ആലപ്പുഴ, മാവേലിക്കര ലോക്‌സഭാ മണ്ഡലങ്ങളിലും കള്ളവോട്ട് നടന്നതായി പരാതി.
ആലപ്പുഴ മണ്ഡലത്തില്‍, സിപിഐ നേതാവും കായംകുളം നഗരസഭാ കൗണ്‍സിലറുമായ ജലീല്‍ എസ്. പെരുമ്പളത്ത് രണ്ടു ബൂത്തുകളില്‍ വോട്ട് ചെയ്‌തെന്നാണ് പരാതി.
ആലപ്പുഴ: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്തെന്ന ആരോപണത്തിനു പിന്നാലെ ആലപ്പുഴ, മാവേലിക്കര ലോക്‌സഭാ മണ്ഡലങ്ങളിലും കള്ളവോട്ട് നടന്നതായി പരാതി. ആലപ്പുഴ മണ്ഡലത്തില്‍, സിപിഐ നേതാവും കായംകുളം നഗരസഭാ കൗണ്‍സിലറുമായ ജലീല്‍ എസ്. പെരുമ്പളത്ത് രണ്ടു ബൂത്തുകളില്‍ വോട്ട് ചെയ്‌തെന്നാണ് പരാതി. ഈ പരാതിയില്‍ റിട്ടേണിങ് ഓഫിസര്‍മാര്‍ ഇന്ന് പൊലീസിനു റിപ്പോര്‍ട്ട് കൈമാറും. ഒന്നാംകുറ്റി നെല്ല് ഗവേഷണ കേന്ദ്രത്തിലെ 89ാം നമ്പര്‍ ബൂത്തില്‍ 800ാം ക്രമനമ്പരിലും കൊയ്പ്പള്ളി കാരാഴ്മ സ്‌കൂളിലെ 82ാം നമ്പര്‍ ബൂത്തില്‍ 636 -ാം ക്രമ നമ്പരിലും ജലീല്‍ വോട്ട് ചെയ്‌തെന്നാണ് യു.ഡി.എഫ് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്.
മാവേലിക്കര മണ്ഡലത്തിലെ കുറത്തികാട് സെന്റ് ജോണ്‍സ് എംഎസ്സി യുപിഎസിലെ 77ാം നമ്പര്‍ ബൂത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തക കള്ളവോട്ട് ചെയ്‌തെന്നും യു.ഡു.എഫ് ആരോപിക്കുന്നു. സി.പി.എം പ്രാദേശിക നേതാവിന്റെ, വിദേശത്തുള്ള മകളുടെ വോട്ടാണ് എസ്.എഫ്.ഐ പ്രവര്‍ത്തക ചെയ്തത്. ഇതിനെതിരെയും പരാതി നല്‍കിയതായി നേതാക്കള്‍ അറിയിച്ചു.
കാസര്‍കോട് മണ്ഡലത്തിലെ കല്യാശേരിയില്‍ കള്ളവോട്ട് നടന്നെന്ന പരാതിയില്‍ കണ്ണൂര്‍ കലക്ടര്‍ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. പിലാത്തറ എയുപി സ്‌കൂളിലെ 19ാം ബൂത്തില്‍ ആറ് പേര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.