി.വി ഓപ്പറേറ്റർമാർ തുടങ്ങിയവർ ഉൾപ്പെടും. കൂടാതെ മാധ്യമ പ്രവർത്തകർക്കും എൻ.ജി.ഒകളിൽ പ്രവർത്തിക്കുന്നവർക്കും​ നോട്ടീസ്​ അയച്ചിട്ടുണ്ട്​.ഒൻപതാംവട്ട ചർച്ചയും പരാജയപ്പെട്ടതോടെ നിയമം പിൻവലിക്കും വരെ സമരപരിപാടികളുമായി മുന്നോട്ട് പോവാൻ തന്നെയാണ് കർഷകരുടെ തീരുമാനം. റിപ്പബ്ലിക് ദിനത്തിൽ സമാധാനപരമായി ട്രാക്ടർ റാലി നടത്തുമെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് കർഷകരും കേന്ദ്ര സർക്കാരും തമ്മിലുള്ള പത്താംവട്ട ചർച്ച.

You might also like

-