രണ്ടാം ഭാര്യയുടെ മകനെ പൊള്ളലേൽപ്പിച്ചകേസിൽ തെളിവെടുക്കുന്നതിനിടയിൽ ഇടുക്കിയിൽ 12 ലക്ഷത്തിലേറെ രൂപയുടെ കള്ളനോട്ട് പിടികൂടി; അറസ്റ്റിലായത് മുൻ സ്കൂൾ മാനേജർ

അലമാരയിലും സൂക്ഷിച്ചിരുന്ന 15900 രൂപയുടെ കള്ളനോട്ടു കണ്ടെടുത്തത്.തുടർന്നുള്ള ചോദ്യം ചെയ്യലിൽ വാഗമണിലും, തേക്കടിയിലും വാടകക്കെടുത്തു നടത്തുന്ന ഹോം സ്റ്റേകളെ കുറിച്ച് വിവരം ലഭിച്ചു. തുടർന്നു നടത്തിയ റെയ്ഡിൽ തേക്കടിയിൽ നിന്ന് പ്രിന്ററും, വാഗമണ്ണിൽ നിന്നും 12,42,100 രൂപയുടെ കള്ളനോട്ടും കണ്ടെടുത്തു.2000, 500, 200, 100 രൂപയുടെ നോട്ടുകളാണ് കണ്ടെടുത്തത്

0

ഉപ്പുതറ :12 ലക്ഷത്തിലേറെ രൂപയുടെ കള്ളനോട്ട് കണ്ടെടുത്ത സംഭവത്തിൽ ഇടുക്കിയിലെ മുൻ സ്കൂൾ മനേജർ അറസ്റ്റിലായികൊല്ലം വരാലഴികത്ത് ഹനീഫ് ഷിറോസി(33)നെയാണ് ഉപ്പുതറ പോലീസ് അറസ്റ്റു ചെയ്തത്.രണ്ടാം ഭാര്യയുടെ അഞ്ചര വയസ്സുള്ള മകനെ ചട്ടുകം പൊള്ളിച്ച കേസിൽ പിടിയിലായ ഇയാളെ മാട്ടുതാവളത്തെ വീട്ടിലെത്തിച്ചു മഹസർ തയ്യാറാക്കുന്നതിനിടെയാണ് കള്ളനോട്ട് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.തുടർന്നുള്ള പരിശോധനയിൽ കട്ടിലിനടിയിലും, അലമാരയിലും സൂക്ഷിച്ചിരുന്ന 15900 രൂപയുടെ കള്ളനോട്ടു കണ്ടെടുത്തത്.തുടർന്നുള്ള ചോദ്യം ചെയ്യലിൽ വാഗമണിലും, തേക്കടിയിലും വാടകക്കെടുത്തു നടത്തുന്ന ഹോം സ്റ്റേകളെ കുറിച്ച് വിവരം ലഭിച്ചു. തുടർന്നു നടത്തിയ റെയ്ഡിൽ തേക്കടിയിൽ നിന്ന് പ്രിന്ററും, വാഗമണ്ണിൽ നിന്നും 12,42,100 രൂപയുടെ കള്ളനോട്ടും കണ്ടെടുത്തു.2000, 500, 200, 100 രൂപയുടെ നോട്ടുകളാണ് കണ്ടെടുത്തത്.

കൊല്ലം, തടിക്കാട് കുടുംബവക ട്രസ്റ്റിന്റെ കീഴിലുള്ള എ.കെ.എം.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ മാനേജരായിരിക്കെ ഒന്നാം ഭാര്യയുമായി ഉണ്ടായ അവകാശ തർക്കത്തെ തുടർന്ന് 2019 ൽ മട്ടുതാവളത്ത് ഒന്നര ഏക്കർ സ്ഥലം വാങ്ങി ഒറ്റപ്പാലം സ്വദേശിനിയായ മറ്റൊരു സ്ത്രീയുമായി താമസം തുടങ്ങി. ഈ സമയത്താണ് രണ്ടാം ഭാര്യയുടെ മകനെ മർദ്ദിക്കുകയും, ചട്ടുകം കൊണ്ട് ശരീരം പൊള്ളിക്കുകയും ചെയ്തത്. കുറേ നാൾ കഴിഞ്ഞ് പിണങ്ങിപ്പോയ രണ്ടാം ഭാര്യയാണ് കുട്ടിയെ പൊള്ളിച്ചതിന് ഒറ്റപ്പാലം പോലീസിൽ പരാതി നൽകിയത്. കേസ് ഉപ്പുതറ പോലീസിനു കൈമാറിയതറിഞ്ഞ് ഇയാൾ രക്ഷപ്പെട്ട് പല സ്ഥലങ്ങളിലായി കറങ്ങി നടന്നു വീട്ടിലെത്തിയ വിവരമറിഞ്ഞ പോലീസ് ചൊവ്വാഴ്ച്ച ഇയാളെ കസ്റ്റഡിയിലെടുത്തു. തുടർന്നാണ് കള്ളനോട്ട് കണ്ടെടുത്തതും, അറസ്റ്റ് ചെയ്തതും. നോട്ട് എവിടെയൊക്കെ വിപണനം നടത്തിയെന്നും ,കൂടുതൽ പ്രതികൾ ഉണ്ടോയെന്നും പോലീസ്
അന്വേഷിക്കുന്നുണ്ട്. കട്ടപ്പന ഡി.വൈ.എസ്.പി. എൻ.സി.രാജ് മോഹൻ, ഉപ്പുതറ സി.ഐ.എസ്.എം.റിയാസ്, എസ്.ഐ.മാരായ ചാർളി തോമസ്, സിബി.എൻ.തങ്കപ്പൻ, എ.എസ്.ഐ. മാരായ പി.എൻ.ദിനേശ്, പി.എച്ച്.ഹനീഷ്, എസ്.സി.പി.ഒ.ഐബി ഏബ്രഹാം, സി.പി.ഒ.മാരായ ശരണ്യമോൾ പ്രസാദ്, പി.എസ്. പ്രവീൺ എന്നിവരാണ് കേസ് അന്വേഷിച്ചത്.പ്രതിയെ കട്ടപ്പന കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.

You might also like

-