ഭാര്യയും മകളും ഭാര്യാ മാതാവും കൊല്ലപ്പെട്ടു; ഭാര്യാ സഹോദരന്‍ അറസ്റ്റില്‍

പതിനെട്ട് വയസ്സുള്ള മാത്യു തോമസ് ബെര്‍ണാര്‍ഡിനെ പൊലീസ് അറസ്റ്റ് ചെയ്തു

0

പിറ്റ്‌സില്‍വേനിയ: ടാംപ ബെ റെയ്‌സ് ഓര്‍ഗനൈസേഷന്‍ പിച്ചര്‍ ബ്ലേക്ക് ബിവെന്‍സിന്റെ ഭാര്യയെയും മകളെയും ഭാര്യാമാതാവിനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസ്സില്‍ ഭാര്യ സഹോദരന്‍ പതിനെട്ട് വയസ്സുള്ള മാത്യു തോമസ് ബെര്‍ണാര്‍ഡിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ആഗസ്റ്റ് 28 ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. പിറ്റ്‌സില്‍വേനിയ കൗണ്ടിയില്‍ ഇവര്‍ താമസിക്കുന്ന വീട്ടില്‍ നിന്നും വെടി ശബ്ദം കേട്ടതായി ആരോ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിച്ചേര്‍ന്നത്.

വീടിന്റെ ഡ്രൈവ് വേയില്‍ മാതാവിനേയും വീടിനകത്ത് ഭാര്യയേയും, കുഞ്ഞിനേയും വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

നഗ്‌നനായി സംഭവസ്ഥലത്തു നിന്നും ഓടിപോയി വൃക്ഷനിബിഡമായ സ്ഥലത്തു ഒളിച്ചിരുന്ന ഇയാളെ പൊലീസ് പിടികൂടിയതായി കൗണ്ടി വക്താവ് അറിയിച്ചു.

ടാംബ ബെ റെയ്‌സ് ഓര്‍ഗനൈസേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പിച്ചര്‍ (ബേസ്‌ബോള്‍) ബ്ലെയ്ക് ബിവന്‍സിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടതില്‍ അനുശേചനം അറിയിക്കുകയും, കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.ഇയാളെ കൂട്ട കൊലയ്ക്കു പ്രേരിപ്പിച്ചതെന്താണെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

You might also like

-