ഉടുമ്പൻചോലയിലെ കള്ളവോട്ട് ആരോപണത്തിൽ സ്ട്രോങ് റൂം ഉടൻ തുറക്കേണ്ടന്ന് തീരുമാനം.
ഉടുമ്പൻചോലയിലെ 66 , 69 ബൂത്തുകളിൽ സിപിഎം പ്രവർത്തകനായ രഞ്ചിത്ത് ‘വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് കള്ളവോട്ട് രേഖ നടുത്തിയെന്ന സിസി പ്രസിഡന്റിന്റെ പരാതിൽ തെരഞ്ഞെടുപ്പ് രേഖകൾ പരിശോധിക്കുന്നത് സംന്ധിച്ച തീരുമാനത്തിനാണ് കളകടർ ബൂത്ത് ഏജൻറുമാരുടെ യോഗം വിളിച്ചത്.
ഇടുക്കി ഉടുമ്പൻചോലയിലെ കള്ളവോട്ട് ആരോപണത്തിൽ സ്ട്രോങ് റൂം ഉടൻ തുറക്കേണ്ടന്ന് തീരുമാനം. തെരഞ്ഞെടുപ്പ് രേഖകൾ വോട്ടെണ്ണൽ ദിനത്തിൽ പരിശോധിക്കാമെന്ന് കളകടർ വിളിച്ച ബൂത്ത് ഏജന്റുമാരുടെ യോഗത്തിൽ തീരുമാനമായി. കോതമംഗലത്തും കള്ളവോട്ട് നടന്നെന്ന ആരോപണവുമായി സിപിഎം രംഗത്ത്.
ഉടുമ്പൻചോലയിലെ 66 , 69 ബൂത്തുകളിൽ സിപിഎം പ്രവർത്തകനായ രഞ്ചിത്ത് ‘വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് കള്ളവോട്ട് രേഖ നടുത്തിയെന്ന സിസി പ്രസിഡന്റിന്റെ പരാതിൽ തെരഞ്ഞെടുപ്പ് രേഖകൾ പരിശോധിക്കുന്നത് സംന്ധിച്ച തീരുമാനത്തിനാണ് കളകടർ ബൂത്ത് ഏജൻറുമാരുടെ യോഗം വിളിച്ചത്. ആവശ്യമെങ്കിൽ സ്ട്രോങ് തുറന്ന് പരിശോധന നടത്താമെന്ന് കളകടർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ സ്ട്രോങ് റൂം ഉടൻ തുറക്കേണ്ടന്നും വോട്ടണ്ണൽ ദിനത്തിൽ തെരഞ്ഞെടുപ്പ് രജിസ്റ്റർ പരിരിശോധന നടത്താമെന്നും യോഗത്തിൽ തീരുമാനമായി.
കോതമംഗലത്തും സമാന രീതിയിൽ കള്ളവോട്ട് രേവപ്പെടുത്തിയതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് കളകടർ അറിയിച്ചു. അനിൽ നായർ എന്നയാൾ106 , 108 ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തിയതായാണ് സി.പിഎം പ്രവർത്തകന്റെ പരാതി.
രണ്ടു പരാതികളും വോട്ടെണ്ണൽ ദിനത്തിൽ പരിശോധിക്കും. കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ ഉണ്ടാക്കുമെന്നും ജില്ല കളക്ടർ അറിയിച്ചു.