BREAKING NEWS .LIVE UPDATES ..വിജയം ഉറപ്പിച്ച് ആര്യാടൻ ഷൗക്കത്ത് ….നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ക്ലിക്ക് ചെയ്യൂ ,…

നിലമ്പൂരിൻ്റെ എംഎൽഎ ആരെന്നറിയാൻ വോട്ടെണ്ണൽ രാവിലെ 8 മണി മുതൽ.

LIVE UPDATES…

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു .

ഭൂരിപക്ഷം 11005 പിന്നിട്ടു

നിലമ്പൂരിൽ 19 റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോൾ 11005 വോട്ട് ഭൂരിപക്ഷം നേടി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

വോട്ട് നില ഇങ്ങനെ

എൽഡിഎഫ് 65661
യുഡിഎഫ് 76666
അൻവർ 19593
ബിജെപി 7593
ലീഡ് 11005

 

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജയം ഉറപ്പിച്ച് യുഡിഎഫ്. ഏറ്റവും 18ാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. 17 റൗണ്ടുകളിലെ വോട്ട് നില ഇങ്ങനെ

എൽഡിഎഫ് 59140
യുഡിഎഫ് 69932
അൻവർ 17873
ബിജെപി 7593
ലീഡ് 10792

കേരളത്തിലെ ജനങ്ങൾ ഇടതു സർക്കാറിന് ഷോക്ക് ട്രീറ്റ്‌മെന്റ് നൽകി എ കെ ആന്റണി

 

ഇടത് ഭരണത്തിനെതിരായ ജനവിധി- ആര്യാടന്‍ ഷൗക്കത്ത്‌
പിണറായി വിജയന്‍ സർക്കാരിനെതിരെയുള്ള ജനരോഷം നിലമ്പൂരിലെ ജനങ്ങള്‍ ഏറ്റെടുത്തുവെന്ന് ആര്യാടന്‍ ഷൗക്കത്ത്‌. മാത്രമല്ല 9 വർഷമായി നിലമ്പൂർ ഏറ്റ അവഗണനയ്‌ക്കെതിരെയുള്ള ജനങ്ങളുടെ പ്രതികരണവും പ്രതിഷേധവുമാണ് തന്റെ വിജയം. വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങള്‍ക്കും ഒപ്പം നിന്ന നേതാക്കള്‍ക്കും നന്ദി അറിയിച്ച് ആര്യാടന്‍ ഷൗക്കത്ത്‌.

മുഖ്യമന്ത്രി രാജിവെക്കണമെന്ന് ചെന്നിത്തല
ഉജ്വലമായ വിജയം നൽകിയ നിലമ്പൂരിലെ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. പിണറായി വിജയൻ രാജിവച്ച് ഒഴിയുകയാണ് വേണ്ടത്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിൽ ഞങ്ങളുടെ സീറ്റ് ഞങ്ങൾ നിലനിർത്തി. ഇവിടെ നിലമ്പൂരിലെ സീറ്റ് ഞങ്ങൾ തിരിച്ചു പിടിച്ചു. ശക്തമായ ഭരണവിരുദ്ധ വികാരം നിലമ്പൂരിൽ ഉണ്ടായി. സർക്കാരിനെതിരായ അതിശക്തമായ വികാരത്തിൻറെ കുത്തൊഴുക്കാണ് കാണാൻ സാധിച്ചത്.

വോട്ടെണ്ണൽ 15ാം റൗണ്ടിൽ; യുഡിഎഫ് ലീഡ് 10000 കടന്നു; എൽഡിഎഫ് പ്രതീക്ഷ അവസാനിച്ചു
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജയമുറപ്പിച്ച് യുഡിഎഫ്.

എൽഡിഎഫ് – 47705

യുഡിഎഫ് – 58208

പിവി അൻവർ – 14994

എൻഡിഎ – 6364

ലീഡ്: 10,503

വോട്ടെണ്ണൽ 13ാം റൗണ്ടിൽ; യുഡിഎഫ് ലീഡ് 8000 കടന്നു; എൽഡിഎഫ് പ്രതീക്ഷ മങ്ങി; കരുത്തനായി അൻവർ
അൻവർ 13573
ബിജെപി 5452
ലീഡ് 8138

12ാം റൗണ്ടിലും ഷൗക്കത്ത്
നിലമ്പൂർ നഗരസഭയിലും മുന്നേറ്റം തുടർന്ന് ആര്യാടൻ ഷൗക്കത്ത്. 12ാം റൗണ്ടിൽ എണ്ണിയ ആദ്യ ബൂത്തുകളിലും ലീഡ് ഷൗക്കത്തിന് തന്നെയാണ്.

എൽഡിഎഫ് 40593
യുഡിഎഫ് 48679
അൻവർ 13573
ബിജെപി 5452
ലീഡ് 8138

ഭരണ വിരുദ്ധ വികാരം വോട്ടായി പി കെ കുഞ്ഞാലികുട്ടി

ലീഡ് 7216
പതിനൊന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥിയെ വ്യക്തമായ ഭൂരിപക്ഷത്തിൽ പിന്നിലാക്കി യുഡിഎഫ്. ഏഴായിരത്തിനടുത്ത് വോട്ട് ഭൂരിപക്ഷമാണ് യുഡിഎഫിന്.

ആര്യാടൻ ഷൗക്കത്ത്-4316
എം സ്വരാജ്-3887
പതിനൊന്നാം റൗണ്ടിൽ ആര്യാടൻ ഷൗക്കത്തിൻ്റെ ലീഡ്- 429

എൽഡിഎഫ് 37077
യുഡിഎഫ് 44293
അൻവർ 12764
ബിജെപി 5066
ലീഡ് 7216

ഇതുവരെ എണ്ണിയ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ലീഡ് നേടി.,എൽഡിഎഫ് പ്രതീക്ഷകൾക്ക് കാര്യമായി മങ്ങലേറ്റു.

എൽഡിഎഫ് 33166

യുഡിഎഫ് 39669

അൻവർ 11466

ബിജെപി 4534

ലീഡ് 6503.

ലീഡ് നില ആറായിരം കടന്നു
ഇതുവരെ എണ്ണിയ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ലീഡ് നേടിയതോടെ എൽഡിഎഫ് പ്രതീക്ഷകൾക്ക് കാര്യമായി മങ്ങലേറ്റു.

എൽഡിഎഫ് 33166

യുഡിഎഫ് 39669

അൻവർ 11466

ബിജെപി 4534

ലീഡ് 6503

പിണറായിസത്തിനെതിരായ വോട്ടാണ് പിടിച്ചത് പി വി അൻവർ
എൽ ഡി ഫ് ന്റെ വോട്ടാണ് പിടിച്ചത്
കേരളത്തിലെ 103 സ്വതന്ത്ര കർഷകരെയും സംഘടിപ്പിച്ചു 2026 തെരഞ്ഞെടുപ്പിനെ നേരിടും

നിലമ്പൂരിൽ താൻ പിടിച്ചത് സിപിഎം വോട്ടെന്ന് അൻവർ. 11466 വോട്ടാണ് പത്താം റൗണ്ട് പൂർത്തിയായപ്പോൾ അൻവർ നേടിയിരിക്കുന്നത്”ഞാന്‍ പറയുന്ന പിണറായിസം കേരളം മുഴുവന്‍ നിലനില്‍ക്കുകയാണ്. മലയോര വിഷയം 63 മണ്ഡലങ്ങളില്‍ സജീവമാണ്. വന്യജീവി വിഷയത്തില്‍ പരിഹാരമുണ്ടാക്കാതെ 2026ല്‍ എളുപ്പത്തില്‍ സർക്കാർ രൂപീകരിക്കാമെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അത് നടക്കില്ല. മലയോര മേഖലയിലെ മുഴുവന്‍ കർഷക സംഘടനകളേയും കൂട്ടി ശക്തമായ ഇടപെടല്‍ നടത്തും. ശക്തമായ നിലപാട് സ്വീകരിച്ചാല്‍ യുഡിഎഫിന് ഒപ്പം. അല്ലെങ്കില്‍, ഇവിടെ ഒരു ജനകീയ മൂന്നാം മുന്നണിയായി ഈ വിഷയം ഉയർത്തിക്കാട്ടി മുന്നോട്ട് പോകും. കണ്ണടച്ച് ഇരുട്ടാക്കുന്നതിന് പകരം കണ്ണ് തുറന്ന് കാണാന്‍ യുഡിഎഫ് നേതൃത്വം തയ്യാറായാല്‍ എല്ലാവർക്കും നല്ലത്,” അന്‍വർ പറഞ്ഞു.

പിണറായിസത്തിനെതിരായ വോട്ടാണ് പിടിച്ചത് പി വി അൻവർ
എൽ ഡി ഫ് ന്റെ വോട്ടാണ് പിടിച്ചത്

യുഡിഫ് ലീഡ്ആര്യാടൻ ഷൗക്കത്ത്- 5428

നിലമ്പൂർ വോട്ടെണ്ണൽ 10ാം റൗണ്ടിൽ; യുഡിഎഫ് ലീഡ് അയ്യായിരം കടന്നു; എൽഡിഎഫ് പ്രതീക്ഷ മങ്ങുന്നു; കരുത്തൻ അൻവർ

സ്വന്തം പഞ്ചായത്തിൽ സ്വരാജിന് 146 വോട്ടിൻ്റെ ലീഡ് മാത്രമാണ് സ്വരാജിന് നേടാനായത്

ഒൻപതാം റൗണ്ടിൽ പ്രതീക്ഷിച്ച മുന്നേറ്റം എൽഡിഎഫിഇല്ല .

ഒൻപതാം റൗണ്ടിൽ സ്വരാജിന് നേരിയ ലീഡ്

  • ആര്യാടൻ ഷൗക്കത്ത്- 3407
  • എം സ്വരാജ്-3614
  • ഒൻപതാം റൗണ്ടിൽ സ്വരാജിൻ്റെ ലീഡ് 207 വോട്ട്

പോത്തുകല്ല് പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. നേരിയ മുൻതൂക്കം സ്വരാജിനാണ്. 146 വോട്ടിൻ്റെ ലീഡാണ് ഒൻപതാം റൗണ്ടിൽ സ്വരാജ് നേടിയത്. ആയിരം വോട്ട് ലീഡ് പ്രതീക്ഷിച്ച സ്ഥലത്താണ് വെറും 146 വോട്ടിൻ്റെ ലീഡ് നേടിയത്. ആകെ ലീഡ് നിലയിൽ ഇപ്പോഴും ഷൗക്കത്ത് മുന്നിലാണ്. അയ്യായിരത്തിലേറെ ലീഡ് ഷൗക്കത്തിനുണ്ട്.

പി വി അൻവറിനു മുന്നിൽ വാതിൽ അടക്കുനില്ല കെ പി സി സി പ്രസിഡണ്ട് സണ്ണി ജോസഫ്

ഏഴാം റൗണ്ടിലെ വോട്ട് നില

ആര്യാടൻ ഷൗക്കത്ത്- 4115
എം സ്വരാജ്-3743

നിലമ്പൂരിൽ ഒൻപതാം റൗണ്ട് വോട്ടെണ്ണൽ തുടങ്ങി.

ആര്യാടൻ ഷൗക്കത്ത് 5618 വോട്ടാണ് നിലവിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ലീഡ്. എന്നാൽ പതിനായിരത്തിലേറെ വോട്ട് പിവി അൻവർ നേടിയിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് എം സ്വരാജാണ്.

യുഡിഫ് വോട്ടുകൾ നഷ്ടപെട്ടത് പരിശോധിക്കും കെ പി സി സി പ്രസിഡണ്ട് സണ്ണി ജോസഫ് 

അന്‍വറിന്റെ യുഡിഎഫ് പ്രവേശത്തിലേക്ക് സൂചന നല്‍കി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. “സർക്കാരിനെതിരെ ശക്തമായ കാര്യങ്ങള്‍ ഉന്നയിച്ചാണ് അന്‍വർ രാജിവെച്ചത്. അദ്ദേഹത്തിന് ജനങ്ങള്‍ക്കിടയില്‍ ബന്ധങ്ങളുണ്ടെന്ന് വോട്ടിലൂടെ തെളിയിച്ചു. ഇത്രയും വോട്ട് കിട്ടുന്ന ആളെ തള്ളാന്‍ പറ്റില്ലല്ലോ,” സണ്ണി ജോസഫ് പറഞ്ഞു.

അന്‍വറിന്റെ യുഡിഎഫ് പ്രവേശനംം താന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ലെന്ന് കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. “അന്‍വറിനെ തള്ളുമോ കൊള്ളുമോ എന്ന് ആലോചിച്ച് തീരുമാനിക്കും. അടഞ്ഞ വാതില്‍ വേണമെങ്കില്‍ തുറക്കാം. പിന്നെന്തിനാ താക്കോല്‍? THAT WE WILL DISCUSS AND DECIDE…,” കെപിസിസി അധ്യക്ഷന്‍ കൂട്ടിച്ചേർത്തു

യുഡിഫ് ലീഡ് – 5574

അൻവർ 10000 കടന്നു

പ്രതീക്ഷ മങ്ങി എല്‍ഡിഎഫ്!
എല്‍ഡിഎഫിന്റെ തിരിച്ചുവരവിന് സാധ്യത കുറയുന്നു. ഇനി ഒരു തിരിച്ചുവരവിന് പോത്തുകല്ലിൽ വമ്പൻ ലീഡ് വേണ്ടി വരും. അതിന് സാധ്യത കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്

ഏഴ് റൗണ്ട് കഴിഞ്ഞപ്പോൾ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ 7 റൗണ്ട് കഴിഞ്ഞപ്പോൾ

എൽഡിഎഫ് 23188

യുഡിഎഫ് 28344

അൻവർ 8961

ബിജെപി 3317

ലീഡ് 5156

എട്ടാം റൗണ്ടിൽ എൽഡിഎഫിന് പ്രതീക്ഷിച്ച മുന്നേറ്റമില്ല

ആര്യാടൻ ഷൗക്കത്ത്- 4115
എം സ്വരാജ്-3743
14 ശതമാനത്തോളം വോട്ട് നേടി സാന്നിധ്യമറിയിച്ച് അൻവർ‌

നിലമ്പൂർ വോട്ടെണ്ണൽ 7ാം റൗണ്ട് എണ്ണുന്നു; യുഡിഎഫ് ക്യാംപിൽ ആവേശം;5348 കടന്ന് ലീഡ്; എൽഡിഎഫ് പ്രതീക്ഷ മങ്ങുന്നു

ആറാം റൗണ്ട് പുരോഗമിക്കുമ്പോൾ ലീഡുയർത്തി യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്.5200

യുഡിഎഫ്, 5036 കടന്ന് ലീഡ്; എൽഡിഎഫ് പ്രതീക്ഷ മങ്ങുന്നു; കരുത്തോടെ അൻവർ

നിലമ്പൂർ വോട്ടെണ്ണൽ 6ാം റൗണ്ട്; യുഡിഎഫ് മുന്നിൽ 4816

നിലമ്പൂർ വോട്ടെണ്ണൽ 6ാം റൗണ്ട്; യുഡിഎഫ് മുന്നിൽ 4434

നിലമ്പൂർ വോട്ടെണ്ണൽ 6ാം റൗണ്ട്; യുഡിഎഫ് മുന്നിൽ

ഷൗക്കത്തിൻ്റെ ലീഡ് ലീഡ് 4073 കടന്നു

നാലാം റൗണ്ടിലെ വോട്ട് നില

ആര്യാടൻ ഷൗക്കത്ത് (INC)- 4225
സ്വരാജ് (CPM)- 3388
പി വി അൻവർ – 1420
മോഹൻ ജോർജ് BJP – 338
ആര്യാടൻ ഷൗക്കത്തിന് 837 വോട്ടിൻ്റെ ലീഡ്

ഷൗക്കത്തിൻ്റെ ലീഡ് ലീഡ് 4073 കടന്നു

അഞ്ചാം റൗണ്ടിൽ  അൻവർ 6636

അഞ്ചാം റൗണ്ടിൽ

അഞ്ചാം റൗണ്ടിൽ എണ്ണേണ്ട ഒൻപതാം നമ്പർ ബൂത്തിലെ വോട്ടെണ്ണിയില്ല. യന്ത്രത്തകരാറാണ് വോട്ട് എണ്ണാതിരിക്കാൻ കാരണം. യുഡിഎഫ് പ്രതീക്ഷിച്ച ലീഡ് നിലയിലേക്ക് ആര്യാടൻ ഷൗക്കത്ത് എത്തിയിരിക്കുന്നു. 3771 വോട്ട് ലീഡാണ് യുഡിഎഫിനുള്ളത്.

എൽഡിഎഫ് 16078

യുഡിഎഫ് 19849

അൻവർ 6636

ബിജെപി 2271

ലീഡ് 3771

യുഡിഫ് ലീഡ് 3000 കടന്നു

ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചുവെന്ന് സാദിഖലി ശിഹാബ് തങ്ങൾ

ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചുവെന്നും മറ്റൊന്നും ഏശിയില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍

നാലാം റൗണ്ടിൽ എണ്ണുന്നത് വഴിക്കടവിലെ അവസാന 4 ബൂത്തുകളും മൂത്തേടം പഞ്ചായത്തിലെ 10 ബൂത്തുകളും

മൂന്നാം റൗണ്ടിൽ പ്രതീക്ഷിച്ച മുന്നേറ്റമില്ലാതെ യുഡിഎഫ്

ആര്യാടൻ ഷൗക്കത്ത് (INC)- 3427
സ്വരാജ് (CPM)- 3197
പി വി അൻവർ – 1253
മോഹൻ ജോർജ് BJP – 357
ആര്യാടൻ ഷൗക്കത്തിന് 230 വോട്ടിൻ്റെ ലീഡ്

ഷൗക്കത്തിൻ്റെ ലീഡ്

ലീഡ് 2376

ഒറ്റയാൾ പോരാട്ടം അൻവർ 5539

ലീഡ് 2290
ഷൗക്കത്തിൻ്റെ ലീഡ് 2290 ആയി ഉയർന്നു. വഴിക്കടവ് പഞ്ചായത്തിൽ സിപിഎം കണക്ക് കൂട്ടിയതിനേക്കാൾ ചുരുങ്ങിയത് 350 വോട്ട് ലീഡ് യുഡിഎഫ് അധികം പിടിച്ചിട്ടുണ്ട്.

എൽഡിഎഫ് 13045

യുഡിഎഫ് 15335

അൻവർ 5539

ബിജെപി 1902

ലീഡ് 2290

ആര്യാടൻ ഷൗക്കത്ത് ലീഡുയർത്തുന്നു  ലീഡ്  2290

ഷൗക്കത്തിൻ്റെ ലീഡ് 2290 ആയി ഉയർന്നു. വഴിക്കടവ് പഞ്ചായത്തിൽ സിപിഎം കണക്ക് കൂട്ടിയതിനേക്കാൾ ചുരുങ്ങിയത് 350 വോട്ട് ലീഡ് യുഡിഎഫ് അധികം പിടിച്ചിട്ടുണ്ട്. പക്ഷേ ലീഡ് 1500 ആണെങ്കിലും പേടിക്കാൻ ഇല്ലെന്നതായിരുന്നു തുടക്കം മുതൽ എൽഡിഎഫ് പറഞ്ഞു കൊണ്ടിരുന്നത്.

നിലമ്പൂർ വോട്ടെണ്ണൽ 4ാം റൗണ്ട്; യുഡിഎഫ് മുന്നിൽ, ലീഡ് 1725; വോട്ട് ചോർത്തി അൻവർ, എൽഡിഎഫിന് പ്രതീക്ഷ

തണ്ണിക്കടവിൽ കരുത്തുകാട്ടി അൻവർ
തണ്ണിക്കടവിലെ ആദ്യ ബൂത്തിൽ എൽഡിഎഫിനെക്കാൾ വോട്ട് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി.വി. അൻവർ നേടി. പി.വി. അൻവറിന്റെ വീട്ടിൽ ആഹ്ളാദ പ്രകടനങ്ങൾ നടക്കുന്നുണ്ട്.

എം. സ്വരാജ് – 128

പി.വി. അൻവർ – 153

ആര്യാടൻ ഷൗക്കത്ത് ലീഡുയർത്തുന്നു  ലീഡ് 1725

ഒറ്റയാൾ പോരാട്ടം 4119 വോട്ട് പിടിച്ച് പി വി അൻവർ

ആര്യാടൻ ഷൗക്കത്ത് ലീഡുയർത്തുന്നു  ലീഡ് 1453

മൂന്നാം റൗണ്ട് വോട്ടെണ്ണൽ അവസാനിച്ചു
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആകെ 19 റൗണ്ടാണ് വോട്ടെണ്ണുന്നത്. അതിൽ ആദ്യ മൂന്ന് റൗണ്ട് വോട്ടുകൾ എണ്ണക്കഴിഞ്ഞു. അപ്പോൾ യുഡിഎഫിൻ്റെ ലീഡ് 1453 ആണ്. അൻവർ ചോർത്തിയത് യുഡിഎഫ് വോട്ടുകളെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. എൽഡിഎഫ് വോട്ടുകളിൽ കാര്യമായ ചോർച്ചയില്ലെന്നാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്.

എൽഡിഎഫ് 9657

യുഡിഎഫ് 11110

അൻവർ 4119

ബിജെപി 1464

ലീഡ് 1453

മൂന്നാം റൗണ്ട് വോട്ടെണ്ണൽ ആരംഭിച്ചു

എൻ ഡി എ നാലാം സ്ഥാനത്ത്

ആര്യാടൻ ഷൗക്കത്ത് ലീഡുയർത്തുന്നു
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് ലീഡുയർത്തുകയാണ്. മൂന്നാം റൗണ്ടിലേക്ക് കടന്ന വോട്ടെണ്ണലിൽ 1368 വോട്ടിൻ്റെ ലീഡാണ് യുഡിഎഫ് മുന്നിൽ നിൽക്കുന്നത്.

രണ്ടാം റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ അൻവർ കുതിക്കുന്നു

അൻവർ 2866

രണ്ടാം റൗണ്ടിൽ യുഡിഎഫ് മുന്നിൽ
ആര്യാടൻ ഷൗക്കത്ത്- 4069
എം സ്വരാജ്-3249
പി വി അൻവ‍ർ‌-1278
അഡ്വ.മോഹൻ ജോ‍‍ർജ്-747

രണ്ടാം റൗണ്ട് കഴിഞ്ഞപ്പോഴുള്ള വോട്ട് നില

രണ്ടാം റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ

എൽഡിഎഫിന് 6440

യുഡിഎഫ് 7683

അൻവർ 2866

എൻഡിഎ 1117

കരുത്ത് കാട്ടി പിവി അൻവർ
നിലമ്പൂരിൽ ആദ്യ റൌണ്ടിൽ ഇഞ്ചോടിഞ്ച് പോരാട്ടം. യുഡിഎഫിന് മേൽക്കൈയുള്ള വഴിക്കടവിൽ കരുത്ത് കാട്ടി പിവി അൻവർ. ആദ്യ റൌണ്ടിൽ ആര്യാടൻ ഷൌക്കത്ത് ലീഡ് ചെയ്യുന്നുവെങ്കിലും യുഡിഎഫ് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായിട്ടില്ല. ആദ്യ റൌണ്ട് പൂർത്തിയാക്കുമ്പോൾ അൻവർ പിടിച്ച വോട്ടുകൾ യുഡിഎഫിന്റെ വോട്ട് ലീഡ് കുറക്കുകയാണ്.

ആദ്യ റൗണ്ടിൽ 1500ലേറെ വോട്ട് പിടിച്ച് പി വി അൻവ‍‍ർ‌
ആദ്യ റൗണ്ടിൽ യുഡിഎഫ് ശക്തി കേന്ദ്രങ്ങളിൽ എൽഡിഎഫിൻ്റെയും അൻവറിൻ്റെയും കടന്ന് കയറ്റം

ആദ്യ റൗണ്ടിൽ 1500ലേറെ വോട്ട് പിടിച്ച് പി വി അൻവ‍‍ർ‌

ആദ്യ റൗണ്ടിൽ എണ്ണിയ 14 ബൂത്തിൽ ആറിടത്ത് സ്വരാജിന് ലീഡ്

രണ്ടാം റൗണ്ട് വോട്ടെണ്ണൽ തുടങ്ങി

നിലമ്പൂരിൽ ആകെ പോൾ ചെയ്തത് 1,76,070 വോട്ടുകൾ
നിലമ്പൂരിൽ ആകെ വോട്ട് 2,32,057

ആകെ പോൾ ചെയ്ത വോട്ട് – 1,76,070

EVM വോട്ടുകൾ – 1,74,667

പോസ്റ്റൽ വോട്ടുകൾ – 1403

ആകെ പോളിങ് – 75.87 ശതമാനം

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ആദ്യ റൗണ്ടിൽ യുഡിഎഫിന് ലീഡ്
മോഹൻ ജോർജ് BJP – 401
ആര്യാടൻ ഷൗക്കത്ത് (INC)- 3614
സ്വരാജ് (CPM)- 3195
പി വി അൻവർ – 1588
ആര്യാടൻ ഷൗക്കത്തിന് 419 വോട്ടിൻ്റെ ലീഡ്

ഒടുവിലെ വിവരം അനുസരിച്ച്

യുഡിഎഫ് 3614

എൽഡിഎഫ് 3195

പിവി അൻവർ 1588

അൻവറിന് ആദ്യ റൗണ്ടിൽ പ്രതീക്ഷിച്ചതിലും കൂടുതൽ വോട്ട് ലഭിച്ചുവെന്നാണ് ഈ കണക്ക് വ്യക്തമാക്കുന്നത്

വോട്ടെണ്ണൽ തുടരുന്ന വഴിക്കടവ് പഞ്ചായത്തിൽ മുന്നേറ്റം തുടർന്ന് ആര്യാടൻ ഷൗക്കത്ത്.

ലീഡ് 724  ആര്യാടൻ ഷൗക്കത്ത്
പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ ലീഡ് 724ആയി ഉയർത്തി യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്

UDF ആര്യാടന്‍ ഷൗക്കത്ത്,452 വോട്ടുകൾ ലീഡ് ചെയ്യുന്നു

UDF ആര്യാടന്‍ ഷൗക്കത്ത്,382 വോട്ടുകൾ ലീഡ് ചെയ്യുന്നു

ആദ്യ ലീഡ് യു ഡി എഫ് ന്

UDF ആര്യാടന്‍ ഷൗക്കത്ത്,232 വോട്ടുകൾ ലീഡ് ചെയ്യുന്നു

ആദ്യ ലീഡ് യു ഡി എഫ് ന് 183  

UDF ആര്യാടന്‍ ഷൗക്കത്ത്,183 വോട്ടുകൾ ലീഡ് ചെയ്യുന്നു

 

പോസ്റ്റൽ വോട്ടുകൾ
UDF ആര്യാടന്‍ ഷൗക്കത്ത്,26 വോട്ടുകൾ ലീഡ് ചെയ്യുന്നു

തപാൽ വോട്ടുകൾ ഉടൻ എണ്ണും
തപാൽ വോട്ടുകൾ വോട്ടെണ്ണൽ ടേബിളുകളിൽ എത്തിച്ചു. പോസ്റ്റൽ വോട്ടുകളിലെ ലീഡ് നിലനിർത്താൻ ഇക്കുറിയും യുഡിഎഫിന് സാധിക്കുമോയെന്നതാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ആദ്യം ഉത്തരം ലഭിക്കുന്ന ചോദ്യങ്ങളിലൊന്ന്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 92 വോട്ട് ലീഡാണ് മണ്ഡലത്തിൽ പോസ്റ്റൽ ബാലറ്റുകളിൽ യു‍ഡിഎഫിന് ലഭിച്ചത്. 3982 പോസ്റ്റൽ വോട്ടുകളാണ് ഇത്തവണ എണ്ണാനുള്ളത്.

ആദ്യം വോട്ട് എണ്ണുന്നത് തണ്ണികടവ് ബൂത്തിൽ
ആകെ പോൾ ചെയ്ത വോട്ട് 667 വോട്ട്

വിജയം യുഡിഎഫിന് തന്നെ’; ആര്യാടൻ ഷൗക്കത്ത്
നിലമ്പൂരിൽ  വിജയം യുഡിഎഫിന് തന്നെയാണെന്ന് ആര്യാടൻ ഷൗക്കത്ത്. എല്ലാ പഞ്ചായത്തുകളിലും ന​ഗരസഭയിലും ഭൂരിപക്ഷം കിട്ടുമെന്നും അദേഹം വ്യക്തമാക്കി. പിവി അൻവറിനാണ് ആശങ്കയെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

വോട്ടെണ്ണലിനെ കുറിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

ആകെ 14 ടേബിൾ, 19 റൗണ്ട്: വോട്ടെണ്ണലിനെ കുറിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
ആകെ 19 റൗണ്ടിലായാണ് വോട്ടെണ്ണുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. 14 ടേബിളുകളിലായാണ് വോട്ടെണ്ണുന്നത്.

സ്രോങ് റൂം തുറന്നു

വോട്ടെണ്ണൽ കേന്ദ്ര തുറന്നു ഉദ്യോഗസ്ഥർ എത്തി.നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് വോട്ടിങ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോങ് റൂം തുറന്നു. ഇരട്ടപ്പൂട്ടിട്ട് പൂട്ടിയ മുറികളുടെ വാതിലുകൾക്ക് പുറമെ മരപ്പലക വെച്ച് ആണിയടിച്ച് അടച്ചുവെച്ചിരുന്നു. ഇന്ന് രാവിലെ ജില്ലാ കളക്ടറും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും അടക്കം വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചുങ്കത്തറ മർത്തോമ സ്ക‌ൂളിലെ മുറി തുറന്നത്.

ആദ്യമെണ്ണുന്നത് യുഡിഎഫ് ശക്തികേന്ദ്രമായ വഴിക്കടവ് പഞ്ചായത്തിൽ

അൻവറിന് സ്വാധീനമുള്ള ബൂത്തുകൾ; യുഡിഎഫിനും പ്രതീക്ഷ
വഴിക്കടവിലെ ആദ്യ നാല് ബൂത്തിൽ നിന്ന് 7000 വോട്ട് അൻവർ പ്രതീക്ഷിക്കുന്നു. ആദ്യ മൂന്ന് ബൂത്തിൽ 3000 വോട്ട് ഭൂരിപക്ഷമാണ് കോൺഗ്രസ് പ്രതീക്ഷ

രാവിലെ 7.30ന് സ്ട്രോങ് റൂം തുറക്കും.

14 ടേബിളുകളിലായി 19 റൗണ്ടായാണ് 263 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുക.

ആദ്യം വഴിക്കടവ് പഞ്ചായത്തിലെ ബൂത്തുകള്‍ ആണ്

ആദ്യം വഴിക്കടവ് പഞ്ചായത്തിലെ ബൂത്തുകള്‍ ആണ് എണ്ണുന്നത്. ഇവിടെ ലഭിക്കുന്ന വോട്ടുകളില്‍ നിന്നു തന്നെ ട്രെന്‍ഡ് വ്യക്തമാകും. വോട്ടെണ്ണലിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി ജില്ലാ ഭരണകൂടം

 

നിലമ്പൂരിൻ്റെ എംഎൽഎ ആരെന്നറിയാൻ വോട്ടെണ്ണൽ രാവിലെ 8 മണി മുതൽ. ആദ്യ സൂചനകൾ എട്ടരയോടെ പുറത്തുവരുമെന്നാണ് പ്രതീക്ഷ. തുടർ ഭരണം പ്രതീക്ഷിക്കുന്ന ഇടത് സർക്കാരിനും ഭരണവിരുദ്ധവികാരം വോട്ടായിമാറുമെന്ന പ്രചാരണവുമായി മുന്നോട്ട് പോയ യുഡിഎഫിനും ഫലം നിർണായകം. അൻവർ എത്ര വോട്ട് പിടിക്കുമെന്നതും വിധി നിർണയിക്കും. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് ബിജെപി പിടിക്കുമോയെന്നും ആകാംക്ഷയുണ്ട്.

വ്യക്തമായ ഭൂരിപക്ഷമുണ്ടാകുമെന്ന് എൽഡിഎഫും വൻ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് യുഡിഎഫും പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു. പി.വി അൻവർ പിടിക്കുന്ന വോട്ടുകൾ നിർണായകമാണ്. 19 റൗണ്ടായാണ് വോട്ടെണ്ണുക. പോസ്റ്റൽ വോട്ടുകൾക്ക് ശേഷം ആദ്യം എണ്ണുന്നത് എല്ലാ മുന്നണികളും ഒരുപോലെ പ്രതീക്ഷ വയ്ക്കുന്ന വഴിക്കടവ് പഞ്ചായത്തിലെ വേട്ടുകൾ. വഴിക്കടവിലെ വോട്ടെണ്ണൽ ആരംഭിക്കുന്നതോടെ ആദ്യ ട്രെൻഡ് ആർക്കൊപ്പം എന്നറിയാൻ കഴിയും. യുഡിഎഫിന് ഭൂരിപക്ഷം നല്‍കുകയും അവര്‍ ഭരിക്കുകയും ചെയ്യുന്ന പഞ്ചായത്താണ് വഴിക്കടവ്.

2016-ല്‍ പി.വി. അന്‍വറിന് 2000 വോട്ടിലേറെ ലീഡുണ്ടായിരുന്ന പഞ്ചായത്തില്‍ 2021 ആയപ്പോള്‍ ആ ലീഡ് 35 ആയി ചുരുങ്ങിയിരുന്നു. 46 ബൂത്തുകളാണ് വഴിക്കടവിലുള്ളത്. വഴിക്കടവ്, മൂത്തേടം, കരുളായി, എടക്കര, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും അവസാനം അമരമ്പലം പഞ്ചായത്തുമാണ് എണ്ണുക.

എടക്കരയിലേയും പോത്തുകല്ലിലേയും, ചുങ്കത്തറയിലേയും നഗരസഭയിലേയും വോട്ടുകൾ എണ്ണുന്നതോടെ ചിത്രം തെളിയും. ഉയര്‍ന്ന വോട്ടിങ് ശതമാനമാണ് മുന്നണികളെ ആശങ്കയിലുമാക്കുന്നത്. 11 മണിക്കുള്ളിൽ ഫലപ്രഖ്യാപനം ഉണ്ടാകും. സ്വന്തം കോട്ടകളിൽ വോട്ടുകൾ ചോരില്ലെന്ന ആത്മവിശ്വാസത്തിൽ എല്ലാ ക്യാമ്പു കളും.വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂം രാവിലെ 7.30 ന് തുറക്കും

You might also like

-