ഫേസ്ബുക്ക് ഞങ്ങളുടെ പേരും ഉപജീവനവും അപഹരിച്ചു! ഫേസ് ബുക്കിനെതിരെ കോടതിയെ സമിപിച്ച് ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന “മെറ്റാ” കമ്പനി
ഒക്‌ടോബർ 28 നാണ് ഫേസ്ബുക്ക് മാതൃ കമ്പനിക്ക് പുതിയ പേര് സ്വീകരിച്ചത് ഒന്നും പറയുകയുയും മറ്റൊന്ന് ചെയ്യുന്ന കമ്പനിയെന്ന നിലയിൽ ഫേസ്ബുക്കിന്റെ പ്രവൃത്തിയിൽ തങ്ങൾക്ക് അതിശയമില്ലെന്നും സ്‌കൂളിക് പറഞ്ഞു.
ചിക്കാഗോ :മെറ്റയെന്ന് മാതൃകമ്പനിയുടെ പേര് മാറ്റിയ ഫേസ്ബുക്ക് തങ്ങളുടെ പേര് മോഷ്ടിച്ചെന്ന് കാണിച്ച് ടെക് കമ്പനി കോടതിയിയെ സമീപിച്ചത് . മെറ്റയെന്ന തങ്ങളുടെ കമ്പനിയെ പണം കൊടുത്ത് വാങ്ങാനാകാതിരുന്ന ഫേസ്ബുക്ക് മാധ്യമങ്ങളിലൂടെ തങ്ങളെ തമസ്‌കരിക്കാൻ ശ്രമിക്കുകയാണെന്ന് മെറ്റ കമ്പനിയുടെ സ്ഥാപകൻ നാറ്റെ സ്‌കൂലിക് അവകാശപ്പെട്ടു. ഒക്‌ടോബർ 28 നാണ് ഫേസ്ബുക്ക് മാതൃ കമ്പനിക്ക് പുതിയ പേര് സ്വീകരിച്ചത് ഒന്നും പറയുകയുയും മറ്റൊന്ന് ചെയ്യുന്ന കമ്പനിയെന്ന നിലയിൽ ഫേസ്ബുക്കിന്റെ പ്രവൃത്തിയിൽ തങ്ങൾക്ക് അതിശയമില്ലെന്നും സ്‌കൂളിക് പറഞ്ഞു. സംഭവത്തിൽ ഫേസ്ബുക്കിനെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. മെറ്റ കമ്പനിയുടെ ആരോപണത്തിൽ ഇതുവരെ ഫേസ്പ്ര ബുക്ക് പ്രതികരിച്ചിട്ടില്ല.