കർഷക സമരം കൂടുതൽ ശ്കതിയാർജ്ജിക്കുന്നു കര്ഷകരെ നേരിടാൻ ഡൽഹിയിൽ മോദി സർക്കാർ കേന്ദ്ര സേനയെ വിന്യസിച്ചു .
കർഷക പ്രതിഷേധം ആളിക്കത്തവേ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുച്ചേർക്കാൻ കേന്ദ്രസർക്കാർആലോചിക്കുന്നുണ്ട്
ഡൽഹി :കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കര്‍ഷക പ്രക്ഷോഭം കനക്കുന്നതിനിടെ ഡല്‍ഹി അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. ഡല്‍ഹി- ഹരിയാന-ബദര്‍പൂര്‍ അതിര്‍ത്തിയില്‍ കേന്ദ്ര സേനയെ വിന്യസിച്ചു. കര്‍ഷക സംഘടനകളുടെ ബന്ദിനെ പിന്തുണച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് മറ്റന്നാളാണ്.മൂന്ന് കേന്ദ്ര മന്ത്രിമാരും 32 കാര്‍ഷിക സംഘടന പ്രതിനിധികളും പങ്കെടുക്കുന്ന അഞ്ചാം ഘട്ട യോഗം 9ാം തിയതിയാണ്. കഴിഞ്ഞ യോഗത്തില്‍ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കാനാകൂ എന്ന് മന്ത്രിമാര്‍ അറിയിച്ചിരുന്നു.അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാരിന് മേല്‍ കര്‍ഷക സംഘടനകള്‍ സമ്മര്‍ദം കൂടുതല്‍ ശക്തമാക്കും. ഉച്ചയ്ക്ക് യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ തീരുമാനിക്കുന്നതാണ്. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഗുവിലാണ് കിസാന്‍ മുക്തി മോര്‍ച്ച നേതാക്കള്‍ യോഗം ചേരുന്നത്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങി തുടങ്ങിയിട്ടുണ്ട്.
കർഷക പ്രതിഷേധം ആളിക്കത്തവേ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുച്ചേർക്കാൻ കേന്ദ്രസർക്കാർആലോചിക്കുന്നുണ്ട് . അതേസമയം, സമ്മേളനം ചേർന്നാലും ഇല്ലെങ്കിലും നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കർഷകസംഘടനകൾ വ്യക്തമാക്കി. . കേന്ദ്രമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ പാർലമെന്ററികാര്യ മന്ത്രിതല സമിതി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.ഇതിനിടെ, ചൊവ്വാഴ്ച ആഹ്വാനം ചെയ്തിട്ടുള്ള ഭാരത് ബന്ദ് പൂർണമാക്കാനാണ് സംഘടനകളുടെ ആലോചന. രാജ്യത്തെ ദേശീയ പാതകൾ എല്ലാം ഉപരോധിക്കാനാണ് നീക്കം. ഇടതുപാർട്ടികൾക്ക് പിന്നാലെ കോൺഗ്രസും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു.
ഭാരത്ബന്ദിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കർഷകർ ഡൽഹിയിലേക്ക് മാർച്ച് ചെയ്യുന്ന പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചു. ഹരിയാനയിൽ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയെ ബഹിഷ്ക്കരിക്കാൻ ഒരു വിഭാഗം കർഷക സംഘടനകൾ തീരുമാനിച്ചു .നിലപാടിൽ അണുവിട വ്യതിചലിക്കാൻ തയാറല്ലെന്നാണ് കർഷക സംഘടനകളുടെ നിലപാട്.